'ഹൗസിനുള്ളിൽ എനിക്ക് എന്ത് പ്രിവിലേജ് കിട്ടിയെന്നാണ് നിങ്ങൾ പറയുന്നത്?, വീട്ടിൽ നിന്നും ഫോൺ കോളോ കത്തോ വന്നോ?'

മലയാള മിനിസ്ക്രീൻ-ബി​ഗ് സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ആര്യ. ബഡായി ബം​ഗ്ലാവിലൂടെയാണ് ആര്യയ്ക്ക് ആരാധകരുണ്ടായത്. ഇപ്പോഴും ബഡായി ബം​ഗ്ലാവിലെ ആര്യയല്ലേയെന്ന് ചോദിച്ചാണ് താരത്തോട് ആരാധകർ സ്നേഹം പ്രകടിപ്പിക്കാൻ ചെല്ലുന്നത്. ബഡായി ബം​ഗ്ലാവിനുശേഷം താരം ബി​ഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലും പങ്കെടുത്തിരുന്നു. ബി​ഗ് ബോസ് മലയാളത്തിൽ പങ്കെടുത്തതോടെയാണ് ആര്യയെ ഏറ്റവും കൂടുതൽ പേർ അടുത്തറിഞ്ഞത്.

ഈ ഷോയിൽ വന്നതോടെ ആര്യയുടെ ആരാധകരെല്ലാം ഹേറ്റേഴ്സായി മാറി. സീസൺ 2ൽ ഏറ്റവും കൂടുതൽ ഹേറ്റ് ലഭിച്ച ഒരു മത്സരാർത്ഥി ആര്യയാണ്. ഇപ്പോഴും കമന്റിലൂടെയും അല്ലാതെയും ബി​​ഗ് ബോസിൽ പങ്കെടുത്തതിന്റെ പ്രത്യാഘാതങ്ങൾ താരം അനുഭവിക്കുന്നുണ്ട്. ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ ആറ് നടന്നുകൊണ്ടിരിക്കുകയാണ്.

Arya Badai

സീസൺ ആറിലെ വൈറൽ വീഡിയോകളിൽ ഒന്നിന് ലഭിച്ച കമന്റ് ആര്യയെ കുറിച്ചുള്ളതായിരുന്നു. ആര്യ പങ്കെടുത്ത സീസണിൽ ആര്യയ്ക്ക് അനുകൂലമായി ബി​ഗ് ബോസും ഏഷ്യാനെറ്റും പ്രവർത്തിച്ചിരുന്നുവെന്ന് പറയുന്ന തരത്തിലായിരുന്നു കമന്റ്. ഈ കമന്റ് ശ്രദ്ധയിൽപ്പെട്ട ആര്യ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ.

ഹൗസിനുള്ളിൽ തനിക്ക് എന്ത് പ്രിവിലേജ് കിട്ടിയെന്നാണ് നിങ്ങൾ പറയുന്നത്? എന്നാണ് ബി​ഗ് ബോസ് പ്രേക്ഷകരോട് ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട വീഡിയോയിലൂടെ ആര്യ ചോദിക്കുന്നത്. ഇത് എൻ്റെ ഭാഗത്ത് നിന്നുള്ള ഒരു അഭ്യർത്ഥനയായി എടുക്കുക. ബി​ഗ് ബോസിൽ ഞാൻ പങ്കെടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞു. ദയവായി എന്നെ വെറുതെ വിടൂ. ഈ കാര്യങ്ങൾ എനിക്ക് തരുന്ന വേദനയെക്കുറിച്ച് നിങ്ങൾക്ക് ഒരു സൂചനയും ഇല്ല.

പ്ലീസ് ഇനി എന്നെ ഇതിലേക്ക് വലിച്ചിഴക്കരുത് എന്ന് തലക്കെട്ട് നൽകിയാണ് ആര്യ വീഡിയോ പങ്കിട്ടിരിക്കുന്നത്. നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'വളരെ വിഷമത്തോടെ ചെയ്യുന്ന ഒരു വീഡിയോയാണിത്. ഞാൻ‌ വീഡിയോയിൽ കൊടുത്തിരിക്കുന്ന കമന്റ് ഈ സീസണിലെ ജാസ്മിൻ എന്ന കണ്ടസ്റ്റന്റിന് സ്റ്റോർ റൂമിൽ വന്നൊരു ലെറ്ററിന്റെ ക്ലിപ്പ് വൈറലായിരുന്നു.'

'ആ വീഡിയോ ബി​ഗ് ബോസുമായി ബന്ധപ്പെട്ട ഒരു പേജ് പോസ്റ്റ് ചെയ്തിരുന്നു. അതിൽ വന്ന കമന്റാണിത്. ആ കമന്റ് ആ പേജിന്റെ അഡ്മിൻ പിൻ ചെയ്ത് വെക്കുകയും ചെയ്തിരുന്നു. അങ്ങനെ ഞാൻ ഈ കമന്റ് കണ്ടു. എന്നെ ഏറ്റവും കൂടുതൽ നെ​ഗറ്റീവായി കാണിച്ച ഒരു ഷോയാണ് ബി​ഗ് ബോസ് സീസൺ 2. എനിക്ക് ഏറ്റവും കൂടുതൽ ഹേറ്റേഴ്സിനെ ഉണ്ടാക്കി തന്ന ഷോയാണ് ബി​ഗ് ബോസ് സീസൺ 2.'

Arya Badai

'അതിനകത്ത് നിങ്ങൾ ഈ പറയുന്ന എന്ത് പ്രിവിലേജാണ്. എനിക്ക് കിട്ടിയിരിക്കുന്നത് എന്നൊന്ന് പറയാമോ. എന്റെ വീട്ടിൽ നിന്നും ഫോൺ കോൾ വല്ലതും വന്നോ?, അതോ എനിക്ക് വീട്ടിൽ നിന്നും ലെറ്റർ വല്ലതും വന്നോ?. എനിക്ക് എന്ത് പ്രിവിലേജ് കിട്ടിയെന്നാണ് നിങ്ങൾ പറയുന്നത്.'

'ഞങ്ങൾ 22 കണ്ടസ്റ്റന്റ്സ് ഉണ്ടായിരുന്നു. അതിൽ 21 പേർക്കും കിട്ടാത്ത എന്ത് പ്രിവിലേജാണ് എനിക്ക് ആ ഷോയോ, ചാനലോ അല്ലെങ്കിൽ ആ പ്രൊഡക്ഷൻ കമ്പിനിയോ തന്നിട്ടുള്ളതെന്ന് നിങ്ങൾ എനിക്കൊന്ന് പീസ് പറഞ്ഞ് തരൂ. എനിക്ക് മനസിലാകാത്തതുകൊണ്ട് ഞാൻ ചോദിക്കുകയാണ്.'

'ഇന്നും ഇതിന്റെ പേരിൽ ഞാൻ മെന്റലി പ്രഷർ അനുഭവിക്കുന്നയാളാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ കമന്റ്. ആവശ്യമില്ലാതെ എന്നെ വലിച്ചിടുകയാണ് ഇപ്പോഴും. അതുകൊണ്ട് എനിക്ക് അറിയാൻ താൽപര്യമുണ്ട്. പീസ് വിശദീകരിച്ച് തരൂ', എന്നാണ് ആര്യ വീഡിയോയിൽ പറഞ്ഞത്. വീഡിയോ വൈറലായതോടെ ആര്യയെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X