പ്രേക്ഷകരുടെ അലീന ടീച്ചർ... ചെന്നൈയിൽ സെറ്റിൽ‌ഡായ മലയാളി, ബി​ഗ് ബോസിൽ മാറ്റുരയ്ക്കാൻ സീരിയൽ താരം ശ്രീതുവും!

മലയാളത്തിലെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ് മലയാളം സീസണ്‍ ആറിന് തുടക്കമായി. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്നതാണ് ഇത്തവണത്തെ ടാഗ്‍ലൈന്‍. കഴിഞ്ഞ അഞ്ച് സീസണുകളിലേതുപോലെതന്നെ മോഹന്‍ലാൽ തന്നെയാണ് ഇത്തവണയും അവതാരകന്‍. കഴിഞ്ഞ സീസണുകളില്‍ നിന്നൊക്കെ പ്രത്യേകതകളുമായാണ് ഈ സീസണ്‍ വരുന്നത് എന്നതിന്‍റെ തെളിവായിരുന്നു കോമണര്‍ മത്സരാര്‍ഥികളുടെ നേരത്തേയുള്ള പ്രഖ്യാപനം.

പക്ഷെ കോമണേഴ്സിനെ ഇതുവരെ വീട്ടിലേക്ക് കയറ്റി വിട്ടിട്ടില്ല. ഏറ്റവും അവസാനമാണ് കോമണേഴ്സ് ഹൗസിലേക്ക് എത്താൻ പോകുന്നത്. സീരിയൽ-സിനിമ-സോഷ്യൽമീഡിയ എന്നിവിടങ്ങളിൽ ശോഭിച്ച് നിൽക്കുന്ന താരങ്ങളാണ് ഇത്തവണ കോമണേഴ്സിനൊപ്പം മാറ്റുരയ്ക്കുന്നത്. ഹൗസിലേക്ക് എട്ടാമത്തെ മത്സാർത്ഥിയായി എത്തിയത് സീരിയൽ രം​ഗത്ത് പ്രശസ്തയായ യുവനടി ശ്രീതു കൃഷ്ണനാണ്.

Sreethu Krishnan

മലയാളിയാണെങ്കിലും ശ്രീതു ചെന്നൈയിലാണ് വളർന്നത്. ശ്രീതുവിനെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയത് അമ്മയറിയാതെ സീരിയലാണ്. ഈ സീരിയലിൽ അലീന ടീച്ചർ എന്ന കഥാപാത്രത്തെയാണ് ശ്രീതു അവതരിപ്പിച്ചത്. നടിയായുള്ള ശ്രീതുവിന്റെ തുടക്കം തമിഴ് സീരിയലുകളിലൂടെയായിരുന്നു. ഇപ്പോഴും ശ്രീതുവെന്ന പേരിനേക്കാൾ മലയാളികൾക്ക് സുപരിചിതം അലീന ടീച്ചറെന്ന പേരാണ്.

അമ്മ-മകൾ ബന്ധത്തിന്റെ കഥ പറഞ്ഞ സീരിയലായിരുന്നു വളരെ പെട്ടെന്ന് തന്നെ റേറ്റിങിൽ അടക്കം മുന്നിലെത്തിയ അമ്മയറിയാതെ. അതോടെ ഈ ഇരുപത്തിയഞ്ചുകാരിയായും സീരിയൽ പ്രേമികൾക്ക് പ്രിയപ്പെവളായി. എറണാകുളം സ്വദേശിയായ ശ്രീതു കൃഷ്ണന്‍ 1999 മെയ്യിലാണ് ജനിച്ചത്. ചെന്നൈയിലെ സെൻ്റ് ഫ്രാൻസിസ് സേവ്യർ ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ശ്രീതുവിന്റെ വിദ്യാഭ്യാസ കാലം.

ശേഷം ചെന്നൈയിലെ തന്നെ എതിരാജ് കോളേജ് ഫോർ വുമണിൽ നിന്നും ബിരുദം നേടി. വിജയ് ടിവിയിലെ 7സി ടിവി എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പിന്നാലെ ആയുധ എഴുത്ത് എന്ന സീരിയലിലും നടി ശ്രദ്ധേയ വേഷം ചെയ്ത് കയ്യടി നേടി. തമിഴ്നാട്ടിലെ ഒട്ടുമിക്ക പ്രമുഖ ചാനലുകളിലെ സീരിയലുകളിലും ശ്രീതു നിറസാന്നിധ്യമാണ്. ശ്രീതുവിന്റെ ആരാധകരിൽ ഒരു വലിയ വിഭാ​ഗം തമിഴ് പ്രേക്ഷകരാണ്.

'ഞാൻ വളരെ ഹോണസ്റ്റാണ്. എന്തും ഓപ്പണായി പറയും. അലീന ടീച്ചറുടെ ചില ക്വാളിറ്റികളൊക്കെ എനിക്കുമുണ്ട്. ​ഗെയിം സ്ട്രോറ്റജിയൊന്നും എനിക്കില്ല. ഒരു ഫ്ലോയിൽ പോകാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ ഇമോഷൻസും കാണിക്കും. ഹൗസിൽ പോയശേഷം പോസിറ്റീവായി നടന്നാലും നെ​ഗറ്റീവായി നടന്നാലും സ്വീകരിക്കും.'

Sreethu Krishnan

'ഒന്നും പറയാൻ സാധിക്കില്ലല്ലോ. ഹൗസിൽ പോയാൽ എന്തും സംഭവിക്കാം. ആരെയും അത്രപെട്ടന്ന് ട്രസ്റ്റ് ചെയ്യുന്ന കൂട്ടത്തിലല്ല. അതുകൊണ്ട് ലവ് ട്രാക്കിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല. ചിലപ്പോൾ റിയാക്ട് ചെയ്തേക്കും. ഒന്നും പെട്ടന്ന് അക്സപ്റ്റ് ചെയ്യുന്ന കൂട്ടത്തിലല്ല ഞാൻ. അതുകൊണ്ട് വാ​ഗ്വാ​ദങ്ങൾ ഉണ്ടായേക്കും. ഫോണില്ലാതെയുള്ള ജീവിതം നൂറ് ദിവസം എക്സ്പീരിയൻസ് ചെയ്യാമെന്ന് വിചാരിക്കുന്നു.'

'അലീന ടീച്ചറിന് തന്ന സപ്പോർട്ട് പ്രേക്ഷകരിൽ നിന്നും ഈ ശ്രീതുവായ എനിക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാക്സിമം ഞാൻ പരിശ്രമിക്കും. എല്ലാവരും സപ്പോർട്ട് ചെയ്യണമെന്നാണ്', ഹൗസിലേക്ക് കയറും മുമ്പായി പ്രതീക്ഷകൾ പങ്കിട്ട് ശ്രീതു കൃഷ്ണൻ പറഞ്ഞത്. അമ്മയെയാണ് നൂറ് ദിവസം മാറി നിൽക്കുമ്പോൾ മിസ് ചെയ്യുകയെന്നും ശ്രീതു പറയുന്നു. അഭിനയത്തിന് പുറമെ മേഡലിങ്ങിലും ശ്രദ്ധകൊടുക്കുന്ന ശ്രീതു കൃഷ്ണന്‍ സോഷ്യൽ മീഡിയയിൽ സജീവമാണ്.

ആറ് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സാണ് ശ്രീതു കൃഷ്ണന് സോഷ്യൽമീഡിയയിലുള്ളത്. സീരിയൽ താരം അലീനയെ ഇഷ്ടമാണ്. ബിഗ്ഗ്‌ബോസ് താരം ശ്രീതു എങ്ങനെയുണ്ടെന്ന് നോക്കട്ടെ, സീരിയലിലേതുപോലെ എല്ലാവരും ഇഷ്ടപ്പെടട്ടെ എന്നൊക്കെയാണ് ശ്രീതുവിന് ആശംസകൾ നേർന്ന് ആരാധകർ നടിയുടെ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X