ലിപ്സ്റ്റിക്ക് കാരണം പെണ്‍കുട്ടികളുടെ ചുണ്ടുകള്‍ കാണാനില്ലെന്ന് പറയുന്നവരുണ്ട്! ജാസ്മിനോട് നടി ഉര്‍വശി

ബിഗ് ബോസിനകത്ത് സിനിമാ അതിഥികളായി പലരും എത്താറുണ്ട്. അത്തരത്തില്‍ ഈ സീസണില്‍ നിരവധി താരങ്ങളാണ് എത്തിയത്. ഏറ്റവുമൊടുവില്‍ സംവിധായകന്‍ ജിത്തു ജോസഫ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നടി ഉര്‍വശി എന്നിവരൊക്കെയാണ് വന്നത്. എല്ലാവരും അവരുടെ സിനിമകളുടെ റിലീസുമായിട്ടും മറ്റുമൊക്കെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ വന്നവരായിരുന്നു.

അതേ സമയം ഉര്‍വശി വീടിനകത്തേക്ക് വന്നതിനെ പറ്റിയുള്ള ചില ചര്‍ച്ചകളാണ് പുറത്ത് നടക്കുന്നത്. മലയാളത്തിന്റെ മഹാനടി ഉര്‍വശി ചേച്ചി ബിഗ് ബോസില്‍ വന്നപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഒന്ന് നോക്കൂ.. എന്ന് പറഞ്ഞ് ആരാധകര്‍ക്കിടയില്‍ നടക്കുന്ന ചില ചര്‍ച്ചകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

jasmine

ഉര്‍വശി ജാസ്മിനോട് പറഞ്ഞതിങ്ങനെയാണ്... 'ജാസ്മിന്‍ ശ്രദ്ധിക്കണം കേട്ടോ. ഇപ്പോള്‍ ലിപ്സ്റ്റിക്ക് കാരണം പെണ്‍കുട്ടികളുടെ ചുണ്ടുകള്‍ കാണാനില്ലെന്ന അഭിപ്രായമുള്ള ചെറുപ്പക്കാര്‍ വളര്‍ന്നു വരുന്നുണ്ട് പുറത്തു സമൂഹത്തില്‍. ഉറക്കപ്പിച്ചില്‍ എങ്ങാനും എഴുന്നേറ്റു വരുന്നത് കണ്ടാല്‍ ഇത് തന്നെയാണോ നേരത്തെ കണ്ടതെന്ന് പേടിച്ചു പോവും.

അതുകൊണ്ടു ഇടയ്ക്ക് 'നമ്മളായി തന്നെ' ചിലയിടങ്ങളില്‍ നമ്മള്‍ നമ്മളെ എസ്റ്റാബ്ലിഷ് ചെയ്യണം. അല്ലെങ്കില്‍ നമ്മളുടെ യഥാര്‍ത്ഥ മുഖം ഹിഡന്‍ ആയി പോവും എന്ന അവസ്ഥ ഉണ്ടാവുമെന്നുമാണ് ഉര്‍വശി പറയുന്നത്.

ഏഴൂന്നൂറ്റി അമ്പതില്‍ അധികം സിനിമകള്‍ അഭിനയിച്ചിട്ടും മത്സരാര്‍ഥികളോട് ആ അഭിനേത്രി പറഞ്ഞ വാക്കുകള്‍ കൂടെ നോക്കൂ 'അത് വെറും ഒരു നമ്പര്‍ മാത്രം ആണ്. അതിലെല്ലാം നമ്മള്‍ 'എങ്ങനെ ചെയ്യുന്നു' എന്നതിലാണ് കാര്യം' എന്നാണ് അനുഭവങ്ങളുടെ കടല് നീന്തിക്കടന്ന ആ അതുല്യ പ്രതിഭ അവരോട് പറഞ്ഞത്. അമ്മയെ പോലെ സ്വന്തം കുഞ്ഞിനോടെന്ന പോലെ ആണ് ഇതെല്ലാം പറയുന്നതെന്നും അവിടെ ഉര്‍വശി ചേച്ചി പറയുന്നുണ്ടായിരുന്നു.

അമ്പതു ദിവസത്തോളം ഗബ്രിയോട് ഒട്ടിപ്പിടിച്ചു ജാസ്മിന്‍ കളിച്ച ഗെയിമില്‍ എപ്പോഴാണ് ജാസ്മിന്‍ ഒറ്റയ്ക്ക് കളിച്ചു എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ളത്? അമ്പത്തിയൊന്നാം ദിവസം മുതല്‍ ഗബ്രിയുടെ മാല, കുപ്പി, ഫോട്ടോ ഇതും കൊണ്ട് നടന്നു പ്രേക്ഷകരെ വെറുപ്പിച്ചില്ലേ. അതും പോരാഞ്ഞു ജാസ്മിന്റെ വാപ്പ വിമാനം കയറി വന്നു മാല ഊരലും ഗബ്രിയുടെ ഫോട്ടോ പിടിച്ചു വാങ്ങലും. കണ്‍ഫെഷന്‍ റൂമില്‍ ഇവയൊക്കെ വെക്കാന്‍ പറഞ്ഞാല്‍ അത് ചെയ്യാനുള്ള ഉത്തരവാദിത്തം ജാസ്മിന് ഇല്ലായിരുന്നോ?

jasmine

രാജാവും ചെങ്കോലും എല്ലാം എല്ലാ സീസണിലും മനോഹരമായി ചെയ്യപ്പെട്ട ഗെയിമുകളല്ലേ. ജാസ്മിന്റെ ഈഗോ കാരണം ആ
മനോഹാരീത പോലും നഷ്ടപ്പെടുത്തി. പ്രേക്ഷകര്‍ വെറുത്തു വെറുത്തു കണ്ണ് പൊട്ടാറായി. ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥി വ്യക്തി ശുചിത്വത്തില്‍ മാതൃക ആയിരുന്നോ?

സഭ്യമായ ഭാഷയില്‍ ആണോ സംസാരിച്ചിരുന്നത്? എന്ത് നിലവാരമാണ് ജാസ്മിന്‍ അഭിപ്രായ സ്വാതന്ത്ര്യം സ്വയം ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവരോട് പുലര്‍ത്തിയിരുന്നത്? എന്ത് സത്യസന്ധത ആണ് അവരുടെ വാക്കുകള്‍ക്ക് ഉള്ളത്. 'ഞാന്‍ ഇവിടുന്നു പോവണം എന്ന് ഒരിക്കല്‍ പോലും പറഞ്ഞില്ല' എന്ന് ആണയിടുന്ന ജാസ്മിനെ കണ്ടു.

'ഗബ്രി തിരിച്ചു വന്നില്ലെങ്കില്‍ അടുത്ത ആഴ്ച ഞാന്‍ ഈ വീട്ടില്‍ നിന്നും പോവും ചേച്ചി 'എന്ന വാക്കുകളോ? സ്വന്തം വ്യക്തി ജീവിതത്തെ പോലും നുണകളില്‍ മുക്കി നനച്ചല്ലേ ജാസ്മിന്‍ ഇപ്പോഴും അവിടെ നില്‍ക്കുന്നത്? എന്ത് അര്‍ഹതയാണ് ജാസ്മിന് ഉള്ളത്? ഇമോഷണല്‍ ഇന്റലിജന്‍സ് ഉണ്ടോ? ഗബ്രിക്കൊപ്പം അലമുറയിട്ട കാഴ്ചകള്‍ പ്രേക്ഷകര്‍ കണ്ടു. ബിഗ് ബോസ് വിജയി ആവാനുള്ള യാതൊരു സവിശേഷതയും ഇല്ലത്ത ജാസ്മിന്‍ ഈ കിരീടം ചൂടരുതെന്നു പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു. അതിതീവ്രമായി..

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X