പതിനഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ നോക്കി! ബിഗ് ബോസിലേക്ക് വന്ന യമുന റാണിയുടെ വെളിപ്പെടുത്തല്‍

സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് യമുന റാണി. നൂറ്റിയമ്പതോളം സിനിമകളിലും അറുപതോളം സീരിയലുകൡും അഭിനയിച്ചിട്ടുള്ള നടി ഇന്നും അഭിനയരംഗത്ത് സജീവമായി തുടരുകയാണ്. രണ്ട് വര്‍ഷം മുന്‍പ് നടി വീണ്ടും വിവാഹിതയായതോടെയാണ് യമുനയുടെ വിശേഷങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.

ഇപ്പോള്‍ ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണില്‍ മത്സരിക്കാനായി എത്തിയിരിക്കുകയാണ് നടി. ഇത്തവണ വീടിനകത്തേക്ക് പ്രവേശിച്ച മൂന്നാമത്തെ മത്സരാര്‍ഥി യമുനയായിരുന്നു. തന്റെ വിശേഷങ്ങളും പ്രതിസന്ധികളുമൊക്കെ പറഞ്ഞ് കൊണ്ടാണ് യമുനയുടെ ഇന്‍ട്രോ വന്നിരിക്കുന്നത്.

yamuna

'ഞാന്‍ വളരെ സക്‌സസ് ഫുള്‍ ആയിട്ടുള്ള സ്ത്രീയാണെന്ന് പറഞ്ഞാണ് യമുന സംസാരിച്ച് തുടങ്ങുന്നത്. ആ ആത്മധൈര്യത്തില്‍ നിന്നും ലഭിച്ച ഊര്‍ജ്ജമാണ് ബിഗ് ബോസിലേക്ക് വരാന്‍ ലഭിച്ച ഇന്‍സ്പിരേഷന്‍. തന്റെ യഥാര്‍ത്ഥ പേര് അരുണ എന്നാണ്. സിനിമയില്‍ വന്ന ശേഷമാണ് യമുന റാണി എന്നായത്.

ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷം എന്ത് തോന്നുന്നു എന്ന ചോദ്യത്തിന്, 'ബിഗ് ബോസ് എന്നത് വളരെ വലിയൊരു പ്ലാറ്റ്‌ഫോം ആണ്. ഇവിടെ നില്‍ക്കാനൊരു അവസരം കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ നടി അതിനൊരു കാരണം കൂടി പങ്കുവെച്ചിരുന്നു. എന്റെ ലൈഫിന്റെ ഒരു ഘട്ടത്തില്‍ ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ച നിമിഷം ഉണ്ടായിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

അന്ന് താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ പതിനഞ്ചാമത്തെ നിലയില്‍ പോയി താഴേക്ക് ചാടാന്‍ തയ്യാറെടുത്ത ആളാണ് ഞാന്‍. പക്ഷേ പെട്ടെന്നൊരു നിമിഷം ഞാന്‍ അവിടെ നിന്നത് കുഞ്ഞുങ്ങളുടെ മുഖം മനസില്‍ വന്നപ്പോഴാണ്. ആ നിമിഷം മുതലാണ് എനിക്ക് മുന്നോട്ട് ജീവിക്കണമെന്നും എല്ലാവരുടെയും മുന്നില്‍ ജയിക്കണമെന്നും തീരുമാനിച്ചത്.

ഇതുവരെ ഞാന്‍ ജീവിച്ചത് ആരോക്കെയോ കീ കൊടുത്ത പാവയെ പോലെ ആയിരുന്നു. ആര്‍ക്കൊക്കെയോ വേണ്ടിയാണ് ഞാന്‍ ജീവിച്ചിരുന്നത്. എനിക്ക് വേണ്ടി ജീവിച്ചില്ല. എവിടെയും ജയിച്ചിട്ടില്ലെന്ന് എനിക്ക് തോന്നി. അന്ന് ആത്മഹത്യയുടെ വക്കില്‍ നിന്നും താഴേക്ക് ഓരോ പടിയും ഇറങ്ങുമ്പോള്‍ എന്റെ മനസില്‍ ഞാന്‍ ഓരോ പടിയും ജയിക്കാന്‍ വേണ്ടി കയറുകയായിരുന്നു.

yamuna

ആ ജീവിതം ജീവിച്ച് മുന്നോട്ട് പോയപ്പോള്‍ സമൂഹത്തില്‍ നിന്നും കിട്ടിയത് സ്ത്രീ എന്ന നിലയിലുള്ള വേര്‍തിരിവും വയസ്സിന്റെ വേര്‍തിരിവുമാണ്. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അവരുടെ മുന്നില്‍ ഞാന്‍ എന്താണെന്ന് തെളിയിക്കണമെന്ന് തോന്നി. ഇനിയും സമയമുണ്ടെന്ന് മനസുകൊണ്ട് വിചാരിച്ചാല്‍ എവിടെ എങ്കിലുമൊക്കെ എത്താന്‍ കഴിയുമല്ലോ എന്ന് കരുതി', എന്നാണ് മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടിയായി യമുന പറഞ്ഞത്.

യമുനയ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് മോഹന്‍ലാല്‍ അകത്തേക്ക് പറഞ്ഞ് വിട്ടത്. 'അഭിമനത്തോടെ പറഞ്ഞ സക്‌സസ് ഫുള്‍ ലേഡി എന്ന വാക്കിന്റെ നൂറ് ശതമാനം വിശ്വാസത്തില്‍ അകത്തേക്ക് പോകൂ. തീര്‍ച്ചയായും ജയിച്ച് വരൂ. നൂറ് ദിവസം കഴിഞ്ഞ് സ്വീകരിക്കാന്‍ ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും. എല്ലാവിധ പ്രാര്‍ത്ഥനകളും എന്നാണ് മോഹന്‍ലാല്‍ ആശംസയായി പറഞ്ഞ് യമുനയെ ഹൗസിലേക്ക് അയച്ചത്.

അരുണാചല്‍ പ്രദേശിലാണ് യമുന ജനിച്ചു വളര്‍ന്നത്. പിന്നീട് അഭിനയത്തിലേക്ക് എത്തി. മമ്മൂട്ടി ചിത്രം സ്റ്റാലിന്‍ ശിവദാസിലൂടെ നടി അരങ്ങേറ്റം കുറിച്ചത്. ഉസ്താദ്, പട്ടണത്തില്‍ സുന്ദരന്‍, വല്യേട്ടന്‍, മീശ മാധവന്‍ എന്നിങ്ങനെ അറുപതോളം സിനിമകളില്‍ അഭിനയിച്ചു. പിന്നീട് സീരിയല്‍ രംഗത്ത് സജീവമയ നടി ജ്വലയായ്, ചന്ദനമഴ എന്നിങ്ങനെ 150 ഓളം സീരിയലുകളിലും അഭിനയിച്ചിരുന്നു

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X