'ജാൻമണി വിവാഹിതയാകാൻ പോകുന്നു... വരൻ ഡോക്ടറാണ്... എന്നോട് അങ്ങനെയാണ് പറഞ്ഞത്'; ജാൻമണിയെ കുറിച്ച് യമുന!

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ വൈറൽ കണ്ടസ്റ്റൻസിൽ ഒരാളാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് ജെന്ററുമായ ജാൻമണി ദാസ്. വ്യക്തമാകാത്ത മലയാളവും ഇം​ഗീഷും കലർത്തിയുള്ള സംസാരം തന്നെയാണ് ജാൻമണിയെ മലയാളികൾ അതിവേ​ഗത്തിൽ ശ്രദ്ധിക്കാൻ കാരണമായത്. ഏറ്റവും കൂടുതൽ ട്രോളുകളും റീലുകളും വന്നിട്ടുള്ളത് ജാൻമണി ബി​ഗ് ബോസിൽ പറഞ്ഞിട്ടുള്ള ഡയലോ​ഗുകളിലാണ്. പുറത്താക്കുന്നത് വരെ ഹൗസിൽ വളരെ ആക്ടീവായി നിന്ന മത്സരാർത്ഥിയായിരുന്നു ജാൻമണി.

തുടക്കത്തിൽ വലിയ രീതിയിൽ ജനപിന്തുണ ജാൻമണിക്ക് ലഭിച്ചിരുന്നു. എന്നാൽ ശാപവാക്കുകൾ കൊണ്ട് വീട് നിറച്ചതിനാലും തെറ്റുകൾ സമ്മതിക്കാൻ മടി കാണിച്ചതിനാലും ജാന്മണിക്ക് ജനപിന്തുണ കുറഞ്ഞു. നോറ എന്ന മത്സരാർത്ഥിയുമായിട്ടാണ് ഏറ്റവും കൂടുതൽ തർക്കം വീടിനുളിൽ ജാൻമണിക്ക് നടന്നത്.

Jaanmoni Das

സീസൺ ഫൈവിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയായിരുന്നു. ട്രാൻസ് ജെന്റർ വിഭാ​ഗത്തിൽ നിന്നും എത്തിയ നാദിറ മെഹ്റിൻ. അതുപോലൊരു പ്രകടനം ജാന്മണിയിൽ നിന്നും പ്രേക്ഷകർക്ക് പ്രതീക്ഷിച്ചിരുന്നു. പക്ഷെ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാത്തതിനാൽ ജാൻമണി ഷോയിൽ നിന്നും പുറത്തായി. എവിക്ടായപ്പോൾ വലിയ വായിൽ കരഞ്ഞുകൊണ്ടാണ് ജാൻമണി ബി​ഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്.

മോഹൻലാലിന് അടുത്ത് എത്തിയപ്പോൾ പോലും തന്നെ അകത്തേക്ക് കയറ്റി വിടാൻ സാധിക്കുമോയെന്നാണ് ജാൻമണി തുടരെ തുടരെ ചോ​ദിച്ചുകൊണ്ടിരുന്നത്. ഷോയിൽ നിന്നും പുറത്തായശേഷം പിന്നീട് ഓരോ എവിക്ഷനിൽ മത്സരാർത്ഥികൾ പുറത്തേക്ക് വരുമ്പോൾ അവരെ സ്വീകരിക്കാൻ ജാൻമണി എത്താറുണ്ടായിരുന്നു.

ഷോയിൽ നിന്നും ഇറങ്ങിയശേഷം പലപ്പോഴും അവസരം നഷ്ടപ്പെട്ടതോർത്ത് കരഞ്ഞിട്ടുണ്ടെന്ന് ജാൻമണി തന്നെ പറഞ്ഞു. ഇപ്പോഴിതാ സീസൺ ആറിന്റെ ​ഗ്രാന്റ് ഫിനാലെ അടുത്തതിനാൽ ഫൈനലിസ്റ്റുകളെ കാണാൻ ജാൻമണി ഹൗസിൽ തിരികെ എത്തി കഴിഞ്ഞു. ജാൻമണി മാത്രമല്ല യമുന, പൂജ തുടങ്ങിയവരും ഹൗസിൽ തിരികെ വന്ന് കഴിഞ്ഞു. ബാക്കിയുള്ളവരും അടുത്തടുത്ത ദിവസങ്ങളിൽ ഹൗസിലേക്ക് റീ എൻട്രി നടത്തും.

ബി​ഗ് ബോസിൽ വന്നതോടെ എല്ലാ മത്സരാർത്ഥികളുടെയും ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ചില മാറ്റങ്ങൾ ജാൻമണിയുടെ ജീവിതത്തിലും ഉണ്ടായി. ചില നല്ല കാര്യങ്ങൾ ജാൻമണിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോവുകയാണെത്രെ. റീ എൻട്രി നടത്തി ഹൗസിലേക്ക് വന്നപ്പോൾ യമുനയാണ് ജാൻമണിയുടെ ജീവിതത്തിലെ പുതിയ സന്തോഷങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

Jaanmoni Das

ജാൻമണി വിവാഹിതയാകാൻ പോകുന്നുവെന്നാണ് യമുന മറ്റുള്ള മത്സരാർത്ഥികളോടായി പറഞ്ഞത്. അറിഞ്ഞില്ലേ നിങ്ങളോട് പറഞ്ഞില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് യമുന സംസാരിച്ച് തുടങ്ങുന്നത്. അതോടെ വീടിനുള്ളിൽ സന്തോഷ നിമിഷങ്ങൾ നിറയുകയാണ്. എന്നാൽ വരൻ ആരാണ് എന്നോ വിവാഹം എന്നാണെന്നോ ഒന്നും ജാന്മണി തുറന്നുപറഞ്ഞില്ല. പകരം വരൻ ഡോക്ടറാണ്... എന്നോട് അങ്ങനെയാണ് പറഞ്ഞത് എന്നും യമുന പറയുന്നുണ്ട്.

അതോടെ നിശ്ചയം കഴിഞ്ഞ കാര്യം തങ്ങളോട് പറഞ്ഞുവെന്നാണ് റിഷിയും കൂട്ടരും പറഞ്ഞത്. അതേസമയം ജാനിന്റെ വിവാഹത്തിന് നോറയെ ക്ഷണിക്കുമോ, നോറ വീട്ടിൽ എത്തിയാൽ ജാനിന്റെ പ്രതികരണം എങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുന്നത്. ഹൗസിൽ ജാൻമണി ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയിട്ടുള്ളത് നോറയുമായിട്ടാണ്.

നോറയും ഹൗസിലുള്ള ആരുമായും വലിയ സൗഹൃദമോ ബന്ധമോ സൂക്ഷിക്കാത്തയാളുമാണ്. വിഖ്യാത ഗായകന്‍ ഭൂപന്‍ ഹസാരിക ജാൻമണിയുടെ ബന്ധുവാണ്. ചെറുപ്പം മുതലേ നൃത്തത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച ജാന്‍ വളരെ ചെറുപ്പം മുതലേ നൃത്തം പഠിച്ചു. എന്നാല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള തുടക്കമാണ് ജാൻമണിയുടെ ജീവിതത്തെ മാറ്റിമറിച്ചത്.

മലയാളി താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് ഇന്ന് ജാൻമണി ദാസ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ഭാവന എന്നുവേണ്ട ഒട്ടുമിക്ക താരങ്ങളുടെയും മേക്കപ്പ് ചെയ്തതിട്ടുണ്ട് ജാൻമണി. രഞ്ജിനി ഹരിദാസിന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റുമാണ് ജാൻമണി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X