'എനിക്ക് നിന്നെ കണ്ടിട്ട് കൊതി തീരുന്നില്ല, എല്ലാം നിന്റെ നല്ലതിന് വേണ്ടി'; ഒരിടവേളയ്ക്കുശേഷം ജബ്രി റീ യൂണിയൻ

ബിഗ് ബോസ് മലയാളം സീസൺ ആറ് ഗ്രാൻഡ് ഫിനാലെയുടെ പടിവാതിക്കൽ എത്തി കഴിഞ്ഞു. ​ഗ്രാന്റ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 ന് ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളിൽ നിന്നും പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ഗ്രാന്റ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത് ആറുപേരാണ്.

ജാസ്മിന്‍, ജിന്‍റോ, അഭിഷേക്, റിഷി, അര്‍ജുന്‍, ശ്രീതു എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്നത്. ഈ സീസണില്‍ നേരത്തെ പുറത്തായ മത്സരാര്‍ത്ഥികളില്‍ ചിലര്‍ ഇപ്പോള്‍ വീട്ടില്‍ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. 25 ഓളം മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസിന്‍റെ ഈ സീസണ്‍ സംഭവബഹുലമായിരുന്നു.

gabri jasmin

പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു റീ എൻട്രിയാണ് ഇന്ന് രാവിലെ നടന്നത്. സീസൺ ആറിലെ ഏറ്റവും കൂടുതൽ വൈറലായ ​ജബ്രി കോമ്പോയിലെ ​ഗബ്രി വീണ്ടും ബി​ഗ് ബോസ് വീട്ടിലേക്ക് തിരികെ എത്തിയിക്കുന്നു. ​ഇരുവരുടെയും ലവ് ട്രാക്ക് കോമ്പോയോട് പ്രേക്ഷകർക്ക് വിയോജിപ്പാണെങ്കിലും ​ഗബ്രി തിരിച്ച് വരുമ്പോഴുള്ള ജാസ്മിന്റെ പ്രതികരണം കാണാൻ ബിബി ആരാധകർ ആകാംഷയിലായിരുന്നു.

എവിക്ടായി പോയ മത്സരാർത്ഥികൾ ഓരോരുത്തരായി ഹൗസിലേക്ക് തിരികെ എത്തി തുടങ്ങിയപ്പോൾ മുതൽ ​ഗബ്രിയുടെ വരവിനായി ജാസ്മിനും കാത്തിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ തന്നെ ​ഗബ്രി പ്രധാന വാതിലിലൂടെ ഹൗസിന് അകത്തേക്ക് പ്രവേശിച്ചു. എന്നാൽ ജാസ്മിൻ അടക്കം എല്ലാവരും ഉറക്കമായിരുന്നു.

ശേഷം ​രതീഷിനെ ​ഗബ്രി വിളിച്ചുണർത്തി ജാസ്മിനേയും കൂട്ടി അടുക്കളയിലേക്ക് വരാൻ പറഞ്ഞ് ഏൽപ്പിച്ചു. നേരിട്ട് ജാസ്മിന്റെ മുന്നിലേക്ക് ചെല്ലാതെ അടുക്കളയിൽ ​ഗബ്രി സർപ്രൈസ് കൊടുക്കാൻ കാത്ത് നിന്നു. ചൂടുവെള്ളം തിളപ്പിച്ച് തരണമെന്ന് രതീഷ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ജാസ്മിൻ അടുക്കളയിലേക്ക് നടന്നു.

അടുക്കളയിൽ നിൽക്കുന്ന ​ഗബ്രിയെ കണ്ട് ജാസ്മിൻ ഒരു നിമിഷം സ്റ്റക്കായി. ശേഷം ഇരുവരും കെട്ടിപിടിച്ചു. ​ഗബ്രിയെ കെട്ടിപിടിച്ച് ജാസ്മിൻ പൊട്ടിക്കരഞ്ഞു. ജാസ്മിന് മാത്രമല്ല ഹൗസിലുള്ള എല്ലാവർക്കും ​ഗബ്രിയുടെ റീ എൻട്രി ഒരു വലിയ ഷോക്കായിരുന്നു. റിഷി അടക്കം എല്ലാവരും ​ഗബ്രിയെ കെട്ടിപിടിച്ചു.

പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് ​ഗബ്രിയോട് ജാസ്മിന് പറയാനുള്ളത്. എവിടെയും വിടാതെ പിടിച്ച് വെച്ചാണ് ​​ഗബ്രിയോട് ജാസ്മിൻ വിശേഷങ്ങളും പരാതികളും പരിഭവങ്ങളുമെല്ലാം പറഞ്ഞത്. പുറത്തെ വിശേഷങ്ങളെല്ലാം ജാസ്മിൻ ഇടയ്ക്ക് ചോദിക്കുന്നുമുണ്ട്.

gabri jasmin

ഉപ്പയും ഉമ്മയും വന്നപ്പോൾ‌ ഹൗസിൽ ചെയ്ത കാര്യങ്ങളെല്ലാം നിന്റെ നല്ലതിന് വേണ്ടിയാണ്.‍ നിന്നെ ഇഷ്ടപ്പെടുന്നവർ എല്ലാം നിന്റെ നല്ലതിന് വേണ്ടിയെ ചെയ്യു. നിന്റെ വീട്ടുകാരെ ഞാൻ വിളിച്ചോ ഇല്ലയോ എന്നത് ഇപ്പോൾ പറയാൻ പറ്റില്ല. നീ ഹാപ്പിയായി ഇരിക്കണം. എപ്പോഴും സന്തോഷത്തോടെ ഇരിക്കണം എന്നെല്ലാമാണ് ജാസ്മിനെ ഉപദേശിച്ച് ​ഗബ്രി പറഞ്ഞത്. ​ഗബ്രി എനിക്ക് നിന്നെ കണ്ടിട്ട് കൊതിതീരുന്നില്ല. നിന്റെ ചിരി എനിക്ക് മിസ് ചെയ്തു.

രസ്മിനെ കണ്ടപ്പോൾ എനിക്ക് കിട്ടിയ ആശ്വാസം പറഞ്ഞ് അറിയിക്കാൻ വയ്യ. അതുപോലെ ഞാനും അർജുനും ശ്രീതുവുമെല്ലാം ഒരുമിച്ചാണ് കിടക്കുന്നത്. അവർ രാത്രിയിൽ സംസാരിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടവും അസൂയയും വരും.‍ പിന്നെ അവർ രണ്ടുപേരും മാത്രമുള്ളപ്പോൾ എനിക്ക് അവർക്ക് ഇടയിൽ പോയി ഇരിക്കാൻ മടിയാണ്. ഞാൻ അവർക്കിടയിൽ അനാവശ്യമായി ചെന്നിരിക്കുന്നത് പോലെ തോന്നും.

പിന്നെ റിഷിയും അഭിഷേകുമൊക്കെ അവർക്കിടയിലേക്ക് ചെന്നാൽ ഒന്നുകിൽ എഴുന്നേറ്റ് പോകും അല്ലെങ്കിൽ മാറിയിരിക്കാമോയെന്ന് ചോദിക്കും. അപ്പോഴൊക്കെ എനിക്ക് സങ്കടം വരും. നിന്നെ കിച്ചണിൽ കണ്ടപ്പോൾ എന്റെ കിളിപോയി എന്നെല്ലാമാണ് ​ഗബ്രിയോട് വാതോരാതെ സംസാരിച്ച് ജാസ്മിൻ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X