ജാസ്മിനെ ദ്രോഹിക്കാന്‍ വേണ്ടി ചെയ്ത പ്രവൃത്തിയാണ്! ഇതിപ്പോള്‍ ശരിക്കും മണ്ടനായത് ആരാണെന്ന് ചോദിച്ച് ആരാധകർ
ബിഗ് ബോസിലെ ജാസ്മിന്‍ ജാഫറിന് വലിയ വിമര്‍ശനങ്ങളാണ് ലഭിച്ചതെങ്കിലും വിന്നര്‍ ആവാന്‍ സാധ്യതയുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. മൈന്‍ഡ് ഗെയിമായ ബിഗ് ബോസില്‍ വലിയ സമ്മര്‍ദ്ദങ്ങളെ തരണം ചെയ്ത് ഇപ്പോഴും ശക്തിയായി നില്‍ക്കുന്നത് ജാസ്മിനാണ്. ഇപ്പോഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
പുറത്തിറങ്ങിയാല്‍ ജാസ്മിന്റെ ജീവിതം തകര്‍ന്ന് പോകുമെന്നാണ് ചില മുന്‍വിധികള്‍. എന്നാല്‍ ജാസ്മിനെ എല്ലാവിധത്തിലും തകര്‍ക്കാന്‍ നോക്കുന്നവര്‍ ശരിക്കും മണ്ടന്മാരാവുകയാണെന്ന് പറയുകയാണ് ഒരു ആരാധകനിപ്പോള്‍. യൂട്യൂബിലൂടെ സബ്്‌സ്‌ക്രൈബേഴ്‌സിനെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ അതവര്‍ക്ക് ഗുണമായെന്നാണ് ആരാധകന്‍ പറയുന്നത്.

'ബിഗ് ബോസില്‍ വരുന്ന സമയത്ത് 1.13 മില്യണ്‍ ഫോളോവേഴ്‌സ് ആയിരുന്നു. പിന്നീട് കുറെ നെഗറ്റിവിറ്റി സ്‌പ്രെഡ് ആയി. വീഡിയോയുടെ താഴെ കമന്റ് ബോക്‌സ് നോക്കുമ്പോള്‍ ആദ്യം കാണുന്ന കമന്റ് ഇങ്ങനെ ആയിരിക്കും. 'ബിഗ് ബോസിന് ശേഷം വീഡിയോ കാണുന്നവര്‍ ഉണ്ടോ' എന്ന്.
അതില്‍ ഒരു മരമണ്ടന്റെ കമന്റ്. ഞാന്‍ അണ്‍ബ്‌സ്‌ക്രൈബ് ചെയ്തു. നമ്മള്‍ എല്ലാവരും കൂടി അണ്‍സബ്‌സ്‌ക്രൈബ് ചെയ്താല്‍ ഇവളുടെ ഫോളോവേഴ്‌സ് കുറയും. അതോടെ ഇവളുടെ അഹങ്കാരം അങ്ങ് തീര്‍ന്നു കിട്ടും. അതിന് റിപ്ലൈ ആയി ഒരു 300 കമന്റ് എന്തോ ഉണ്ട്. ഞാനും സബ്‌സ്‌ക്രൈബ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ഓരോ വ്യക്തികള്‍ ഇടുന്ന കമന്റ് ആണ്.
ഈ സ്വയം പ്രഖ്യാപിത ബുദ്ധിമാന്‍ ആണെങ്കില്‍ അവന്റെ ഓരോ സുഹൃത്തുക്കള്‍ക്കും ജാസ്മിന്റെ യൂട്യൂബ് ഐഡി ലിങ്ക് അയച്ചു കൊടുത്തു സബ്‌സ്‌ക്രൈബ് ചെയ്യാന്‍ പറയുന്നു.
ഓരോ ആഴ്ച കഴിഞ്ഞ് ഇവന്‍ വന്നു നോക്കുമ്പോഴും സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടുന്നു. ഇത് എങ്ങനെ എന്ന് ഓര്‍ത്ത് കിളി പോയിരിക്കുകയാണ് ഈ അല്‍ബുദ്ധിമാന്‍. അവന്‍ അയച്ചുകൊടുക്കുന്ന ലിങ്കില്‍ കൂടി കയറി ഇഷ്ടം പോലെ ആളുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നുണ്ട് എന്ന് ഈ പൊട്ടന്‍ മനസ്സിലാകുന്നില്ല.
ഏറ്റവും ഒടുവില്‍ അവന്‍ നിര്‍ത്തി പോയി. 1.13 ആയിരുന്നത് ഇപ്പോള്‍ 1.26 മില്യണ്‍ എത്തിയിരിക്കുകയാണ്. ഞാന്‍ ആലോചിച്ചു പോവുകയാണ്. വെറുതെ ആണോ പ്രബുദ്ധ കേരളം എന്ന് പേര് വീണത്. ചിരിക്കാനും വയ്യ കരയാനും മേലാ. നിങ്ങള്‍ ഒരാള്‍ക്ക് നെഗറ്റിവിറ്റി സ്‌പ്രെഡ് ആക്കുകയാണെങ്കില്‍ അവര്‍ക്ക് ഫോളോവേഴ്‌സ് റീച്ച് കൂടുകയേ ഉള്ളൂ എന്ന് ഇവനെ ഒക്കെ ആരെങ്കിലും സ്‌കൂളില്‍ പോയി പഠിപ്പിക്കണോ.

എന്റെ ദൈവമേ അതിപ്പോ ഗബ്രിയ്ക്ക് ആയാലും അങ്ങനെ തന്നെ. എവിക്ട് ആവുന്നത് വരെ മൂപ്പര്‍ക്ക് 25K ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് മാത്രമായിരുന്നു ഇപ്പോള്‍ 60K അടുക്കാറായി.കാരണം ഈ ബിഗ് ബോസ് സീസണ്‍ സിക്‌സില്‍ നിന്ന് അല്‍പം എങ്കിലും പോപ്പുലര്‍ ആയത് ഗബ്രി, ജാസ്മിന്‍, ജിന്റോ, സിബിന്‍ ഒക്കെ ഉള്ളൂ.
സിബിന്‍ നിര്‍ത്തി പോയതുകൊണ്ട് കുറച്ചു നാളത്തേക്കുള്ള ഓളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബിഗ് ബോസ് കഴിയുന്നതോടെ ഇവരെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഒക്കെ നിര്‍ത്തും. അടുത്ത സീസണ്‍ 7പറ്റി ഉള്ള ചര്‍ച്ചകള്‍ ആകും. അപ്പോഴേക്കും ഇവരുടെ ഫോളോവേഴ്‌സ് ഇതുപോലെ തന്നെ ഉണ്ടാകും.
പിന്നീട് ഇവര്‍ ഇടുന്ന കണ്ടന്റ് നല്ലത് ആണെങ്കില്‍ ഇപ്പോള്‍ നെഗറ്റീവ് പറയുന്ന ആളുകള്‍ തന്നെ അവരെ സപ്പോര്‍ട്ട് ചെയ്യും. അതാണല്ലോ പതിവ്. എന്തായാലും മലയാളികളുടെ ബുദ്ധി അപാരം ഈ തല പുറത്തു കാണിക്കണ്ട.
ബംഗാളികള്‍ ഇവിടെ വന്ന് ജോലി ചെയ്യുന്നു. അവരെ കുറ്റം പറഞ്ഞിട്ട് നമ്മള്‍ യുകെ, കാനഡ പോയി ജോലി ചെയ്യുന്നു. അതിനേക്കാളും വലിയ കോമഡി ആണ് ഇതെന്ന് തോന്നുന്നു. എന്താ പറയാനാണ്. ഇതൊക്കെ നടക്കട്ടെ. ഇനി എന്തൊക്കെ കോമഡി കാണാന്‍ കിടക്കുന്നു..' എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications