രണ്ട് പേർക്കും ഗുണമുണ്ടായി, ദോഷങ്ങൾ ഇല്ല; ശ്രീതു-അർജുൻ കോംബോ പാഠമാണ്; ജാസ്മിനും ഗബ്രിക്കും സംഭവിച്ചത്
വലിയ വിവാദങ്ങളും ഷോയിലേക്കാൾ നാടകീയത പുറത്തുണ്ടാവുകയും ചെയ്തെങ്കിലും ഇതുവരെയുള്ള മലയാളം ബിഗ് ബോസ് സീസണുകളിൽ ആറാം സീസണിനെ പോലെ ചർച്ചയായ സീസണില്ല. മിക്ക സീസണിലും ലൗ കോംബോകൾ വരാറുണ്ട്. ഇത്തവണ രണ്ട് കോംബോകളാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. അർജുൻ, ശ്രീതു കോംബോയും ജാസ്മിൻ, ഗബ്രി കോംബോയും. അർജുൻ-ശ്രീതു കോംബോ ആഘോഷിക്കപ്പെട്ടപ്പോൾ ജാസ്മിനും ഗബ്രിക്കും നേരെ വ്യാപക വിമർശനം വന്നു.
ആറാം സീസൺ അവസാനിച്ചെങ്കിലും കുറച്ച് നാൾ ജാസ്മിനും ഗബ്രിക്കും സൈബറാക്രമണം നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോകാതെ ശ്രീതുവും അർജുനും ശ്രദ്ധിച്ചു. ഇപ്പോഴിതാ രണ്ട് കോംബോകളെക്കുറിച്ചും ബിഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഒരു സീസണിൽ തന്നെ രണ്ട് കോമ്പോകൾ സംഭവിച്ചു. ആദ്യത്തേത് ജാസ്മിനും ഗബ്രിയും തന്നെ മുൻകൈ എടുത്ത് ഉണ്ടാക്കിയ കോമ്പോ ആണ്. രണ്ടാമത്തെ കോമ്പോ ചാനലും ബിഗ് ബോസ് ടീമും ഉണ്ടാക്കി കൊടുത്ത കോമ്പോ ആണ്. ഓരോ ആഴ്ചയിലെയും വോട്ടിംഗ് കാണുമ്പോൾ ഇതിൽ നിന്നും ചില അനുമാനങ്ങൾ നമുക്ക് ഉണ്ടാക്കി എടുക്കാം. ബിഗ് ബോസിൽ വരുന്നതിനു മുന്നേ തന്നെ ഒരുപാട് ഫാൻസ് ജാസ്മിനു ഉണ്ടായിരുന്നു.
ഒരുപക്ഷെ അത് കണ്ടിട്ട് ആവണം ഗബ്രി അവളുടെ കൂടെ കൂടിയത്. എന്നാൽ ഗബ്രിക്ക് സ്വന്തമായി ഫാൻ ബേസ് ഇല്ലായിരുന്നു. ഗബ്രി ജാസ്മിൻ കോമ്പോ വന്നപ്പോൾ, ജാസ്മിന്റെ ഉണ്ടായിരുന്ന ഫാൻസിൽ കുറവ് സംഭവിച്ചു. ഗബ്രി എന്ന പാരസൈറ്റ് ജാസ്മിൻ എന്ന ഹോസ്റ്റിനെ നശിപ്പിച്ചു. എന്നാൽ ശ്രീജുൻ കോമ്പോ വ്യത്യസ്തമായത് അവിടെയാണ്. അത്യാവശ്യം ലുക്കും മോഡലിങ് ബാക്ഗ്രൗണ്ടും ഒക്കെ ഉള്ള അർജുന് ഗേൾ ഫാൻസ് ഉണ്ടാവുന്നത് സ്വാഭാവികമാണ്.

എന്നാൽ ശ്രീതുവിന് തമിഴ് ഫാൻ ബേസ് നല്ലപോലെ ഉണ്ട്. സീരിയൽ വോട്ടുകൾ കിട്ടും. അതുപോലെ, കാണാൻ ഇച്ചിരി ലുക്ക് ഉള്ളതുകൊണ്ട് കുറെ കോഴി വോട്ടുകളും കിട്ടും. അർജുൻ ഇച്ചിരി ഡൗൺ ആകാൻ തുടങ്ങിയപ്പോൾ, അർജുനെ പൊക്കിക്കൊണ്ട് വരാൻ ആണ് കോമ്പോ ഉണ്ടാക്കിച്ചത്. അർജുന്റെ ഗേൾ ഫാൻസ് ശ്രീതുവിനെയും ശ്രീതുവിന്റെ ബോയ് ഫാൻസ് അർജുനെയും സപ്പോർട്ട് ചെയ്യും എന്ന് ബിഗ് ബോസ് ടീം കണക്കു കൂട്ടി.
അതുപോലെ തന്നെ കാര്യങ്ങൾ നടന്നു. ശ്രീതുവിന്റെയും അർജുന്റെയും കോമ്പോ ഒരു തരത്തിൽ ഒരു സിംബിയോട്ടിക് കോമ്പോ ആണ്. രണ്ടുപേർക്കും ഒരേ സമയം ഗുണം കിട്ടുകയും രൂക്ഷമായ ദോഷങ്ങൾ ഉണ്ടാവാതെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥ. അങ്ങനെയുള്ള കോമ്പോകൾ ഉണ്ടാക്കുന്നതാണ് സേഫ്, ബിഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ. ഇത്തവണത്തെ രണ്ട് കോംബോകളും വരും സീസണുകൾക്ക് പാഠമാണെന്ന് പ്രേക്ഷകർ പറയുന്നുണ്ട്.


Click it and Unblock the Notifications