'ജാസ്മിന്റെ വീഴ്ച അൻസിബയുടെ ഉയർച്ചക്ക് വഴിവെച്ചു... ഇപ്പോൾ ഒളിഞ്ഞും തെളിഞ്ഞും അൻസിബ സ്കോർ ചെയ്യുന്നു'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് മൂന്നാം ആഴ്ചയുടെ അവസാനത്തിൽ എത്തി നിൽക്കുമ്പോൾ ഹൗസിൽ അവശേഷിക്കുന്നത് പതിനാല് മത്സരാർത്ഥികളാണ്. ഓരോ ആഴ്ചയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും പ്രേക്ഷകരുടെ ഹൃദയത്തിലും ഹൗസിലും മത്സരാർത്ഥികളുടെ നിലനിൽ‌പ്പ്. ആദ്യത്തെ ആഴ്ചയിൽ തന്നെ മുഴുവൻ ​ഗെയിമും എടുത്തിട്ട് കളിച്ചവരെല്ലാം വളരെ പെട്ടന്ന് ഒതുങ്ങിപ്പോയി. ഇപ്പോൾ ഹൗസിൽ സ്കോർ ചെയ്യുന്നത് പൂച്ചയെപോലെയിരുന്ന് കളി മനസിലാക്കി കളത്തിലേക്ക് ഇറങ്ങിയ ചിലരാണ്.

അക്കൂട്ടത്തിൽ ഒരാളാണ് അൻസിബ ഹസൻ. ആദ്യത്തെ ഒരാഴ്ച അൻസിബ ഹൗസിലുണ്ടോയെന്ന് പോലും വീട്ടുകാർ‌ക്കും പ്രേക്ഷകർക്കും സംശയമായിരുന്നു. കാരണം ഹൗസിൽ നടക്കുന്ന ഓരോ സംഭവങ്ങളും ദൂരെ നിന്ന് വീക്ഷിക്കുകയല്ലാതെ ഒരിക്കൽ പോലും കളത്തിലേക്ക് ഇറങ്ങുകയോ അതിൽ ഇടപെടുകയോ അൻസിബ ചെയ്തിരുന്നില്ല. പക്ഷെ അടുത്ത രണ്ടാഴ്ച ​ഹൗസിൽ തനിക്ക് നിലനിൽക്കാനുള്ള കാര്യങ്ങൾ അൻസിബ ഒരുക്കിയിരുന്നു.

Ansiba Hassan

അതിന്റെ ഫലമായി ഇപ്പോൾ ഹൗസിൽ ഏറ്റവും ശക്തമായ മത്സരം കാഴ്ചവെക്കുന്ന മത്സാർത്ഥി അൻസിബയാണ്. രണ്ടാം ആഴ്ചയിലെ പ്രകനത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഹൗസിലെ ക്യാപ്റ്റൻസി സ്ഥാനം വഹിക്കുന്നതും അൻസിബയാണ്. ഇപ്പോഴിതാ അൻസിബയുടെ പ്രകടനത്തെ വിലയിരുത്തി ബി​ഗ് ബോസ് പ്രേക്ഷകരുടെ സോഷ്യൽമീഡിയ ​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

ജാസ്മിന്റെ വീഴ്ച അൻസിബയുടെ ഉയർച്ചക്ക് വഴിവെച്ചതായി തോന്നുന്നുവെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകൾ. ജാസ്മിന്റെ വീഴ്ച അൻസിബയുടെ ഉയർച്ചക്ക് വഴിവെച്ചു... ഇപ്പോൾ ഒളിഞ്ഞും തെളിഞ്ഞും അൻസിബ സ്കോർ ചെയ്യുന്നുണ്ട്... ഇറങ്ങി കളിക്കേണ്ട സ്ഥലത്ത് ഇറങ്ങി കളിക്കുന്നുണ്ട്. കുത്തിത്തിരുപ്പ് ഉണ്ടാക്കേണ്ട സ്ഥലത്ത് അത് ഉണ്ടാകുകയും ചെയ്യുന്നു.

സൈലന്റായി ഇരിക്കേണ്ട സമയത്ത് സൈലന്റായി ഇരിക്കുകയും ചെയ്യുന്നു എന്നാണ് ഒരാൾ കുറിച്ചത്. എവിടെ ഇറങ്ങി കളിക്കണം, എവിടെ ബോൾ കുത്തി തിരിപ്പിക്കണം, ആരെ ടാർഗറ്റ് ചെയ്യണം, എവിടെ എങ്ങനെ സംസാരിക്കണം, എവിടെ സൈലന്റായിരിക്കണം, എല്ലാം വ്യക്തമായി അറിഞ്ഞ് മനസിലാക്കി മുന്നോട്ട് പോകുന്ന സീസൺ 6 ലെ ഒരേ ഒരു മത്സരാർഥിയാണ് അൻസിബയെന്നും മറ്റൊരു കുറിപ്പിൽ ഒരു ബിബി പ്രേക്ഷകൻ കുറിച്ചു.

എന്നാൽ ചിലർക്ക് ഈ അഭിപ്രായങ്ങളോട് വിയോജിപ്പുണ്ട്. ജാസ്മിൻ ചെറുതായെങ്കിലും സ്കോർ ചെയ്യുന്നത് അൻസിബയ്ക്ക് സഹിക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്നാണ് ഒരു പ്രേക്ഷകർ കമന്റ് ചെയ്തത്. അളന്ന് മുറിച്ചുള്ള സംസാരവും കൃത്യമായ പോയിന്റുകൾ പറയുന്നതിലുമാണ് അൻസിബ എപ്പോഴും വിജയിക്കുന്നതെന്ന കമന്റുകളുമുണ്ട്.

Ansiba Hassan

ആദ്യത്തെ ഒരാഴ്ച ബിബി പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുണ്ടായിരുന്ന മത്സാരർത്ഥിയായിരുന്നു ജാസ്മിൻ ജാഫർ. എന്നാൽ ഹൗസിൽ കയറി രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ജാസ്മിൻ‌ ​ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിച്ച് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് തുടങ്ങി. അതോടെയാണ് ജാസ്മിന്റെ ഫാൻസെല്ലാം രണ്ടാഴ്ചകൊണ്ട് ജാസ്മിന്റെ ഹേറ്റേഴ്സായി മാറിയത്.

അതുകൊണ്ട് തന്നെ ഇപ്പോൾ എത്ര നന്നായി ​​ഗെയിം കളിച്ചാലും ജാസ്മിനെ പ്രേക്ഷകർക്ക് ശ്രദ്ധിക്കാൻ സാധിക്കുന്നില്ല. ഈ സീസണിലെ വാഴയായി മാറാൻ പോകുന്നയാളാണ് അൻസിബയെന്ന് നിരവധി പ്രേക്ഷകർ മുദ്രകുത്തിയിരുന്നു.

പക്ഷെ താൻ അങ്ങനെയല്ലെന്ന് രണ്ടാമത്തെ ആഴ്ച മുതൽ അൻസബി തെളിയിച്ച് തുടങ്ങി. എന്തിന് ഏറെ പറയുന്നു ഹൗസിൽ ഏറ്റവും ആക്ടീവായിരുന്ന മത്സരാർത്ഥി രതീഷ് കുമാർ പുറത്തായത് പോലും അൻസിബയുടെ കർമബുദ്ധി ഉപയോ​ഗിച്ചുള്ള കളിയിലൂടെയാണ്.

ഹൗസിൽ എല്ലാവരുമായും സൗഹൃദം പുലർത്താൻ അൻസിബയ്ക്ക് താൽപര്യമില്ല. കാര്യങ്ങൾ സംസാരിക്കുമ്പോഴും ​ഗെയിം ഡിസ്കഷൻ ചെയ്യുമ്പോഴും കൃത്യമായി നിരീക്ഷണം അൻസിബ നടത്താറുണ്ട്. റിഷി, അർജുൻ എന്നിവരുമായാണ് അൻസിബയ്ക്ക് സൗഹൃദം കൂടുതൽ. എന്നാൽ അവർക്ക് പോലും അൻസിബയുടെ ​ഗെയിം ഇതുവരെയും പിടികിട്ടിയിട്ടില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X