'ആ അവസരം ലഭിച്ചേക്കും...'; നന്ദനയ്ക്ക് പിന്നാലെ നോറയും പുറത്തേക്ക്?, എവിക്ഷനുശേഷം ഹൗസിൽ സംഭവിക്കാൻ പോകുന്നത്!
ബിഗ് ബോസ് മലയാളം സീസൺ ആറ് പന്ത്രണ്ടാം ആഴ്ചയിലേക്ക് എത്തിനിൽക്കുമ്പോൾ കപ്പ് നേടാൻ പോകുന്ന വ്യക്തി ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. ഇനി വെറും രണ്ടാഴ്ചകൾ മാത്രമാണ് ഗ്രാന്റ് ഫിനാലെയ്ക്കായി അവശേഷിക്കുന്നത്. ഇരുപത്തിയഞ്ചോളം മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് മലയാളം സീസൺ ആറ് ഇപ്പോൾ ഒമ്പത് പേരിൽ എത്തി നിൽക്കുകയാണ്. ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡിൽ ഒരാൾ പുറത്തായിരുന്നു.
നന്ദനയാണ് ജനവിധി പ്രകാരം ഹൗസിൽ നിന്നും എവിക്ടായത്. ഈ സീസണിലെ ആറ് വൈൽഡ് കാർഡുകളിൽ ഒരാളായിരുന്നു നന്ദന. സ്വന്തമായി ഒരു വീട് നിർമിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് നന്ദന ഹൗസിൽ എത്തിയത്. എന്നാൽ സിജോയ്ക്കും സായിക്കും ഒപ്പം ചേർന്നതോടെയാണ് നന്ദനയുടെ ഗെയിം പ്രേക്ഷകർ വെറുത്ത് തുടങ്ങിയത്.

വൈല്‍ഡ് കാര്‍ഡുകള്‍ അപ്പാടെ മാറ്റിമറിച്ച ബിഗ് ബോസ് ഹൗസാണ് അഞ്ചാം വാരം മുതല്‍ പ്രേക്ഷകര്‍ കണ്ടത്. സിബിനും പൂജയും രണ്ട് അഭിഷേകുമാരുമൊക്കെയാണ് വൈല്‍ഡ് കാര്‍ഡുകളില്‍ ആദ്യ ദിനങ്ങളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയതെങ്കിലും തന്‍റെ സാന്നിധ്യം ആ സമയത്ത് തന്നെ അറിയിക്കാന്‍ നന്ദനയ്ക്ക് കഴിഞ്ഞിരുന്നു. എപ്പോഴും ഉത്സാഹഭരിതയായി ഇരിക്കുന്നത് തന്നെയാണ് ഒരു മത്സരാര്‍ഥിയെന്ന നിലയില്‍ നന്ദനയെ ബിഗ് ബോസ് ഹൗസില്‍ ശ്രദ്ധേയയാക്കിയത്.
സീസണ്‍ ഒരു മാസം പിന്നിട്ടിട്ടാണ് വൈല്‍ഡ് കാര്‍ഡുകള്‍ വന്നത് എന്നതിനാല്‍ അവിടെയുണ്ടായിരുന്ന മത്സരാര്‍ഥികള്‍ക്കിടയില്‍ നന്ദനയുടെ എനര്‍ജി ലെവല്‍ വേറിട്ട് നിന്നു. എന്നാല്‍ ഇന്‍ട്രൊഡക്ഷന്‍ വേദി മുതലുള്ള ചില മാനറിസങ്ങള്‍ ഈ മത്സരാര്‍ഥിയില്‍ അധിക പ്രതീക്ഷ വെക്കേണ്ടതുണ്ടോവെന്ന് പ്രേക്ഷകരില്‍ ഒരു വിഭാഗത്തെ തോന്നിപ്പിച്ചു.
നന്ദനയുടേത് കുട്ടിക്കളിയാണെന്ന ഇമേജാണ് സഹമത്സരാര്‍ഥികളില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ആദ്യം ലഭിച്ചത്. എന്നാല്‍ ഈ ഇമേജ് ഒരു മത്സരാര്‍ഥിയെന്ന നിലയില്‍ തനിക്ക് ബ്ലാക്ക് മാര്‍ക്കായി മാറാൻ നന്ദന അനുവദിച്ചില്ല. മത്സരാവേശത്തോടെ ബിഗ് ബോസിനെ അവസാനം വരെ സമീപിച്ച് തന്‍റെ കരുത്ത് തെളിയിച്ചിട്ടാണ് നന്ദന പടിയിറങ്ങിയത്.
ഇപ്പോഴിതാ നന്ദനയ്ക്ക് പിന്നാലെ നോറയും മത്സരത്തിൽ നിന്നും എവിക്ടായി എന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഈ ആഴ്ചയിൽ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചത് ഏഴ് പേരായിരുന്നു. അതിൽ നന്ദനയുടെ വിധി മാത്രമെ ഇന്നലെ ബിഗ് ബോസ് പ്രഖ്യാപിച്ചിരുന്നുള്ളു. മറ്റുള്ള ആറ് പേരുടെയും റിസൽട്ട് പെന്റിങായിരുന്നു. ഇപ്പോഴിതാ എവിക്ഷനുമായി ബന്ധപ്പെട്ടുള്ള പ്രമോ വന്നതോടെ നോറയും പുറത്തായി എന്നാണ് പ്രേക്ഷകർ പറയുന്നത്.

നോമിനേഷൻ ലിസ്റ്റിൽ അവശേഷിച്ച ആറ് പേർക്കും എടുക്കാനായി കുറച്ച് പൂക്കൾ ബിഗ് ബോസ് നൽകിയിരുന്നു. ആ പൂവുമായി ഗാർഡൺ ഏരിയയിൽ ചെന്ന് കയ്യിലിരിക്കുന്ന പൂവിന്റെ നിറത്തിലുള്ള പെട്ടികൾ കണ്ടെത്തി തുറക്കണം. പെട്ടിക്കുള്ളിൽ നിന്നും പച്ച നിറത്തിലുള്ള സാഷ് ആർക്കൊക്കെ ലഭിക്കുന്നുവോ അവർ സേവായിരിക്കും ചുവന്ന സാഷ് ലഭിക്കുന്ന വ്യക്തി എവിക്ടാകും. അപ്രകാരം ജാസ്മിൻ, ശ്രീതു അടക്കമുള്ള കുറച്ച് പേർക്ക് പച്ച നിറത്തിലുള്ള സാഷ് പെട്ടിക്കുള്ളിൽ നിന്നും ലഭിച്ചു. അവസാനമാണ് നോറ പെട്ടി തുറന്നത്.
മഞ്ഞ നിറത്തിലുള്ള പൂവും പെട്ടിയുമായിരുന്നു നോറയ്ക്ക് ലഭിച്ചത്. നോറയ്ക്ക് ഏത് നിറത്തിലുള്ള സാഷാണ് ലഭിച്ചതെന്ന് പ്രമോയിൽ കാണിക്കുന്നില്ല. എന്നാൽ നോറയ്ക്ക് ചുവന്ന നിറത്തിലുള്ള സാഷാണ് ലഭിച്ചതെന്നും പക്ഷെ എവിക്ട് ചെയ്യാതെ കുറച്ച് നേരത്തേക്ക് ഹൗസിൽ നിന്നും മാറ്റി നിർത്തിയശേഷം തിരികെ കയറ്റുമെന്നാണ് റിപ്പോർട്ട്.
ഈ ആഴ്ചയിൽ നന്ദന മാത്രമെ എവിക്ടായിട്ടുള്ളു. ചിലപ്പോൾ ഹൗസിൽ നിന്നും മാറ്റി നിർത്തപ്പെടുകയാണെങ്കിൽ മറ്റുള്ള മത്സാരർത്ഥികളുടെ ഉള്ളിലിരുപ്പ് അറിയാനുള്ള അവസരം നോറയ്ക്ക് ലഭിച്ചേക്കും. അതേസമയം ഒമ്പത് പേരിലേക്ക് മത്സരം ചുരുങ്ങുമ്പോൾ പണപ്പെട്ടി ടാസ്ക്കിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











