മൊത്തത്തില്‍ വാഴകളെ കൊണ്ട് നിറഞ്ഞു, മെയിന്‍ കണ്ടന്റ് കൊടുക്കുന്നവരൊക്കെ ഔട്ട്! ബിഗ് ബോസിനോട് പ്രേക്ഷകർ
രജിത് കുമാറിനും റോബിനും ശേഷം സഹമത്സരാര്‍ഥിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരില്‍ ഒരാള്‍ കൂടി ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്. ആറാം സീസണിലെ ശക്തനായ മത്സരാര്‍ഥി അസി റോക്കിയെയാണ് ബിഗ് ബോസ് നേരിട്ട് പുറത്താക്കിയത്. ഷോ തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ ഫൈനല്‍സില്‍ എത്തുമെന്ന് ഉറപ്പിച്ചിരുന്ന താരമാണ് റോക്കി.
നിലവില്‍ വീടിനകത്ത് ആകെ കണ്ടന്റ് നല്‍കിയിരുന്ന റോക്കി സിജോയെ തല്ലിയതിന്റെ പേരിലാണ് പുറത്താവുന്നത്. മാത്രമല്ല ഇപ്പോള്‍ അടി കിട്ടിയ സിജോയും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മത്സരത്തില്‍ നിന്നും പിന്മാറിയെന്ന് പറഞ്ഞ് കേള്‍ക്കുകയാണ്. ഇതോടെ ഷോ യുടെ അവസ്ഥ ദയനീയതിലേക്ക് പോകുമെന്ന് ചൂണ്ടി കാണിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍. ഉടനെ മാറ്റം വരുത്തേണ്ട രീതികളെ പറ്റിയും ചിലര്‍ പറയുന്നു.

'ഇത്രയും സീസണ്‍ നടന്നതില്‍ ഇങ്ങനെ ഒരു അവസ്ഥ ഇത് ആദ്യമായിട്ടാണെന്ന് തോന്നുന്നു. മൂന്ന് ആഴ്ച ആകുമ്പോള്‍ തന്നെ മെയിന്‍ കണ്ടന്റ് കൊടുത്ത എല്ലാവരും പുറത്ത്. രതീഷ് ആന്‍ഡ് റോക്കിയ്ക്ക് ശേഷം ദ ഇപ്പോള്‍ സിജോയും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പുറത്തായി എന്ന് കേള്‍ക്കുന്നു.
പോള്‍സ് ഒക്കെ ഇടുമ്പോള്‍ അര്‍ജുന്‍, ഋഷി, ജിന്റോ ഒക്കെയാണ് മുന്നില്‍ വരുന്നത്. അതില്‍ നിന്ന് തന്നെ മനസിലാക്കാം എത്ര ദാരിദ്ര്യം പിടിച്ച അവസ്ഥയിലൂടെയാണ് സീസണ്‍ കടന്നു പോകുന്നത് എന്ന്. ആകെ വഴക്ക് നടത്താന്‍ കഴിവുള്ളത് ജാസ്മിനാണ്. പക്ഷെ അവരും മറ്റുള്ള ആരെങ്കിലും തന്നോട് വഴക്കിന് വന്നാലേ തിരിച്ചു പ്രതികരിക്കു. മൊത്തത്തില്‍ വാഴകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിഗ് ബോസ് ഹൗസ്.
എന്നെ സ്ത്രീ വിരോധി എന്ന് വിളിച്ചാലും പ്രശ്‌നം ഇല്ല. ആക്ടീവായി കണ്ടന്റ് ക്രിയേറ്റ് ചെയ്യാന്‍ അറിയുന്ന നാലഞ്ച് പുരുഷ മത്സരാര്‍ഥികളെ എങ്കിലും അടുത്ത ആഴ്ച ഹൗസില്‍ കയറ്റണം. കാരണം കണ്ടന്റ് ഉണ്ടാക്കണേല്‍ പുരുഷ മത്സരാര്‍ഥികള്‍ വന്നേ മതിയാകു. ഇനിയും ഫീമെയില്‍ മത്സരാര്‍ഥികളെ കയറ്റിയാല്‍ ഷോ പൂട്ടി കെട്ടുന്നതാകും നല്ലത്. ഇപ്പോള്‍ തന്നെ ലൈവ് ഒക്കെ പരമ ബോര്‍ ആണ്.
ഫിറോസ് ഖാന്‍, റിയാസ് എന്നിവരെ പോലെ ഗെയിം ചെയിഞ്ചേഴ്‌സായ മത്സരാര്‍ഥികളെ കൊണ്ട് വരണം. ബ്ലെസ്ലിയെ ഒക്കെ പോലെ മൈന്‍ഡ് ഗെയിം കളിക്കുന്ന യൂത്തന്മാരെ ആണ് ഇപ്പോള്‍ ഷോ യ്ക്ക് ആവശ്യം. 50 ദിവസം കഴിഞ്ഞു സാബു, രജിത്, ഫിറോസ്, അഖില്‍ പോലെ പഴയ മത്സരാര്‍ഥികളെ ചലഞ്ചേഴ്‌സായി കൊണ്ട് വന്നാല്‍ ഗെയിം കൂടുതല്‍ ഇന്ററസ്റ്റിങ് ആകും.

ഈ സീസണില്‍ ഇതുവരെ വന്ന ടാസ്‌ക് മിക്കതും മോശം ആയിരുന്നു. നല്ല വൈല്‍ഡ് കാര്‍ഡും ഇന്റ്‌റെസ്റ്റിങ് ഗെയിമും വന്നില്ലെങ്കില്‍ നന്നായി തുടങ്ങിയ ഒരു സീസണ്‍ ഫ്‌ളോപ്പ് ആകുന്നത് കാണേണ്ടി വരും...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
മികച്ച മത്സരാര്‍ഥികള്‍ കൊഴിഞ്ഞ് പോയത് ഈ സീസണിനെ ശോകമാക്കുകയാണെന്നാണ് പൊതുവായ അഭിപ്രായം. ഒന്നെങ്കില്‍ ആദ്യ ആഴ്ച പുറത്താക്കിയ രതീഷിനെ വൈല്‍ഡ് കാഡായിട്ട് തിരികെ കൊണ്ട് വരിക. അല്ലെങ്കില്‍ ഡേഞ്ചര്‍ ഫിറോസ്, റിയാസ് സലിം പോലുള്ള അഡാറ് വൈല്‍ഡ് കാഡുകളെ കയറ്റി വിടുക. മുന്നോട്ട് ഷോ പോവണമെങ്കില്‍ വൈല്‍ഡ് കാര്‍ഡ് ഉടനെ വരണം.
നിലവില്‍ മൂലയ്ക്ക് മാറിയിരുന്നുള്ള പരദൂഷണ കമ്മറ്റിയും ജാസ്മിന്‍-ഗബ്രി തമ്മിലെ പ്രേമ ക്രിഞ്ചും മാത്രമായി ഒതുങ്ങിപോവുകയാണ് ഈ സീസണ്‍. വ്യക്തമായ ഒരു കണ്ടന്റ് ഒരിടത്തും ആര്‍ക്കും ഇല്ല എന്നതാണ് കാണാന്‍ സാധിക്കുന്നത്. രതീഷ് വൈല്‍ഡ് കാര്‍ഡായിട്ട് വന്നാല്‍ ഹൗസ് ഒന്നൂടെ ആക്ടീവ് ആകുമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രധാന ചര്‍ച്ച.


Click it and Unblock the Notifications











