'ഗബ്രിക്ക് ഞാൻ മെസേജ് അയച്ചിരുന്നു അവൻ അത് കണ്ടു പക്ഷെ പ്രതികരിച്ചില്ല, ചീറ്റിങ് നിങ്ങൾ ​​ഗ്ലോറിഫൈ ചെയ്യരുത്'

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി വന്നശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് യുട്യൂബർ ജാസ്മിൻ ജാഫറെന്ന മത്സരാർത്ഥിയാണ്. ​സഹമത്സരാർത്ഥി ​ഗബ്രിയുമായുള്ള ജാസ്മിന്റെ ലവ് സ്ട്രാറ്റജിയായിരുന്നു അതിന് പ്രധാന കാരണം. അഫ്സൽ അമീറെന്ന വ്യക്തിയുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷമാണ് ജാസ്മിൻ ഷോയിലേക്ക് എത്തിയത്. എന്നാൽ ഹൗസിൽ വന്ന് ​ഗബ്രിയുമായി അടുത്തശേഷം അഫ്സലുമായി വിവാഹം ഉറപ്പിച്ച് വെച്ചിരിക്കുകയാണെന്നൊന്നും ജാസ്മിൻ വെളിപ്പെടുത്തിയിരുന്നില്ല. ഒരു പ്രപ്പോസൽ വന്നപ്പോൾ നോക്കാം എന്ന രീതിയിൽ പറഞ്ഞുവെന്ന് മാത്രമാണ് ജാസ്മിൻ സഹമത്സരാർത്ഥികളോട് പറഞ്ഞത്. ​

ഗബ്രിയും ജാസ്മിനും തമ്മിലുള്ള ലവ് ട്രാക്ക് ചർച്ചയായതോടെ അഫ്സൽ ജാസ്മിനുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറി. പക്ഷെ ഇപ്പോഴും വളരെ മോശമായ രീതിയിലുള്ള സൈബർ ആക്രമണമാണ് അഫ്സൽ നേരിടുന്നത്. താനും ജാസ്മിനും തമ്മിലുള്ള ബന്ധം തമാശയായിരുന്നില്ലെന്നും വീട്ടുകാരെ പോലും എതിർത്താണ് താൻ ജാസ്മിന് വേണ്ടി നിന്നതെന്നും പറയുകയാണിപ്പോൾ അഫ്സൽ.

Afzal Ameer jasmin

സോഷ്യൽമീഡിയയിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് സൈബർ ആക്രമണത്തിന് എതിരെ അഫ്സൽ പ്രതികരിച്ചത്. അഫ്സലിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'എങ്ങനെ എങ്കിലും ഇത് അവസാനിക്കട്ടെയെന്ന് കരുതി ഒഴിഞ്ഞ് മാറി ഞാൻ പോയിരുന്നു. പക്ഷെ വീണ്ടും വീണ്ടും ഇത് എന്നേയും കുടുംബത്തേയും ഫ്രണ്ട്സിനേയും വളരെ മോശം രീതിയിൽ ബാധിക്കുന്നുണ്ട്.'

'ഇന്ന് ഞാൻ ഇപ്പോൾ വീഡിയോ ചെയ്യുന്നത് ഇന്നലെ പ്രസ്തുത കണ്ടസ്റ്റന്റ് (ജാസ്മിൻ) ജിന്റോയോട് സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്ത് വന്നതുകൊണ്ടാണ്. എന്റെ സൈഡിൽ നിന്നും അതിന് ഒരു ക്ലാരിഫിക്കേഷൻ തരാനാണ് ഈ വീഡിയോ ഞാൻ ചെയ്യുന്നത്. സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചു. ഇനി ഇതിന് മുകളിൽ പിടിച്ച് നിൽക്കേണ്ട ആവശ്യമില്ലല്ലോ. കള്ളങ്ങളുടെ മേൽ കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എനിക്കും ജാസ്മിനും സത്യം അറിയാം. ഒന്നര വർഷമായില്ല ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടിട്ട് ഒരു വർഷമായിട്ടേയുള്ളു.'

'അസ്ല മെർലിയുടെ കല്യാണത്തിന് വെച്ചാണ് പരിചയപ്പെടുന്നത്. പല സമയത്തും പല സ്റ്റേറ്റ്മെന്റ്സാണ് ജാസ്മിൻ പറയുന്നത്. പുറത്തിറങ്ങിയാലും ജാസ്മിൻ ന്യായീകരിക്കും. കോമാളിയായത് ഞാനാണ്. അവൾ ഇങ്ങനെ വിളിച്ച് പറയുമ്പോൾ ഞാൻ മിണ്ടാതിരിക്കേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നി. പേഴ്സണൽ കാര്യങ്ങൾ അവളാണ് എടുത്തിട്ടത്. ഞാനും അവളുടെ പാരന്റ്സും പറഞ്ഞാണ് വിട്ടത് അവിടെ പോയി പേരുകളോ പേഴ്സണൽ കാര്യങ്ങളോ പറയരുതെന്ന്. ആദ്യ ആഴ്ചയിൽ തന്നെ എല്ലാം കൊണ്ട് തുലച്ചു. നിങ്ങൾ എല്ലാവരും ഒരോ കഥ അടിച്ചറക്കുമ്പോൾ എല്ലാം ബാധിക്കുന്നത് എന്നെയാണ്.'

'അതുപോലെ മുന്നയെ ഒരു ടോക്സിക്ക് പേഴ്സണായിട്ടാണ് ജാസ്മിൻ നമുക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. പക്ഷെ യഥാർത്ഥത്തിൽ മുന്ന അങ്ങനെയല്ല. എനിക്ക് മുന്നയെ വളരെ നന്നായി അറിയാം. പിന്നെ ഞാനുമായി ജാസ്മിൻ റിലേഷൻഷിപ്പിലേക്ക് വരുന്നത് എങ്ങനെയാണെന്ന് പറയാം. അസ്ലയുടെ കല്യാണ സമയത്ത് എല്ലാവരും ഒത്തുകൂടി ഇരുന്നപ്പോൾ സംസാരത്തിനിടെ ജാസ്മിൻ പറഞ്ഞു മുന്നയില്ലായിരുന്നുവെങ്കിൽ ഞാൻ അഫ്സലിനെ വിവാഹം ചെയ്യുമായിരുന്നുവെന്ന്.'

Afzal Ameer jasmin

'അന്ന് ഞാൻ അത് ചിരിച്ച് തള്ളി. അതിനുശേഷം മുന്നയും ജാസ്മിനും എന്നും അടിയായിരുന്നു. പിന്നെ അറിഞ്ഞു ബ്രേക്കപ്പായിയെന്ന്. ഭയങ്കര അടിയായിരുന്നു. മുന്നയുമായി റിലേഷനിലായിരുന്നപ്പോൾ ജാസ്മിൻ എന്നേ പറ്റി എപ്പോഴും പുകഴ്ത്തി സംസാരിക്കും. അതുകൊണ്ട് മുന്നയ്ക്ക് എന്നോട് ദേഷ്യമായിരുന്നു. ഏഴ് മാസത്തെ ഞങ്ങളുടെ ലവ് ഇന്റിമേറ്റായിട്ടുള്ള ലവ് റിലേഷൻഷിപ്പ് തന്നെയായിരുന്നു. എന്റെ വീട്ടുകാർക്ക് ഒട്ടും താൽപര്യമില്ലാതിരുന്നിട്ടും ജാസ്മിന്റെ നിരന്തരമായ നിർബന്ധപ്രകാരമാണ് ബി​ഗ് ബോസിലേക്ക് പോകും മുമ്പ് വിവാഹം ഉറപ്പിക്കൽ നടത്തിയത്.'

'എന്റെ അച്ഛനൊക്കെ എതിരായിരുന്നു. എന്നിട്ടും ഞാൻ ജാസ്മിന് ഇംപോർ‌ട്ടൻസ് കൊടുത്തു. ഞങ്ങളുടെ വീഡിയോയും ഫോട്ടോയുമെല്ലാം ജാസ്മിന്റെ ഉമ്മയ്ക്ക് ഞാൻ കാണിച്ച് കൊടുത്തിട്ടുണ്ട്. അവൾ എന്തിനാണ് എന്റെ ലൈഫ് നശിപ്പിച്ചതെന്ന് എനിക്ക് മനസിലാവുന്നില്ല. അവൾ വരുമ്പോൾ എല്ലാം ചോദിക്കണമെന്ന് അവളുടെ ഉമ്മയോട് ഞാൻ പറ‍ഞ്ഞിട്ടുണ്ട്. ​ഗബ്രിക്ക് ഞാൻ വിശദമായി മെസേജ് അയച്ചിരുന്നു. അവൻ അത് കണ്ടു പക്ഷെ പ്രതികരിച്ചില്ല.'

'അവൾ എന്നെ നല്ലോണം യൂസ് ചെയ്തു. കാരണം ഞാൻ അവളെ അത്രത്തോളം വിശ്വസിച്ചു. അവൾ ഏഴ് മാസം നാടകം കളിക്കുകയായിരുന്നുവെന്ന് എനിക്ക് ഇപ്പോൾ‌ തോന്നുന്നു. വണ്ടിയിൽ കയറി പോകും മുമ്പ് അവൾ എനിക്ക് വാക്ക് തന്നിരുന്നു... തിരിച്ച് വരും... ഞാൻ അഫ്സൽക്കയുടേതാണ് എന്നൊക്കെ. ചീറ്റിങ് നിങ്ങൾ ​​ഗ്ലോറിഫൈ ചെയ്യരുത്.'

'ബന്ധങ്ങൾക്ക് വിലയുണ്ട്. ഞാൻ മേടിച്ച് കൊടുത്ത പലതുമാണ് അവൾ ഹൗസിൽ ഉപയോ​ഗിക്കുന്നത്. അതിന് പ്രതിഫലമായി എനിക്കൊന്നും വേണ്ട. എല്ലാവരും കൂടെ എനിക്ക് കുറച്ച് മനസമാധാനം തന്നാൽ മതി', എന്നാണ് അഫ്സൽ വികാരധീനനായി വീഡിയോയിൽ സംസാരിക്കവെ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X