'ആരാണ് ശരി, ആരാണ് തെറ്റ് എന്നതിനെക്കുറിച്ച് വീണ്ടും ചർച്ച വേണ്ട, ഞാനാണ് തെറ്റെങ്കിൽ അത് സമ്മതിക്കുന്നു'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചെങ്കിലും ഷോ മൂലം ഉണ്ടായിട്ടുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഷോ അവസാനിച്ചാലും അവിടെ മത്സരാ‍ർത്ഥികൾ ബാക്കിവെച്ച കളികൾ പുറത്ത് അവരുടെ ആരാധകർ ഏറ്റെടുക്കും. അതിന്റെ ഫലമാണ് പല മത്സരാർത്ഥികളുടെയും സോഷ്യൽമീഡിയ പ്രൊഫൈലുകളിൽ ഇപ്പോഴും വരുന്ന ഇകഴ്ത്തിയും പുകഴ്ത്തിയുമുള്ള കമന്റുകൾ പോലും. ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി വന്നശേഷം ഏറ്റവും കൂടുതൽ വിവാ​ദങ്ങളിൽ ഉൾപ്പെട്ട ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ.

ഇരുപത്തിമൂന്നുകാരിയായ ജാസ്മിനായിരുന്നു ഈ സീസണിലെ പ്രധാന കണ്ടന്റ് മേക്കർ. മാത്രമല്ല ജാസ്മിന് ലഭിച്ച പോപ്പുലാരിറ്റിയിൽ ഏറെയും ​നെ​ഗറ്റീവുമായിരുന്നു. ഹൗസിലെ ചില വൃത്തിയില്ലാത്ത പ്രവൃത്തികൾ ​​ഗബ്രിയുമായി ചേർന്നുള്ള കോമ്പോ എന്നിവയാണ് ജാസ്മിന്റെ പ്രേക്ഷക പിന്തുണയെ ബാധിച്ചത്.

Afzal Ameer

ഒട്ടുമിക്ക ബി​ഗ് ബോസ് പ്രേക്ഷകരുടെയും പ്രഡിക്ഷൻ ലിസ്റ്റിൽ ടോപ്പ് ടുവിൽ ജാസ്മിനുണ്ടായിരുന്നു. എന്നാൽ പെടുന്നനെ അർജുന് ആരാധകർ വർധിച്ചത് ജാസ്മിന് തിരിച്ചടിയായി. ജിന്റോ കപ്പ് അടിച്ചതിൽ താനും സന്തോഷിക്കുന്നുവെന്നും ഇതുവരെ എത്തിപ്പെടാൻ കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നുവെന്നുമാണ് ജാസ്മിൻ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

വിവാഹനിശ്ചയം കഴിഞ്ഞശേഷമാണ് ജാസ്മിൻ ഷോയിൽ പങ്കെടുക്കാനായി പോയത്. എന്നാൽ ഹൗസിൽ എത്തി ​ഗബ്രിയെ പരിചയപ്പെട്ടശേഷം വിവാഹനിശ്ചയം കഴിഞ്ഞതിനെ കുറിച്ച വരെ ജാസ്മിൻ മറന്നു. അവതാരകൻ മോഹ​ൻലാൽ ഒരിക്കൽ ​ഗബ്രിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ‌ പ്രണയത്തിലേക്ക് അത് എത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് ജാസ്മിൻ പറഞ്ഞത്.

അത് കൂടി കേട്ടതോടെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന അഫ്സൽ അതിൽ നിന്നും പിന്മാറി. ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയപ്പോൾ അഫ്സലിനേയാണ് സോഷ്യൽമീഡിയ ഹാന്റിൽ ചെയ്യാൻ ഏൽപ്പിച്ചിരുന്നത്. തിരികെ വന്നശേഷം പോലീസ് വഴി ബന്ധപ്പെട്ടാണ് അഫ്സലിന്റെ കയ്യിൽ നിന്നും സോഷ്യൽമീഡിയ അക്കൗണ്ടുകൾ ജാസ്മിൻ തിരികെ വാങ്ങിയത്.

അതുകൊണ്ട് തന്നെ ജാസ്മിനോടുള്ള വൈരാ​ഗ്യത്തിന്റെ പേരിൽ അഫ്സൽ സോഷ്യൽമീഡിയ പേജുകൾ പിടിച്ച് വെച്ചിരിക്കുകയായിരുന്നു എന്നൊക്കെ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴും അഫ്സലിന്റെ ഏത് സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടാലും അതിന് താഴെ ജാസ്മിനെ കുറിച്ചുള്ള കമന്റുകൾ നിറയും. ഇപ്പോഴിതാ ഇനി മുതൽ ആ വിഷയം ആരും തന്റെ സോഷ്യൽമീഡിയ പേജിലെ കമന്റ് ബോക്സിൽ ചർച്ച ചെയ്യരുതെന്ന് പറയുകയാണ് അഫ്സൽ.

Afzal Ameer

സുഹൃത്തുക്കളേ... ദയവായി ഇൻസ്റ്റ​ഗ്രാം കമന്റ് ബോക്സ് എൻ്റെ ഭൂതകാലം ചർച്ച ചെയ്യാനുള്ള സ്ഥലമല്ലെന്ന് മനസിലാക്കുക. രണ്ടുപേർക്കും വ്യത്യസ്ത ജീവിതങ്ങളുണ്ട്. രണ്ടുപേർക്കും ഭാവി ജീവിതമുണ്ട്. ആ അധ്യായം കഴിഞ്ഞു. ആരാണ് ശരി ആരാണ് തെറ്റ് എന്നതിനെക്കുറിച്ച് വീണ്ടും വീണ്ടും ഒരേ ചർച്ച വേണ്ട. ഞാൻ തെറ്റാണെങ്കിൽ ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു.

പക്ഷെ ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. നിങ്ങൾ അവളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് സന്തോഷത്തോടെ ചെയ്യുക. ആ ഷോ അവസാനിച്ചു... അവൾ എല്ലാ സന്തോഷത്തോടെയും ജീവിക്കട്ടെ. നമ്മൾ രണ്ടുപേരും ജീവിക്കട്ടെ എന്നാണ് അഫ്സൽ കുറിച്ചത്.

നിരവധി പേരാണ് അഫ്സലിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ആശ്വസിപ്പിച്ച് എത്തിയത്. ബിഗ് ബോസ് ഉൾപ്പെടെ എല്ലാം സംഭവിച്ചത് നിങ്ങളുടെ നല്ലതിന് വേണ്ടിയാണ് സഹോദരാ. തീർച്ചയായും നിങ്ങൾക്ക് മനോഹരമായ ഒരു ജീവിതം ഉണ്ടാകും.

നെ​ഗറ്റിവിറ്റി കാര്യമാക്കേണ്ട. സ്വയം സുഖപ്പെടുത്താൻ സമയമെടുക്കൂ. ദൈവം തീർച്ചയായും നിങ്ങൾക്കായി ഒരു മെച്ചപ്പെട്ട ജീവിതം ആസൂത്രണം ചെയ്തിട്ടുണ്ട്, നിങ്ങൾ ഇനി ആർക്കും ക്ലാരിഫിക്കേഷൻ ഒന്നും കൊടുക്കാൻ നിൽക്കരുത് എന്നെല്ലമാണ് അഫ്സലിനെ അനുകൂലിച്ച് വന്ന കമന്റുകൾ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X