ശത്രുവിന്റെ തോളില്‍ കയറി നടക്കുന്നു! അന്തം ഫാന്‍സിന് തന്നെ നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയെന്ന് പ്രേക്ഷകര്‍

ബിഗ് ബോസില്‍ മത്സരിക്കാന്‍ വന്നതിന്റെ പേരില്‍ സകലതും നഷ്ടപ്പെട്ട മത്സരാര്‍ഥിയാണ് ജാസ്മിന്‍ ജാഫര്‍. മത്സരത്തില്‍ ശ്രദ്ധിക്കാതെ ഒരു കോംബോ സൃഷ്ടിക്കാന്‍ ശ്രമിച്ചതാണ് ജാസ്മിന് വിനയായി മാറിയത്. പുറത്ത് വലിയ വിമര്‍ശനങ്ങള്‍ വന്നതിന് പുറമേ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന ആള്‍ ആ ബന്ധത്തില്‍ നിന്നും പിന്മാറുകയും ചെയ്തിരുന്നു.

മാത്രമല്ല മത്സരത്തില്‍ സുഹൃത്തുക്കളായി കൂടെ ഉണ്ടായിരുന്നവരെല്ലാം പുറത്ത് പോയതോടെ ആരുടെ കൂടെ നടക്കുമെന്ന കണ്‍ഫ്യൂഷനിലാണ് ജാസ്മിന്‍. ഇത്രയും കാലം ശത്രുവെന്ന് കരുതിയ ജിന്റോയുടെ കൂടെ തമാശ പറഞ്ഞ് നടക്കുന്ന ജാസ്മിനെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുക. ഇതിനെ പരിഹസിച്ച് കൊണ്ടാണ് ബിഗ് ബോസ് പ്രേക്ഷകരില്‍ ചിലരിപ്പോള്‍ എത്തിയിരിക്കുന്നത്.

jasmine

'എന്ത് ഗതികേടാണല്ലേ. അന്തം ഫാന്‍സ് ഇവിടെ ധീരവനിതയെന്നും അയണ്‍ബോക്‌സ് ലേഡി എന്നുമെല്ലാം അഘോരാത്രം തള്ളിമറിച്ച് പെടാപ്പാട് പെടുമ്പോള്‍ കുട്ടി അവിടെ ജന്മശത്രുവിന്റെ തോളില്‍ കയറിയും പിച്ചിയും മാന്തിയും കുട്ടിക്കരണം മറഞ്ഞും ഫാന്‍സിനെ തന്നെ നാണം കെടുത്തുന്നു. ഇനി ഈ കോമഡി കോംബോ പൊട്ടിക്കാന്‍ ആരൊക്കെ ആര്‍ക്കൊക്കെ ഫോണ്‍ വിളിക്കുമോ എന്തോ. ബല്ലാത്ത ജാതി...

ജാസ്മിന്‍ ആരാണ് എന്താണ് എന്നൊക്കെ നമുക്ക് എല്ലാര്‍ക്കും അറിയാം, കണ്ടതാണ്. ഇത്രനാളും ഇല്ലാതിരുന്ന ഈ തമാശയും കളിയും ചിരിയുമെല്ലാം ഇപ്പോ എന്തിനാണെന്നും അറിയാം. വേറേയാരും ഏഴയലത്ത് അടുപ്പിക്കുന്നില്ല.

നോറക്ക് എന്തൊക്കെയോ പൂര്‍വ്വകാലചരിത്രം അറിയാം. അതുകൊണ്ട് നോറയെ ആദ്യമേ പിടിച്ച് ആസ്ഥാന കള്ളിയായി പ്രഖ്യാപിച്ചു. ഇനിയിപ്പോ നോറ എന്ത് പറഞ്ഞാലും കൊയപ്പമില്ലാലോ. സിജോയും അഭിഷേകും എന്തിന് അര്‍ജ്ജുന്‍ വരെ അണ്ണാക്കില്‍ പിരി വെട്ടിച്ച് എയറിലേക്ക് വിട്ടു. മറ്റ് പെണ്‍കുട്ടികള്‍ പോലും അടുപ്പിക്കുന്നില്ല. അവസാനം ജിന്റോ മാത്രം,

പക്ഷേ ഇത്ര നാളും ഏറ്റവും നികൃഷ്ടമായി, നിഷ്ഠൂരമായി ഏതൊക്കെ രീതിയില്‍ ദ്രോഹിക്കാമോ അതെല്ലാം ചെയ്ത് സ്വയം വെള്ളപൂശി നടന്ന ഭൂലോക അലമ്പേ നിനക്ക് നാണം ഇല്ലെന്നറിയാം. എങ്കിലും അല്പം ഉളുപ്പെങ്കിലും ഉള്ളത് നല്ലതാണ്. ജിന്റോ ഗെയിം കളിക്കും അന്തസ്സായി, പക്ഷേ അയാളുടെ മനസ്സില്‍ വെറുപ്പോ വിദ്വേഷമോ വൈരാഗ്യമോ ഇല്ല.

സീസണ്‍ ഒന്നിലെ മത്സരാര്‍ഥിയായിരുന്ന രഞ്ജിനി ഹരിദാസൊക്കെ ഷോയില്‍ വരുന്നതിന് മുന്‍പ് ജനം ഒരുപാട് തെറ്റിദ്ധരിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ ഷോയില്‍ വരികയും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും ആര്‍ജ്ജിച്ച പാഠങ്ങളില്‍ നിന്ന് വിജയം കൈവരിച്ച അവരിലെ മനുഷ്യത്വം സ്‌നേഹം നിലവാരം എന്നിവ പ്രേക്ഷകര്‍ കാണുകയും തിരിച്ചറിയുകയും ഹേറ്റേഴ്‌സിനെ ഫാന്‍സ് ആക്കുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു.

jasmine

എന്നാല്‍ ജാസ്മിനേപ്പോലുള്ള മത്സരാര്‍ഥികള്‍ ഇതിന്റെ നേരേ ഓപ്പോസിറ്റ് ആയി ആണ് കാണപ്പെടുന്നത്. പുറത്ത് വലിയ വീരവാദങ്ങള്‍ മുഴക്കി പെര്‍ഫ്യൂമടിക്കില്ല. തട്ടമിടാതെ വെട്ടത്ത് വരില്ല. ആ ഇക്ക ഇല്ലാതെ ചോറുണ്ണൂല്ല, ഈ ഇക്ക ഇല്ലാതെ വെള്ളം കുടിക്കില്ല, ഷോയില്‍ പോകുന്നത് അതിനൊന്നുമല്ല.

പിന്നെയും എന്തെല്ലാമൊക്കെയോ എന്നെല്ലാം സ്വയം പൊന്നാങ്കട്ടയാണന്ന് പറഞ്ഞും വിശ്വസിപ്പിച്ചും നടന്നിട്ട് അകത്ത് വന്നപ്പോള്‍ മുന്നേ പറഞ്ഞ കാര്യങ്ങളുമായൊന്നും പുലബദ്ധം പോലുമില്ലാത്ത പ്രകടനങ്ങളാണ് ജനം കണ്ടത്. പ്രേക്ഷകര്‍ക്ക് കൊടുത്ത മെസ്സേജ് നാണം കെട്ടും പണം നേടുകില്‍ നാണക്കേടാ പണം മാറ്റിത്തരും എന്നാണ്. എന്നിട്ട് കുറ്റം നാട്ടുകാര്‍ക്ക് എന്തൊരു വിരോധാഭാസം. ആരുടെ കുറ്റം...

ചാനലിന് വേണ്ടത് റേറ്റിംഗ് മാത്രമാണ്. ജാസ്മിന്‍ ഇതുകഴിഞ്ഞ് എന്ത് ചെയ്യും എന്നതൊന്നും ചാനലിന്റേയോ കമ്പനിയുടേയോ വിഷയമല്ല. അത് എന്നും ഷോ തുടങ്ങുന്നതിന് മുന്‍പ് ആദ്യമേ തന്നെ എഴുതിയും കാണിക്കുന്നുണ്ട്.

കയ്യീന്ന് പോയി ജാസ്മിനേ ഇനിയിപ്പോ ആയിരം രൂപക്ക് മൂവായിരം ഫോളോവേഴ്‌സിനെ കിട്ടുന്ന ഇന്‍സ്റ്റാഗ്രാമില്‍ തള്ളി മറിച്ചത് കൊണ്ടോ ജിന്റോയെ ചുറ്റിപ്പറ്റിനടന്ന് അന്തം കോമഡി നാടകം കളിച്ചത് കൊണ്ടോ ഒരു കാര്യവുമില്ല. പ്രേക്ഷകരോട് ആത്മാര്‍ഥമായൊരു മാപ്പ് പറഞ്ഞ് നോക്ക് ചിലപ്പോള്‍ ഫലിച്ചേക്കും.. എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X