വീണ്ടും രതീഷ് ബിഗ് ബോസിലേക്ക്, പഴയ ആളായിട്ടല്ല തിരിച്ച് വന്നിരിക്കുന്നതെന്ന് പറഞ്ഞ് താരം

വൈല്‍ഡ് കാര്‍ഡായി വന്നവര്‍ പോലും ബിഗ് ബോസില്‍ നിന്ന് ഒരുമിച്ച് പുറത്തേക്ക് പോയതോടെ ഗെയിമിന് മാറ്റം വരുത്തിയിരിക്കുകയാണിപ്പോള്‍. ആദ്യ ആഴ്ചയില്‍ പ്രേക്ഷക വിധിപ്രകാരം പുറത്തായ രതീഷ് കുമാറിനെയാണ് തിരികെ വീട്ടിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഏറ്റവും നല്ല മത്സരാര്‍ത്ഥി എന്ന നിലയില്‍ ഈ സീസണിന്റെ തുടക്കത്തിലെ ജനങ്ങള്‍ക്കിടയില്‍ തരംഗം ആവാന്‍ രതീഷിന് സാധിച്ചിരുന്നു. എന്നാല്‍ കിട്ടിയ വോട്ടിന്റെ കുറവ് മൂലമാണ് താരം പുറത്താകുന്നത്. കഴിഞ്ഞ ദിവസം സിബിനും പൂജയും പുറത്തു പോയതോടെയാണ് രതീഷിന് രണ്ടാമതൊരു ചാന്‍സ് കൂടി നല്‍കിയിരിക്കുന്നത്. വളരെ സര്‍പ്രൈസായി വീടിനകത്തേക്ക് പ്രവേശിച്ച താരത്തെ സഹമത്സരാര്‍ത്ഥികള്‍ എല്ലാം ചേര്‍ന്ന് ആവേശത്തോടെയാണ് സ്വീകരിച്ചത്.

ratheesh-

ജിന്റോയുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ എന്ന രൂപേണയാണ് രതീഷ് വന്നത്. പുറത്തു നടക്കുന്ന കാര്യങ്ങളൊന്നും അകത്തുള്ളവരോട് പറയരുതെന്ന് കര്‍ശന നിര്‍ദേശമാണ് അവതാരകനായ മോഹന്‍ലാല്‍ രതീഷിന് നല്‍കിയിരിക്കുന്നത്. താന്‍ ഒന്നും പറയില്ലെന്ന വാക്ക് കൊടുത്തിരിക്കുകയാണ് താരം.

അതേസമയം വീട്ടിലുള്ളവര്‍ എല്ലാവരും മികച്ച മത്സരാര്‍ത്ഥികള്‍ ആണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് രതീഷ്. പുറത്തു നിന്ന് നിങ്ങളുടെ മത്സരം കണ്ടപ്പോള്‍ അഭിമാനമാണ് തോന്നിയത് എന്നും താരം പറഞ്ഞു. ഇനി കുറച്ച് ദിവസമേ ഈ വീടിനകത്ത് ഉണ്ടാവുകയുള്ളൂ എന്നും ആ ദിവസങ്ങള്‍ മനോഹരമാക്കാം. മാത്രമല്ല മുന്‍പ് കണ്ട രതീഷ് ആയിരിക്കില്ല ഇനിയെന്നും തനിക്കും മാറ്റം വന്നുവെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

വെറും ഏഴ് ദിവസം കൊണ്ട് മറ്റുള്ള കണ്ടസ്റ്റന്‍സിനെയെല്ലാം ചുമ്മ നോക്കു കുത്തികളാക്കി നിര്‍ത്തിക്കൊണ്ട് എഴുനൂറ് ദിവസത്തെ ഗെയിം കളിച്ച സീസണ്‍ സിക്‌സിന്റെ ആറാം തമ്പുരാന് ബിഗ് ബോസ് വീട്ടിലേക്ക് സ്വാഗതമെന്നാണ് ആരാധകര്‍ പറയുന്നത്. ജിന്റോ-രതീഷ് കോംമ്പോ പ്രതീക്ഷിച്ചിരുന്നവര്‍ക്കായി ആ നല്ല നാളുകള്‍കള്‍ തിരിച്ച് കിട്ടുകയാണ്.

ratheesh-

രതീഷ് പുറത്തായതിന് ശേഷം പ്രേമ നാടകങ്ങളുടെ മറ പറ്റിക്കൊണ്ട് പൊങ്ങി വന്ന ചിലര്‍ക്കൊക്കെ ഇനി സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ ഇത്തിരി പാട് പെടേണ്ടി വരുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ എവിക്ട് ആയി പോയവനെ ഒക്കെ എന്തിനാ പിന്നേം പിടിച്ചു കേറ്റി വിടുന്നതെന്ന് ചോദിക്കുകയാണ് ചില ആരാധകര്‍. പ്രേക്ഷകര്‍ക്ക് താല്പര്യം ഇല്ലാത്ത കൊണ്ട് ആണല്ലോ എവിക്ട് ആയത്. അതായത് നിലവില്‍ പ്രേക്ഷകരെ തീരുമാനത്തിനു യാതൊരു ബഹുമാനവും കൊടുക്കാതെയുള്ള പ്രവൃത്തിയായി പോയി ഇത്.

സിബിന്‍ പോയ നാണക്കേട് മാറ്റാന്‍ ഷോ ഡയറക്ടര്‍ കൊണ്ട് വന്നത് ആണ് രതീഷിനെ. പക്ഷേ സിബിന്റെ 10 ശതമാനം എന്റര്‍ടെയിന്‍മെന്റ് തരാനോ കണ്‍ടെന്റ് തരാനോ രതീഷിനെ കൊണ്ട് പറ്റില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X