'ഞാനായിരുന്നെങ്കിൽ റോക്കിയുടെ കയ്യിൽ നിന്നും അടി വാങ്ങാമെന്നെ ചിന്തിക്കൂ, അടിക്കുന്നവനെന്നും പരാജയമായിരിക്കും'
ആദ്യമായി ഒരു ക്രൂരമായ ഫിസിക്കൽ അസാൾട്ട് നടന്നത് ഈ സീസണിലെ ബിഗ് ബോസിലാണ്. അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയുടെ മുഖത്ത് ഇടിച്ചു. അതോടെ അസി റോക്കി പുറത്തായി. ഇടിയുടെ ആഘാതത്തിൽ ഏറ്റ പരിക്കിനെ തുടർന്ന് സിജോ സർജറിക്ക് വിധേയനായിരിക്കുകയാണ്. ഫൈനൽ ഫൈവിൽ വരെ എത്തുമെന്ന് പലരും പറഞ്ഞ മത്സരാർത്ഥി കൂടിയായിരുന്നു അസി റോക്കി. എന്നാൽ നിയമലംഘനത്തിന്റെ പേരിൽ പുറത്താക്കുകയായിരുന്നു. ഷോയിൽ നിന്നും പോയ ശേഷം റോക്കി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരുന്നു. ആറ് വർഷത്തെ തന്റെ സ്വപ്നമാണ് ബിഗ് ബോസ് എന്നും തനിക്ക് ഒരവസരം കൂടി തരണമെന്നുമാണ് റോക്കി പറഞ്ഞത്.
സിജോ ചെയ്തതിന്റെ റിയാക്ഷൻ മാത്രമാണ് താൻ നടത്തിയതെന്നും റോക്കി പറഞ്ഞിരുന്നു. ഇനിയും ഷോയിൽ ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഒന്നും ചെയ്ത് തുടങ്ങിയിരുന്നില്ലെന്നുമാണ് റോക്കി പറഞ്ഞത്. ഇപ്പോഴിതാ അസി റോക്കി-സിജോ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സീസൺ അഞ്ചിലെ മത്സരാർത്ഥി അഖിൽ മാരാർ. താനായിരുന്നെങ്കിൽ റോക്കിയുടെ കയ്യിൽ നിന്നും അടി വാങ്ങാമെന്നെ ചിന്തിക്കൂമായിരുന്നുള്ളുവെന്നാണ് അഖിൽ പറഞ്ഞത്.

അഖിലിന്റെ വാക്കുകളിലേക്ക്... 'നമ്മൾ ഒരാളെ അടിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഗൗരവകരമായ അടിയാണെങ്കിൽ ജാമ്യം കിട്ടില്ല. സിജോയെ റോക്കി അടിച്ചത് ഗൗരവകരമാണ്. ജാമ്യം കിട്ടില്ല. ഞാനായിരുന്നെങ്കിൽ റോക്കിയുടെ കയ്യിൽ നിന്നും അടി വാങ്ങാമെന്ന് മാത്രമെ ചിന്തിക്കുകയുള്ളു. ബിഗ് ബോസ് മൃഗങ്ങളുടെ ഷോയല്ല മനുഷ്യരുടെ ഷോയാണ്. നമ്മൾ നിൽക്കുന്ന സ്ഥലം ഏതാണെന്ന ബോധ്യം നമുക്ക് വേണം.'
'ഷോയിൽ മുന്നോട്ടാണ് പോകേണ്ടത്. എന്റെ സീസണിൽ സാഗർ എന്ന പലതരത്തിൽ പ്രവോക്ക് ചെയ്യുകയും പിടിച്ച് തള്ളുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം നമ്മൾ മനസാന്നിധ്യം കൈവിടാതിരിക്കണം. തല്ലി ജയിക്കുന്ന ഷോയായിരുന്നു ബിഗ് ബോസ് എങ്കിൽ എന്റെ സീസണിൽ ജയിക്കേണ്ടിയിരുന്നത് അനിയൻ മിഥുനാണ്. ഒരു ഫൈറ്ററാണ് അവൻ.'
'ഇന്റർനാഷണൽ ലെവലിൽ മത്സരിച്ചിട്ടുമുണ്ട്. ഇവിടെയാണ് നമ്മൾ മിഥുനെയൊക്കെ റെസ്പെക്ട് ചെയ്യേണ്ടത്. ഒരാളെപ്പോലും അവൻ ഫിസിക്കിലി ഷോയിൽ ഉപദ്രവിച്ചിട്ടില്ല. അതിന് കാരണം അവന്റെ മനസാന്നിധ്യമാണ്. അതുപോലെ ടോക്സിസിറ്റി പ്രോത്സാഹിപ്പിക്കുന്നവർ മനസിലാക്കേണ്ടത് അടിയും വഴക്കും കാണാനല്ല ജനം ഇരിക്കുന്നത് എന്നതാണ്. അർജുൻ വലിയ കണ്ടന്റുകൾ ഒന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും നല്ല സപ്പോർട്ടുണ്ട്.'
'റിനോഷിന് ലഭിച്ചത് പോലൊരു പിന്തുണയാണ് അവനും ലഭിക്കുന്നത്. അർജുന്റെ വ്യക്തിത്വം അവൻ അവിടെ കാണിക്കുന്നുണ്ട്. അല്ലാതെ കണ്ടന്റിന് വേണ്ടി ബോധപൂർവം ഓരോന്ന് ക്രിയേറ്റ് ചെയ്യുകല്ല വേണ്ടത്. നമ്മൾ നമ്മളായി നിന്നാൽ മാത്രമെ പ്രേക്ഷകരുമായി ഒരു ബോണ്ടിങ് ഉണ്ടാകു. അല്ലെങ്കിൽ അഭിനയിക്കുകയാണെന്ന് പ്രേക്ഷകന് മനസിലാകും.'

'നമ്മൾ ഹൗസിൽ ചെയ്യുന്ന എല്ലാ പ്രവൃത്തിയിലും സത്യസന്ധത വേണം. താൻ പുറത്തായാൽ നേട്ടം സിജോയ്ക്കാണെന്ന് റോക്കി മനസിലാക്കണമായിരുന്നു. അടിക്കുന്നവൻ എന്നും പരാജയമായിരിക്കും. അടികൊള്ളുന്നവനായിരിക്കും ചിലപ്പോൾ രക്ഷപ്പെടുന്നത്. ഗാന്ധിജിയെ തന്നെ നോക്കൂ. തലച്ചോറ് കൊണ്ട് കളിക്കേണ്ട മത്സരമാണ് ബിഗ് ബോസെന്ന് ആദ്യം മനസിലാക്കണമായിരുന്നു.'
'ആരെയും അനുകരിക്കുകയല്ല വേണ്ടത്. ജനങ്ങൾ വിഡ്ഢികളാണെന്ന് തെറ്റിദ്ധരിച്ച് ഓരോന്ന് അവിടെ കാട്ടിക്കൂട്ടരുത്. ജാസ്മിൻ-ഗബ്രി കോമ്പോയോട് ജനങ്ങൾക്ക് ഇറിറ്റേഷനുണ്ട്. അതുകൊണ്ടാണ് അവരെ എതിർക്കുന്നവർക്ക് ജനപിന്തുണ ലഭിക്കുന്നത്', എന്നാണ് അഖിൽ മാരാർ പറഞ്ഞത്. സീസൺ ആറിലെ ഏറ്റവും അഗ്രസീവായ മത്സരാർത്ഥിയായിരുന്നു അസി റോക്കി.
ഒരിക്കൽ ജാസ്മിനും ഗബ്രിയും പ്രവോക്ക് ചെയ്തപ്പോൾ അസി റോക്കി കലിപൂണ്ട് ഹൗസിലെ പ്രോപ്പർട്ടി ഇടിച്ച് നശിപ്പിച്ചിരുന്നു. അതിന്റെ പേരിൽ ബിഗ് ബോസ് വാണിങ് നൽകുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അസി റോക്കി വാക്കുതർക്കത്തിനിടെ സിജോയെ ഇടിച്ചത്.


Click it and Unblock the Notifications