ഗബ്രി ഈ സീസണിലെ നായകന്‍, സദാചാരം മാറ്റിവെച്ച് ഗെയിമര്‍ ആയി കണ്ടൂടെ; പ്രേക്ഷകന്റെ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ തുടക്കം മുതല്‍ ഹേറ്റേഴ്‌സ് കൂടുതലുള്ളത് ജാസ്മിനും ഗബ്രിക്കുമാണ്. ഇരുവരുടെയും കോംബോ ഗെയിം തന്നെ വളരെ നെഗറ്റീവ് ആയാണ് പുറത്തേക്ക് വന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി നന്ദന, അഭിഷേക് ശ്രീകുമാര്‍, അഭിഷേക് ജയദീപ്, സിബിന്‍, സായ് കൃഷ്ണ, പൂജ എന്നിവര്‍ അടങ്ങുന്ന ടീം എത്തിയപ്പോഴും കൂടുതലായും ടാര്‍ഗറ്റ് ചെയ്തത് ജാസ്മിനെയും ഗബ്രിയെയുമാണ്.
ഇരുവരുടേതും ലവ് ട്രാക്കാണെന്ന് വരെ പറയുന്നുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം ഫേക്ക് ഗെയിമാണെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും വിലയിരുത്തുന്നത്. ബിഗ് ബോസ് ഹൗസിലുള്ള ഇന്‍മേറ്റ്‌സും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചിട്ടുള്ളത്. എന്നാല്‍ സിബിന്‍, പൂജ തുടങ്ങിയവര്‍ പുറത്തു പോവുകയും ഗെയിമില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തതോടെ മത്സരാര്‍ത്ഥികളുടെ ഗെയിമിംഗ് സ്ട്രാറ്റജിയും മാറിയിട്ടുണ്ട്.

മറ്റു മത്സരാര്‍ത്ഥികള്‍ പലപ്പോഴും ജാസ്മിനെ മാത്രം ടാര്‍ഗറ്റ് ചെയ്തിരുന്നതുകൊണ്ട് ജിന്റോയ്‌ക്കൊപ്പം തന്നെ നെഗറ്റീവുകള്‍ ഉള്ളപ്പോഴും ശക്തമായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എന്ന് പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായമുണ്ടായിരുന്നു. ഗബ്രി അപ്പോഴും ഗെയിം കളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ജാസ്മിന് ഉണ്ടായിരുന്ന അത്ര ഹേറ്റേഴ്‌സ് ഗബ്രിക്ക് ഉണ്ടായിട്ടില്ലെന്ന് വേണം കരുതാന്‍.
സിബിന്‍ അടക്കമുള്ള ശക്തരായ മത്സരാര്‍ത്ഥികള്‍ പോയതോടെ, സിജോ അന്‍സിബ ഗബ്രി, ജിന്റോ, ജാസ്മിന്‍ എന്നിവര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ജാസ്മിന് സമാനമായി ജിന്റോയ്ക്കും ഒരേസമയം ഹേറ്റേഴ്‌സും പിന്തുണയ്ക്കുന്നവരുമുണ്ട്. ഇപ്പോള്‍ ഗബ്രിയെ പിന്തുണച്ചുകൊണ്ട് വന്നിട്ടുള്ള പ്രേക്ഷക പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.
ഈ സീസണിലെ നായകന്‍ ഗബ്രിയാണെന്നും എല്ലാ ഗെയിമും കളിച്ച് ജയിച്ചിട്ട് തന്നെയാണ് ഗബ്രി മുന്നേറുന്നതെന്നും പോസ്റ്റില്‍ പറയുന്നു. തന്നോട് മോശമായി പെരുമാറുന്നവര്‍ക്ക് മറുപടി നല്‍കുമ്പോള്‍ ഗബ്രി കുറ്റകാരന്‍, ബാക്കി ഉള്ളവരൊക്കെ പുണ്യാളന്മാരുമാവുകയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപമിങ്ങനെ;
ഈ സീസണിലെ നായിക ജാസ്മിന്‍ ആണെങ്കില്‍ നായകന്‍ ആവാന്‍ ഒരാള്‍ക്ക് മാത്രമേ യോഗ്യത ഉള്ളു...അത് ഗബ്രി ആണ്. സംസാരിക്കുന്ന സ്ലാങ്ങിന്റെ കുഴപ്പം കാരണം എന്ത് കാര്യം പറഞ്ഞാലും അത് റൂഡ് ആയിട്ടേ തോന്നൂ, പക്ഷെ പറയുന്ന കാര്യങ്ങള്‍ എല്ലാം പോയിന്റ് ആണ് . ഗബ്രിയോട് സംസാരിച്ചു ജയിക്കാന്‍ ബുദ്ധിമുട്ടാണ്.
എന്ത് കാരണം കൊണ്ടാണ് ഗബ്രിയേ എല്ലാരും വെറുക്കുന്നത് എന്ന് മനസ്സില്‍ ആവുന്നില്ല. ജാസ്മിന്‍ ആയിട്ടു കോംബോ കളിച്ചെങ്കില്‍ , അതൊരു ഗെയിം ആയിട്ടു കണ്ടൂടെ. വേറെ ആരെയും അങ്ങോട്ട് പോയി ഒരു ദ്രോഹവും ഗബ്രി ചെയ്തട്ടില്ല. എല്ലാ ഗെയിമും കളിച്ചു ജയിച്ചട്ടാണ് ഗബ്രി മുന്നേറുന്നത്.

ഇങ്ങോട്ടു മോശം ആയിട്ടു ആരെങ്കിലും പറഞ്ഞാലോ അല്ലെങ്കില്‍ ചൊറിഞ്ഞാലോ അതേ നാണയത്തില്‍ തിരിച്ചു ചൊറിയുമ്പോ ഗബ്രി കുറ്റകാരന്‍, ബാക്കി ഉള്ളവരൊക്കെ പുണ്യാളന്മാര്‍. പവര്‍ റൂമില്‍ തുടരാന്‍ അവസരം ഉണ്ടായിട്ടും, സ്വയം പുറത്തു പോയി നോമിനേഷന്‍ ഫേസ് ചെയ്യാന്‍ ഉള്ള ധൈര്യം കാണിച്ചതിനും കയ്യടി അര്‍ഹിക്കുന്നു.
സദാചാരം മാറ്റി പിടിച്ചു , ഗബ്രിയില്‍ ഉള്ള നല്ല ഗെയിമറെ തിരിച്ചു അറിഞ്ഞു കുറച്ചു പേരെങ്കിലും ഗബ്രിയ്ക്ക് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാണ് കുറിപ്പില്‍ പറയുന്നത്.


Click it and Unblock the Notifications