ഞാനിവിടെ നിൽക്കാൻ അർഹയല്ല; നോറയെ അമ്പരപ്പിച്ച് അൻസിബ നോമിനേഷനിൽ; നീക്കത്തിന് പിന്നിൽ

ബി​ഗ് ബോസ് ആറാം സീസണിൽ ഈ ആഴ്ചയിലെ നോമിനേഷനിൽ ഭൂരിഭാ​ഗം പേരും ഉൾപ്പെട്ടപ്പട്ടപ്പോൾ ചർച്ചയായത് അൻസിബയു‌ടെ നോമിനേഷനാണ്. രണ്ട് മത്സരാർ‌ത്ഥികൾ ചർച്ച ചെയ്ത് ഇവരിൽ ഒരാളെ നോമിനേറ്റ് ചെയ്യാനാണ് ബി​ഗ് ബോസ് ആവശ്യപ്പെട്ടത്. രണ്ട് പേരെ വീതം ബി​ഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിച്ചു. എന്നാൽ ചർച്ച ചെയ്ത് തങ്ങളിൽ ഒരാളെ നോമിനേറ്റ് ചെയ്യാൻ ഇവർക്ക് കഴിഞ്ഞില്ല. താൻ നോമിനേഷനിലേക്ക് പോകില്ലെന്ന് ഇവർ തീർത്ത് പറഞ്ഞു. ഇതോടെ രണ്ട് പേരെയും നോമിനേഷനിലേണ്ട സാഹചര്യമായി. ഇവരിൽ വ്യത്യസ്തയായത് അൻസിബയാണ്.

നോറയെയും അൻസിബയെയുമാണ് കൺഫഷൻ റൂമിലേക്ക് വിളിച്ചത്. അൻസിബയെ നോമിനേഷനിലിടണമെന്ന് നോറ വാദിച്ചു. ഞാൻ സാധാരണ നോമിനേറ്റ് ചെയ്യാറ് കഴിഞ്ഞ ആഴ്ചയിലെ പെർഫോമൻസ് വെച്ചാണ്. ഇക്കഴിഞ്ഞ ആഴ്ചയിൽ ഒരാൾ എങ്ങനെ പെരുമാറിയോ അതിനോടുള്ള പ്രതികരണമായാണ് നിങ്ങൾ തീരുമാനമെടുക്കുന്നത്. അതിനാൽ ഈ വീട്ടിൽ നിൽക്കാൻ നിങ്ങൾ യോ​ഗ്യയല്ലെന്ന് നോറ അൻസിബയോട് പറഞ്ഞു.

Ansiba

അൻസിബ പക്ഷെ എതിർത്തില്ല. ഞാനത് അം​ഗീകരിക്കുന്നു. ഞാനിവിടെ നിൽക്കാൻ അർഹയല്ലെന്ന് അൻസിബ പറഞ്ഞു. ഇത് കേട്ട് നോറ അമ്പരന്നു. തിരിച്ച് തനിക്കെതിരെ എന്തുകൊണ്ട് സംസാരിച്ചില്ലെന്ന് അൻസിബയോട് നോറ പിന്നീട് ചോദിക്കുന്നുണ്ട്. എനിക്ക് പറയാൻ തോന്നിയില്ലെന്നാണ് അൻസിബ നൽകിയ മറുപടി. നീ പറയുന്ന കാര്യങ്ങളിൽ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയാറും പ്രതികരിക്കാറും ഉണ്ട്. പക്ഷെ തനിക്ക് നോമിനേഷനിൽ പറയാൻ തോന്നിയില്ലെന്ന് അൻസിബ വ്യക്തമാക്കി.

അൻസിബയുടെ തീരുമാനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങളും വരുന്നുണ്ട്. നിലവിൽ ഷോയിൽ വലിയ ജനപ്രീതി അൻസിബയ്ക്കുണ്ട്. നോമിനേഷനിൽ വന്നാലും പുറത്ത് പോകാനുള്ള സാധ്യത കുറവാണ്. നോമിനേഷനിൽ വരാൻ തയ്യാറായതിനെ പ്രേക്ഷകർ അഭിനന്ദിക്കുകയും ചെയ്തു.

Ansiba

കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടനും ​ഗസ്റ്റും ചേർന്ന് ഒരുപാട് നെഗറ്റീവ് ആക്കാനും ഡൗൺ ആക്കാനും നോക്കിയത് കാെണ്ട് ബിഗ്ഗ് ബോസ്സിന്റെ ഗേമിൽ വീഴാതെ പുറത്തുള്ള സപ്പോർട്ട് എങ്ങനെയാണ് എന്നറിയാനാണ് ജാസ്മിൻ ശ്രമിക്കുന്നതെന്ന് ഒരു ബി​ഗ് ബോസ് പ്രേക്ഷകൻ കുറിച്ചു. നോമിനേഷനിൽ നോറയോട് വായിട്ടലച്ചു അലമ്പുണ്ടാക്കാതെ നേരിട്ട് ധൈര്യത്തോടെ സ്വയമേ ഏറ്റെടുത്തു. വായിട്ടലച്ചു ബഹളം കൂട്ടി കോൺടെന്റ് ഉണ്ടാക്കുന്നത് അല്ല ബിഗ് ബോസ് ഗെയിം.

സൈലന്റ് ആയി ആളുകളെയും ഓരോത്തരുടെ നീക്കങ്ങളും ഒബ്സർവ് ചെയ്ത്, നോമിനേഷൻ പോലെ ഉള്ള കാര്യങ്ങൾ വേണ്ട വിധം യൂട്ടിലൈസ് ചെയ്തും കളിക്കണ്ട കളി ആണെന്നും അൻസിബ ഈ സീസണിൽ കാണിച്ചു തരുന്നു. സിബിൻ പോയ ശേഷം ഈ ഷോ കാണുന്നതിലും വോട്ട് ഇടുന്നതിലും ഉള്ള താല്പര്യം നഷ്ടമായതാണ് ഇപ്പോൾ ഈ സപ്പോർട്ട് ചെയ്യാൻ തോന്നുന്ന ഒരേ ഒരു കണ്ടെസ്റ്റന്റ് അൻസിബ മാത്രം, ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X