'ഒറ്റ ഉറക്കം കൊണ്ടൊന്നും നേരം വെളുക്കില്ല ചിന്നൂസേ, അന്‍സിബയ്ക്ക് ജാസ്മിന്‍ ടീമിന്റെ ഡീഗ്രേഡിംഗ് വിലപോവില്ല'
ബിഗ് ബോസ് സീസണ്‍ ആരംഭിച്ച് ഇപ്പോള്‍ 60 ദിവസത്തിലും മേലെ പിന്നിടുമ്പോഴും ഹൗസിനുള്ളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പേര് ജാസ്മിന്റേത് തന്നെയാണ്. ഗബ്രിയുമായി കോംബോ ഗെയിം കളിച്ച സമയത്തുള്ളതിനേക്കാള്‍ ഫാന്‍സ് ഇപ്പോള്‍ ജാസ്മിന് ഉണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം ഗബ്രി പോയതിന് പിന്നാലെ ജാസ്മിനെ വെളുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. ജാസ്മിന്റെ പി ആര്‍ ടീമുകളായി പ്രവര്‍ത്തിക്കുന്ന ഐഡികള്‍ ഗെയിം നന്നായി കളിക്കുന്ന അന്‍സിബയെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിലയിരുത്തല്‍.

ഗബ്രി പോയതിന് പിന്നാലെ വളരെ വിഷാദത്തിലിരുന്നപ്പോഴും ജാസ്മിന്റെ വായില്‍ നിന്ന് വന്ന വാക്കുകള്‍ ഭയങ്കര മോശമായെന്നാണ് പറയുന്നത്. മാത്രമല്ല, ജാസ്മിന്‍ ഫാന്‍സ് അന്‍സിബയെ മാത്രമാണ് വീട്ടില്‍ ടാര്‍ഗറ്റ് ചെയ്യുന്നത്. വിഷമാണെന്ന് പറയുന്നതും അന്‍സിബയെ മാത്രമാണെന്നും കമന്റുകളില്‍ പറയുന്നു.
ഹോട്ടല്‍ ടാസ്‌കിനിടെ റെസ്മിനും ജാ്‌സമിനും തമ്മിലുണ്ടായ പ്രശ്‌നത്തിനും മൂല കാരണം അന്‍സിബയാണ്. ജാസ്മിനെ ജയിലിലേക്ക് വിട്ടപ്പോഴും അതിന് കാരണക്കാരി അന്‍സിബയാണ്. അന്‍സിബ എന്ത് ചെയ്താലും അവസാനം ചെന്നെത്തിക്കുന്നത് തെറ്റിലേക്ക് മാത്രമാണെന്നും ഒരു പ്രേക്ഷകന്‍ കുറിക്കുന്നു. ഈ കുറിപ്പാണ് ഇപ്പോള് ശ്രദ്ധ നേടുന്നത്.
'ജാസ്മിന്റെ ഉറ്റ സുഹൃത്തായ റെസ്മിനും ജാസ്മിനും തമ്മില്‍ ഈഗോ കാരണം പ്രശ്‌നമുണ്ടാകുന്നു... ലെ ചിന്നു ഫാന്‍സ് : അതില്‍ റെസ്മിനും ജാസ്മിനും കുറ്റക്കാരല്ല . തെറ്റ് മുഴുവന്‍ അന്‍സിബയുടെതാണ് ...??ജാസ്മിനെ വേറെ നിര്‍വാഹമില്ലാതെ പവര്‍ ടീമിനെ ഊളകള്‍ എന്ന് വിളിച്ച കാരണത്താലും ഗ്യാസ് ഓഫ് ചെയ്ത് പ്രശ്‌നം ക്രിയേറ്റ് ചെയ്ത കാരണത്താലും ജയിലിലേക്ക് നോമിനേറ്റ് ചെയ്തു. ലെ ചിന്നു ഫാന്‍സ് : അതിന് പവര്‍ ടീമല്ല ഉത്തരവാദി... വിഷം അന്‍സിബ മാത്രമാണ്,' കുറിപ്പില്‍ പറയുന്നു.
'ജാസ്മിനും സിജോയും കൂടി പലപ്പോഴായും അന്‍സിബയെ ഡാകിനിത്തള്ള എന്ന് വിളിച്ച് കളിയാക്കാറുണ്ട് ...
ലെ ചിന്നു ഗ്യാങ് കമന്റ് ബോക്‌സില്‍ : മുപ്പത്തി മൂന്ന് കഴിഞ്ഞിട്ടും കല്യാണം കഴിയാത്ത സിംഗിള്‍ കെളവിയെയൊക്കെ അങ്ങനെ വിളിച്ചതില്‍ എന്താ തെറ്റ് ?'

സുഖമില്ലാത്ത കാരണം ഉറങ്ങിയ ശരണ്യയേയും ജാസ്മിനേയും പണിഷ് ചെയ്യേണ്ട കാര്യമില്ല എന്ന് അന്‍സിബ പറഞ്ഞത് നിങ്ങള്‍ കണ്ടില്ലേ ?
ലെ ചിന്നുമോള്‍ പിആര്‍ : അതൊക്കെ അവളുടെ അടവുകളും കളിയാക്കലുമാണ് ഹെ... വിഷം വിഷം കൊടും വിഷം. അന്‍സിബ എന്ത് ചെയ്താലും അവസാനം ചെന്നെത്തിക്കുന്നത് തെറ്റിലേക്ക് മാത്രം.
കൊള്ളാം...അന്ത ഭയം നിങ്ങള്‍ക്ക് അന്‍സിബ എന്ന ഗെയ്മറോട് ഉണ്ടെങ്കില്‍ അത് തന്നെയാണ് ഈ സിംഗിള്‍ രാജകുമാരിയുടെ വിജയവും.
ഒറ്റ ഉറക്കം കൊണ്ടൊന്നും നേരം വെളുക്കില്ല ചിന്നൂസെ ..നിങ്ങള്‍ നിങ്ങളുടെ ഡീഗ്രൈഡിങ് തുടരുക... രാജകുമാരി ഇവടൊക്കെ തന്നെ കാണും എന്നുമാണ് കുറിപ്പില്‍ പറയുന്നത്.


Click it and Unblock the Notifications











