'കട്ടിൽ റാണി എന്ന പേര് വിഷമിപ്പിച്ചിട്ടില്ല, ജാസ്മിനെ ടാർഗെറ്റ് ചെയ്തിട്ടില്ല, റിഷിക്ക് കംഫേർട്ടാണ് ഞാൻ'
ഒരാഴ്ച മുമ്പാണ് ബിഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും അൻസിബ ഹസൻ പുറത്തായത്. ബിബി പ്രേക്ഷകർക്ക് വലിയ ഞെട്ടൽ സമ്മാനിച്ച എവിക്ഷനായിരുന്നു അൻസിബയുടേത്. ഒട്ടുമിക്ക പ്രേക്ഷകരും ടോപ്പ് ഫൈവിൽ സ്ഥാനം പിടിക്കുമെന്ന് കരുതിയ മത്സരാർത്ഥി കൂടിയായിരുന്നു അൻസിബ. ആറാം സീസണിൽ വന്ന മത്സരാർത്ഥികളിൽ വ്യക്തമായും കൃത്യമായും ഗെയിം കളിച്ച മത്സരാർത്ഥികളിൽ ഒരാളും അൻസിബയായിരുന്നു. ഹൗസിൽ അൻസിബയുടെ ഏറ്റവും അടുത്ത സുഹൃത്ത് റിഷിയായിരുന്നു. അൻസിബയുടെ എവിക്ഷൻ ഏറ്റവും കൂടുതൽ ബാധിച്ചതും റിഷിയെയായിരുന്നു.
എഴുപത്തിയേഴ് ദിവസത്തോളം ഹൗസിൽ പൂർത്തിയാക്കിയ ശേഷമാണ് അൻസിബ ഹൗസിൽ നിന്നും എവിക്ടായത്. ഇപ്പോഴിതാ ഹൗസിൽ നിന്നും പുറത്ത് വന്ന അൻസിബ തന്റെ ബിഗ് ബോസ് അനുഭവങ്ങൾ ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. ജാസ്മിൻ, റിഷി എന്നിവരെ കുറിച്ചും അവരുടെ ഗെയിമുകളെ കുറിച്ചും അൻസിബ സംസാരിച്ചു.

കട്ടിൽ റാണി എന്ന പേര് വിഷമിപ്പിച്ചിട്ടില്ലെന്നും പരദൂഷണക്കാരിയായി തെറ്റിദ്ധരിച്ചത് വേദനിപ്പിച്ചുവെന്നും അൻസിബ പറയുന്നു. 'വൈൽഡ് കാർഡ് എൻട്രികൾ വന്നപ്പോഴാണ് ഞാൻ വേറെ രീതിയിലാണ് പോട്രേറ്റ് ചെയ്യപ്പെടുന്നതെന്ന് മനസിലായത്. അത് എനിക്ക് ഭയങ്കര വിഷമമുണ്ടാക്കി. അന്ന് മുതലാണ് ഞാൻ എനിക്ക് പുറത്ത് പോണമെന്ന് പറഞ്ഞ് തുടങ്ങിയത്.'
'ഫാൻസുള്ള സ്റ്റാറല്ല ഞാൻ. ഞാനൊരു സ്റ്റാറാണെന്ന് പോലും ഞാൻ കരുതുന്നില്ല. ഞാൻ അഭിനയിച്ച ഒരു സിനിമ വലിയൊരു സിനിമയായിരുന്നു... എനിക്കൊപ്പം അഭിനയിച്ചവർ സുപ്രീം ലെവലിൽ നിൽക്കുന്നവരായിരുന്നുവെന്ന് മാത്രം. അൻസിബ ദൃശ്യമല്ലാതെ വേറെന്ത് ചെയ്തിട്ടുണ്ടെന്ന് പലരും ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പലരും എന്നെ അറിയാവുന്നവരോടും അത് ചോദിച്ചിട്ടുണ്ട്.'
'മാത്രമല്ല എനിക്ക് ഇതെല്ലാം അറിയാം. അതുകൊണ്ട് തന്നെ പ്രത്യേകം എന്നെ പറഞ്ഞ് മനസിലാക്കേണ്ട കാര്യമില്ല. ഇല്ലാത്ത ചീത്തപ്പേര് കേൾക്കുന്നത് എനിക്ക് വിഷമമാണ്. വൈൽഡ് കാർഡ് വരാൻ വേണ്ടി ഞാൻ വെയിറ്റിങായിരുന്നു. ബാക്കിയുള്ളവർക്ക് വൈൽഡ് കാർഡ് വരുന്നത് ടെൻഷനായിരുന്നു. വൈൽഡ് കാർഡ് വന്നശേഷമാണ് ഞാൻ സംസാരിക്കാൻ തുടങ്ങിയത്.'
'ഒരു റിലീഫായിരുന്നു. മോണിങ് ഡാൻസിനായി പാട്ട് വരുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. ഞാൻ എന്താണെന്ന് ഉമ്മയ്ക്ക് നന്നായി അറിയാം. ജാസ്മിനെ പേഴ്സണലി ഒന്നും ഞാൻ പറഞ്ഞിട്ടില്ല. അതിന് അകത്ത് കണ്ട കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഞാൻ പറഞ്ഞത്. ജാസ്മിനെ പേഴ്സണലി ഞാൻ ടാർഗെറ്റ് ചെയ്തിട്ടുമില്ല.'

'എന്റെ അഭിപ്രായമാണ് പറഞ്ഞത്. അല്ലാതെ വഴക്കുണ്ടാക്കാൻ പോയിട്ടില്ല. ഉമ്മയുടെ ചെറിയ മോളെപ്പോലെ കണ്ടാണ് ജാസ്മിനെ കെട്ടിപിടിച്ചത്. എല്ലാവരോടും ഒരുപോലെയാണ് ഉമ്മ പെരുമാറിയത്. കട്ടിൽ റാണി എന്ന പേര് വിഷമിപ്പിച്ചിട്ടില്ല. അണലിസിബ എന്നൊക്കെയുള്ളത് വിഷമിപ്പിച്ചിരുന്നു. ഞാൻ പരദൂഷണം പറഞ്ഞിട്ടില്ല.'
'എന്റെ അഭിപ്രായം മാത്രമെ പറഞ്ഞിട്ടുള്ളു. സീസൺ വൺ മുതൽ എനിക്ക് ക്ഷണമുണ്ടായിരുന്നു. ടാസ്ക്കുകൾ നന്നായി ചെയ്തിരുന്നത് രസ്മിനും അപ്സരയും അഭിഷേകും ജിന്റോയുമാണ്. റിഷിയുമായുള്ള കോമ്പോ ഗ്രാജ്വലി ഉണ്ടായതാണ്. ഞാൻ റിഷിയെ കൺട്രോൾ ചെയ്തിട്ടില്ല. അവന് കംഫേർട്ടായിരുന്നു ഞാൻ. ഞങ്ങൾ സിനിമയെ പറ്റിയും മറ്റുമാണ് ഏറെയും സംസാരിച്ചിരുന്നത്.'
'ഞാൻ പറഞ്ഞ് കൊടുത്തിട്ട് അവൻ എന്തെങ്കിലും മനസിലാക്കേണ്ട സാഹചര്യമില്ല. എന്റെ വീട്ടിലുള്ളവരെപോലും കൺട്രോൾ ചെയ്യാത്ത ആളാണ് ഞാൻ', എന്നാണ് അൻസിബ പറഞ്ഞത്. അതേസമയം അൻസിബ പോയതോടെ താരത്തിന്റെ ആരാധകർ റിഷിക്കാണ് പിന്തുണ നൽകിയിരിക്കുന്നത്. ഹൗസിലെ ടോപ്പ് ടെൺ മത്സരാർത്ഥികളിൽ ഒരാളാണ് ഇപ്പോൾ റിഷി.


Click it and Unblock the Notifications