എനിക്ക് അത് ഫീല്‍ ചെയ്യാമായിരുന്നു; ലാലേട്ടന്‍ ഒരു അച്ഛനെ പോലെ കെട്ടിപ്പിടിച്ചു; അന്‍സിബ

ബിഗ് ബോസ് ഹൗസിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു അന്‍സിബ. പ്രേക്ഷകരുടെ വോട്ട് കിട്ടിയതിനാല്‍ തന്നെ കഴിഞ്ഞ വീക്ക് വരെ അന്‍സിബയ്ക്ക് ബിഗ് ബോസില്‍ നില്‍ക്കാന്‍ സാധിച്ചിരുന്നു. അന്‍സിബ പുറത്തിറങ്ങുമ്പോള്‍ ഏറ്റവും സങ്കടപ്പെട്ടത് റിഷിയായിരുന്നു. ഇരുവരും തമ്മില്‍ നല്ല കണക്ഷന്‍ ഉണ്ടായിരുന്നു.

തനിക്ക് ഒരു അമ്മയെ പോലെയും ചേച്ചിയെ പോലെയുമൊക്കെയാണ് അന്‍സിബയെന്ന് എവിക്ഷനിടെ റിഷി പറഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തിറങ്ങിയ അന്‍സിബയെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്. ഈ വീഡിയോക്ക് കീഴിലൊക്കെ ആ സമയങ്ങളില്‍ വന്നിരുന്ന കമന്റ്, ബാക്കി മത്സരാര്‍ത്ഥികള്‍ അങ്ങോട്ട് കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിക്കുമ്പോഴാണ് മോഹന്‍ലാല്‍ അന്‍സിബയെ കാണുമ്പോള്‍ തന്നെ ഹഗ് ചെയ്യുന്നതെന്നാണ്.

ansiba

ദൃശ്യത്തിലും ദൃശ്യം 2വിലും മോഹന്‍ ലാലിന്റെ മകളായാണ് അന്‍സിബ അഭിനയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് അന്‍സിബ പറയുന്ന ഉത്തരമാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് ഹൗസില്‍ നിന്ന് വന്ന് ശേഷം അന്‍സിബ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

ദൃശ്യത്തിന്റെ ലൊക്കേഷനില്‍ ആ കാരക്ടര്‍ ആയിട്ട് തന്നെയാണല്ലോ നമ്മള്‍ അവിടെ നില്‍ക്കുക. ഇവിടെ അഞ്ജു ജോര്‍ജിനെ ജോര്‍ജു കുട്ടി എങ്ങനെയാണോ ചേര്‍ത്ത് പിടിച്ചത്, അതുപോലെയായിരുന്നു എനിക്ക്, അത് സ്‌റ്റേജില്‍ നിന്നേ ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു. അത് ആളുകള്‍ കമന്റ് ചെയ്യുന്നതിന് മുമ്പേ എനിക്ക് ഫീല്‍ ചെയ്ത കാര്യമാണ്. വീട്ടില്‍ വന്ന പാടെ ഞാന്‍ പറഞ്ഞ കാര്യവും അതായിരുന്നു.

എനിക്ക് അങ്ങനെയാണ് ഫീല്‍ ചെയ്തതെന്ന് ഉമ്മയോട് പറഞ്ഞിരുന്നു. ശരിക്കും എന്നെ അച്ഛന്‍ കെട്ടിപ്പിടിക്കുന്നത് പോലെയാണ് എനിക്ക് ഫീല്‍ ചെയ്തത്. അത്രയും നേരം ഞാന്‍ ഓക്കെ പുറത്ത് വരാം എന്ന് പറഞ്ഞ് തന്നെ നില്‍ക്കുകയായിരുന്നു. പക്ഷെ ലാലേട്ടന്‍ എന്നെ ഒരു മകളെ പോലെ ചേര്‍ത്ത് പിടിച്ചപ്പോള്‍ അപ്പോഴുണ്ടായ ഫീല്‍ ഒരു ആനന്ദമാണെന്നും അന്‍സിബ പറയുന്നു.

എന്നെ ചേര്‍ത്ത് പിടിച്ചത് ലാലേട്ടന്‍ ആണല്ലോ. ഒരു അച്ഛനെ പോലെ ലാലേട്ടന്‍ എന്നെ ചേര്‍ത്ത് പിടിക്കുക എന്ന് പറയുമ്പോള്‍, അതൊരു വലിയ ഭാഗ്യം കൂടിയാണല്ലോ. എനിക്ക അത് ശരിക്കും ഫീല്‍ ചെയ്തിട്ടുണ്ടായിരുന്നു. പിന്നീട് അത് കമന്റുകളായിട്ട് കണ്ടപ്പോള്‍ ഞാന്‍ ആലോചിക്കുകയും ചെയ്തു. എനിക്ക് ഫീല്‍ ചെയ്ത കാര്യം കണ്ടു നിന്ന ആളുകള്‍ക്കും ഫീല്‍ ചെയ്തല്ലോ എന്ന്. അത് ശരിക്കും അങ്ങനെ തന്നെ ആയിരുന്നു.

ansiba

സിജോയെ റോക്കി ഇടിച്ച സംഭവത്തെക്കുറിച്ചും അന്‍സിബ പറഞ്ഞു. ആ സമയത്ത് താനും റോക്കിയും റിഷിയും തമ്മില്‍ നല്ല ബോണ്ട് ആയിരുന്നു. സിജോയുടെയും റോക്കിയുടെയും അടി നടക്കുന്ന സമയത്ത് സത്യമായും അവിടെ നടന്നത് എന്താണെന്ന് താന്‍ കണ്ടില്ലെന്നും അന്‍സിബ പറഞ്ഞു. അയ്യോ റോക്കി പോവുകയാണെന്ന വിഷമമായിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്.

പക്ഷെ സിജോയ്ക്ക് പറ്റിയ അപകടത്തിന്റെ ആഴം പിന്നീടാണ് തിരിച്ചറിയുന്നതെന്നും അന്‍സിബ പറഞ്ഞു. സിജോ സര്‍ജറിക്ക് ശേഷം ലാലേട്ടനൊപ്പം വേദിയില്‍ വന്നിരുന്നു. ആ സമയത്താണ് ഇത്രയും അപകടം സിജോയ്ക്ക് സംഭവിച്ചിട്ടുണ്ടെന്ന് മനസിലായതെന്നും ഹന്‍സിബ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X