'അർ‌ജുൻ എന്നെ ഇൻസൾട്ട് ചെയ്യാൻ നോക്കിയതുകൊണ്ടാണ് ഞാൻ മുഖത്ത് നോക്കി എല്ലാം അവനോട് പറഞ്ഞത്'; അൻസിബ

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ വിജയി ആരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. അതേസമയം ഇതുവരെ ഹൗസിൽ നിന്നും എവിക്ടായി പുറത്ത് പോയവരെല്ലാം ഹൗസിൽ തിരികെ എത്തിയിട്ടുണ്ട്. പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു ധാരണ ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ നടി കൂടിയായ അൻസിബ ഹസൻ ഹൗസിൽ തിരികെ എത്തിയപ്പോൾ ഫൈനലിസ്റ്റുകളിൽ ഒരാളായ അർജുനുമായി ചെറിയ ഉരസലുകൾ ഉണ്ടായി.

ശ്രീതുവുമായുള്ള തന്റെ കോമ്പോ വിഷയത്തിൽ അ‌ൻസിബ പിന്നാമ്പുറ കളികൾ നടത്തിയെന്ന ധാരണയിൽ അർജുൻ പരിഹസിച്ച് സംസാരിച്ചു. അതോടെ വിഷയം വലുതായി ഇരുവരും തമ്മിൽ തർക്കവുമുണ്ടായി. ഇതോടെ അർജുൻ ഫാൻസ് അടക്കമുള്ളവരിൽ നിന്നും വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നു അൻസിബയ്ക്ക്. സോഷ്യൽമീഡിയ വഴിയുള്ള പരിഹാസ കമന്റുകൾ കൂടിയതോടെ അൻസിബ തന്നെ പ്രതികരിച്ച് എത്തി.

Ansiba Hassan

എന്നെക്കൊണ്ട് ഇത് നിങ്ങൾ പറയിക്കുന്നതാണ്. കൂടുതൽ പറയിപ്പിയ്ക്കാതിരിയ്ക്കുന്നതായിരിക്കും അകത്തും പുറത്തും ഉള്ളവർക്ക് നല്ലത് എന്ന് കുറിച്ചുകൊണ്ടാണ് വിശദീകരണ വീഡിയോ അൻസിബ പങ്കിട്ടത്. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... നിങ്ങൾ എല്ലാവരും ലൈവിൽ കണ്ടുകാണും. ഞാൻ അർജുന്റെ ഒരു വിഷയം ഹൗസിൽ പറയുന്നത്. അവിടെയുള്ള ഒരു കണ്ടസ്റ്റന്റിന്റെ അമ്മയ്ക്ക് (ശ്രീതുവിന്റെ അമ്മ) ആ കണ്ടസ്റ്റന്റ് വളരെ വൈകി ഉറങ്ങുന്നതിനോട് താൽപര്യമില്ലായിരുന്നു.

അതുകൊണ്ട് തന്നെ ആ കണ്ടസ്റ്റന്റിനോട് നേരത്തെ കിടന്നുറങ്ങാൻ പറഞ്ഞിട്ടുമുണ്ടായിരുന്നു. കൂടാതെ പോകുന്നതിന് മുമ്പ് നോക്കിക്കോളണേ എന്ന് എന്നോട് പറയുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ നേരത്തെ ഉറങ്ങാൻ ഞാൻ കുട്ടിയോട് പറയുകയും ചെയ്തിരുന്നു. അപ്പോൾ ആ കുട്ടി ചോദിച്ചു നേരത്തെ ഉറങ്ങാൻ എന്തെങ്കിലും ഓപ്ഷനുണ്ടോയെന്ന്. അപ്പോൾ ഞാൻ പറഞ്ഞു പാല് കുടിച്ചാൽ നേരത്തെ ഉറങ്ങാൻ പറ്റുമെന്ന്. ഇതാണ് നടന്നത്.

ഇന്നലെ അർജുൻ ഞാനും സുരേഷേട്ടനും കൂടി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവിടേക്ക് വന്ന് പാല് കുടിച്ചാൽ നേരത്തെ ഉറങ്ങാൻ പറ്റുമെന്ന് കുത്തി പറയുകയും ചെയ്തു. അത് എനിക്ക് മനസിലായി. അപ്പോൾ അവനോട് ഞാൻ പറഞ്ഞു... അമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ പോരാളിയെന്ന്. പിന്നെ അർജുനാണ് എന്നെ പിന്നിൽ നിന്നും കുത്തിയത്. എന്നെ ഏറ്റവും കൂടുതൽ തവണ നോമിനേറ്റ് ചെയ്തത് അർജുനാണെന്ന് പുറത്തിറങ്ങിയപ്പോഴാണ് ഞാൻ അറിഞ്ഞത്.

അങ്ങനെ അർജുൻ ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ നോമിനേഷനിൽ വരുന്നതും എവിക്ടാവുന്നതുമൊന്നും ഞാൻ ഒരിക്കലും പേടിച്ചിട്ടില്ല. എവിക്ടായി ഇറങ്ങിയപ്പോൾ നീ എന്തിന് അർജുനെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തു. അവനായിരുന്നു നിന്നെ ഏറ്റവും കൂടുതൽ നോമിനേറ്റ് ചെയ്തതും വെറുത്തതുമെന്നും പലരും എന്നോട് പറഞ്ഞു.

Ansiba Hassan

അത് കേട്ടപ്പോൾ എനിക്ക് വിഷമമായി. അത് അവനോട് ഞാൻ പറഞ്ഞു. അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി തന്നെ ബി​ഗ് ബോസ് ഹൗസിൽ വെച്ച് പറഞ്ഞു. ഞാൻ അങ്ങനെ പറയുന്നത് ലൈവിൽ വന്നിട്ടില്ല. ഇതെല്ലാം നടക്കുമ്പോൾ സുരേഷേട്ടൻ സാക്ഷിയായി ഉണ്ടായിരുന്നു. ഈ വിഷയം ഹൗസിലുള്ളവർ കണ്ടു.

പക്ഷെ എന്താണ് സംസാരിച്ചതെന്ന് അവർക്ക് മനസിലായില്ല. അതുകൊണ്ട് അവർ ചോദിച്ചപ്പോൾ ഞാൻ അത് പറഞ്ഞ് കൊടുത്തു. അല്ലാതെ അർജുനോട് പറയാതെ മറ്റുള്ളവരോട് മാത്രം പറഞ്ഞുവെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. പരദൂഷണം പറഞ്ഞുവെന്ന് പറയുകയും വേണ്ട. പിന്നെ മറ്റ് കണ്ടസ്റ്റൻസുകളുടെ പിആർ അറ്റാക്ക് എനിക്ക് എതിരെ രൂക്ഷമായി കൊണ്ടിരിക്കുകയാണ്.

എന്നെ ഒരു കാരണവുമില്ലാതെ ഡീ​ഗ്രേഡ് ചെയ്യുന്നുവെന്ന് മനസിലാക്കിയത് കൊണ്ടാണ് ഈ വീ‍ഡിയോ ഇപ്പോൾ ചെയ്തത്. അർ‌ജുൻ എന്നെ ഇൻസൾട്ട് ചെയ്യാൻ നോക്കിയതുകൊണ്ടാണ് ഞാൻ മുഖത്ത് നോക്കി എല്ലാം പറഞ്ഞത് എന്നാണ് അൻസിബ അർജുൻ വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ ബിബി പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് അർജുന്റേത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X