എന്നാ പേടിയാ മക്കളെ ഇത്? അന്‍സിബ റിയല്‍ ഗെയിമര്‍, മനപൂര്‍വ്വം നെഗറ്റീവ് കമന്റിന് ആഹ്വാനം; കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ തുടക്കം മുതല്‍ ഗെയിമര്‍ എന്ന രീതിയില്‍ വലിയ രീതിയില്‍ അടയാളപ്പെടുത്താതിരുന്ന മത്സരാര്‍ത്ഥിയായിരുന്നു അന്‍സിബ. എന്നാല്‍ അന്‍സിബ ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ടെന്ന അഭിപ്രായം എല്ലായിടത്തു നിന്നും പ്രേക്ഷകര്‍ അഭിപ്രായം പറയുന്നുണ്ട്. വ്യക്തമായി സംസാരിക്കാനും ഗെയിമുകളില്‍ അഭിപ്രായം പറയാനും സാധിക്കുന്ന മത്സരാര്‍ത്ഥിയായി പെട്ടെന്ന് തന്നെ അന്‍സിബ മാറിയെന്നും അത് വലിയ മാറ്റമാണെന്നുമാണ് പ്രേക്ഷകര്‍ തന്നെ പറയുന്നത്.
അന്‍സിബ ആദ്യം മുതല്‍ ഋഷി, ജാന്മണി, അര്‍ജുന്‍ തുടങ്ങിയവരുമായാണ് ഒരു സൗഹൃദം നിലനിര്‍ത്തിപ്പോന്നിരുന്നത്. എന്നാല്‍ ജാന്മണി ഔട്ട് ആവുകയും അര്‍ജുന്‍ സര്‍ക്കിളില്‍ നിന്ന് പുറത്തു കടക്കുകയും ചെയ്തതോടെ അന്‍സിബയ്ക്ക് ഇപ്പോഴും ഹൗസിനുള്ളില്‍ സൗഹൃദമുള്ള ഏക മത്സരാര്‍ത്ഥി ഋഷിയാണ്.

ആദ്യഘട്ടങ്ങളില്‍ തനിക്ക് മത്സരിക്കാന്‍ അറിയില്ലെന്നും അങ്ങനെ മത്സരിക്കാന്‍ സാധിക്കുന്നില്ലെന്നുമൊക്കെയായിരുന്നു അന്‍സിബ തന്നെ പറയുന്നത്. മാത്രമല്ല, മറ്റു മത്സരാര്‍ത്ഥികളെ കുറ്റം പറയുന്നത് ഉള്‍പ്പെടെയുള്ള കാരണം അന്‍സിബയെ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളി കട്ടില്‍ റാണി, പരദൂഷണം റാണി തുടങ്ങിയ പേരുകളാണ് വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നെല്ലാം മാറുന്ന അന്‍സിബയെയാണ് കാണുന്നത്.
പെട്ടെന്നാണ് അന്‍സിബ ഗെയിമില്‍ ആക്ടീവ് ആകുന്നത്. അത് ബിഗ് ബോസിനുള്ളിലെ മത്സാര്‍ത്ഥികളെ പോലും ഞെട്ടിച്ച കാര്യമാണ്. നിലവില്‍ ബിഗ് ബോസില്‍ ഹോട്ടല്‍ ടാസ്‌ക് നടക്കുകയാണ്. റോബോര്‍ട്ട് ആയ ജാസ്മിന്‍ മത്സരാര്‍ത്ഥികളെ ലിവിംഗ് റൂമിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അന്‍സിബയും റെസ്മിനും എത്താത്തത് വലിയ ബഹളത്തിലേക്ക നയിച്ചിരുന്നു.
പ്രധാനമായും റെസ്മിനും ജാസ്മിനും തമ്മിലാണ് പ്രശ്‌നമുണ്ടായത്. കിച്ചണ്‍ ടാസ്‌ക് ഉണ്ടായിരുന്ന വരായിരുന്നു റെസ്മിനും അന്‍സിബയും എന്നാല്‍ റെസ്മിനുമായുണ്ടായ പ്രശ്‌നത്തില്‍ ജാസ്മിനെ റെസ്മിന്‍ അടിച്ചതായി പ്രമോ കാണുന്നതില്‍ നിന്ന് വ്യക്തമായിരുന്നു. ഇതെല്ലാം കണ്ട് അന്‍സിബ വല്ലാത്ത അവസ്ഥയില്‍ ആവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അന്‍സിബ എന്ന ഗെയിമറെക്കുറിച്ച് പ്രേക്ഷകന്‍ പങ്കുവെക്കുന്ന പോസ്റ്റാണ് വൈറല്‍ ആകുന്നത്. അന്‍സിബ റിയല്‍ ഗെയിമര്‍ ആണെന്നും ചിലര്‍ക്ക് അത് കണ്ടിട്ട് ഭയമാണെന്നും പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അന്‍സിബയ്‌ക്കെതിരെ യൂട്യൂബില്‍ മനപൂര്‍വ്വം കമന്റ് ഇട്ട് നെഗറ്റീവ് തരംഗം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

'അന്‍സിബ എന്ന റിയല്‍ മൈന്റ് ഗെയ്മറെ അംഗീകരിക്കേണ്ടവരെല്ലാം അംഗീകരിക്കുന്നുണ്ട് ....പക്ഷേ ചിലര്‍ക്ക് അതൊക്കെ കണ്ടിട്ട് ഭയം ഇരട്ടിയാകുന്നു ..അന്‍സിബയെ ബൂസ്റ്റ് ചെയ്തുള്ള യൂട്യൂബ് വീഡിയോസിലും മറ്റ് മീഡിയകളിലും നെഗറ്റീവ് കമന്റ്‌സ് കുത്തി നിറക്കാന്‍ ആഹ്വാനം ചെയ്ത് മെനക്കെടുവാണ് ചിലരുടെ ഫാന്‍സ് പി. ആര്‍ ടീം,' കുറിപ്പില്‍ പറയുന്നു
എന്നാ പേടിയാ മക്കളെ ഇത്, ഇങ്ങനെ പേടിച്ച് അന്‍സിബയെ നെഗറ്റീവ് അടിക്കുന്ന നേരം കൊണ്ട് കണ്ടന്റില്ലാത്ത നിങ്ങളുടെ മത്സരാര്‍ഥികള്‍ക്ക് വേണ്ടി ഒരു പോസിറ്റീവ് പോസ്റ്റൊക്കെ ഇട്ട് ആശ തീര്‍ത്തൂടെ നിങ്ങള്‍ക്ക് എന്നും പോസ്റ്റില്‍ പറയുന്നു.


Click it and Unblock the Notifications