'അവരുടെ തുപ്പല് തെറിച്ച ചപ്പാത്തിയാണ് എല്ലാവരും തിന്നേണ്ടത്, എനിക്ക് ഇന്ന് ചപ്പാത്തി വേണ്ട ചോറ് മതി...'; അൻസിബ

ചായ ​ഗ്ലാസുകളിലേക്ക് മാറ്റവെ ജാസ്മിൻ അതിലേക്ക് തുമ്മുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം മോഹൻലാൽ വീക്കെന്റ് എപ്പിസോഡിൽ കാണിച്ചിരുന്നു. അതിനുശേഷം ജാസ്മിൻ ഭക്ഷണമുണ്ടാകുന്നതിനോട് ഹൗസ്മേറ്റ്സായ മറ്റുള്ളവർക്ക് അത്ര താൽപര്യമില്ല. മാത്രമല്ല താൻ രണ്ട് ദിവസം കൂടുമ്പോൾ മാത്രമെ കുളിക്കാറുള്ളുവെന്ന് കൂടി ജാസ്മിൻ പറഞ്ഞതോടെ ഹൗസ്മേറ്റ്സിന് ജാസ്മിനോടുള്ള സമീപനത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. പൊതുവെ അടുക്കളയിൽ നിന്ന് ഭക്ഷണമുണ്ടാക്കുന്ന സമയത്ത് മറ്റുള്ളവർക്ക് കൂടി കഴിക്കാനുള്ളതാണെന്ന് ജാസ്മിൻ ശ്രദ്ധിക്കാറില്ല.

പാചകം ചെയ്യുന്നതിനിടെ ജാസ്മിൻ മൂക്ക് തുടയ്ക്കുന്നത് അടക്കമുള്ള വീഡിയോകൾ ഇതിനോടകം ബി​ഗ് ബോസ് പ്രേക്ഷകരുടെ സോഷ്യൽമീഡിയ ​ഗ്രൂപ്പുകളിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ജാസ്മിനും ​ഗബ്രിയും ചേർന്ന് ചപ്പാത്തി പരത്തുന്നത് കണ്ടപ്പോൾ അൻസിബ റിഷിയോട് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

Bigg Boss Malayalam Ansiba

അർജുനുമായി അൻസിബയും റിഷിയും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അടുക്കളയിൽ ജാസ്മിനും ​​ഗബ്രിയും ചേർന്ന് സംസാരിച്ചുകൊണ്ട് ചപ്പാത്തി പരത്തി ചുടുന്നത് മൂവരും ശ്രദ്ധിച്ചത്. ആ രം​ഗം കണ്ട അൻ‌‍സിബയുടെ മനസിലേക്ക് മുമ്പ് വീട്ടിൽ നടന്ന സംഭവങ്ങളെല്ലാം ഓർമ വന്നു. അതിനാലാണ് റിഷിയോടും അർ‌ജുനോടും തനിക്ക് ഇന്ന് രാത്രി ചപ്പാത്തി വേണ്ട ചോറ് മതിയെന്ന് അൻസിബ പറഞ്ഞത്.

നല്ല വൃത്തിയിൽ ചപ്പാത്തി കഴിക്കാമെന്ന് വിചാരിച്ച് നിൽക്കുകയായിരുന്നു. അപ്പോഴേക്കും വേറെ ആളുകൾ (ജാസ്മിൻ, ​​ഗബ്രി) ഉരുട്ടി പരത്താൻ തുടങ്ങി. അവരുടെ തുപ്പലൊക്കെ തെറിച്ച ചപ്പാത്തിയാണ് ഇന്ന് എല്ലാവരും തിന്നേണ്ടത്. ചോറുണ്ടെങ്കിൽ ഞാൻ ഇന്ന് ചോറെ തിന്നുകയുള്ളു രാത്രി എന്നാണ് അൻസിബ റിഷിയോട് പറഞ്ഞത്.

അൻസിബ പറയുന്നത് കേട്ട് റിഷി ചിരിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. അൻസിബയുടെ വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. അൻസിബ പറഞ്ഞത് സത്യമാണെന്നും തീരെ വൃത്തിയില്ലാതെയാണ് ​ഗബ്രിയും ജാസ്മിനും ചപ്പാത്തി പരത്തിയത് എന്നാണ് അൻസബിയെ അനുകൂലിച്ചവർ കുറിച്ചത്.

എന്നാൽ ചിലർ അൻസിബയെ വിമർശിച്ചും എത്തി. അൻ‌സിബ ഒരു പോയ്സണാണ്, ദിവസവും ഇതുപോലെ അൻസിബയുടെ വായിൽ നിന്ന് വരുന്ന വിഷത്തിനേക്കാൾ ബേധം അവരുടെ വായിൽ നിന്നും വീഴുന്ന തുപ്പലാണ്. അവിടെ അൻസിബ മുടങ്ങാതെ ചെയ്യുന്ന ഒരേ ഒരു കാര്യം മൂന്ന് ആളുടെ കൂടെ മാറി ഇരിക്കുക ആ കൂട്ടത്തിൽ ഇല്ലാത്ത ആളെ കുറ്റം പറയുക എന്നത് മാത്രമാണ് എന്നാണ് വിമർശിച്ചെത്തിയ മറ്റൊരു കമന്റ്.

Bigg Boss Malayalam Ansiba

അടുക്കളയിൽ ഭക്ഷണമുണ്ടാക്കുന്നവർ റോബോട്ട് അല്ലെന്നും അവരും മനുഷ്യരാണെന്നും അൻസിബയെ വിമർശിച്ച് കമന്റുകളുണ്ട്. ചായയിൽ ജാസ്മിൻ തുമ്മുന്ന വീഡിയോ കാണിച്ചശേഷം വ്യക്തി ശുചിത്വം പാലിക്കണമെന്ന് ഹൗസിലെ മത്സരാർത്ഥികൾക്ക് മോഹൻലാൽ ഉപദേശം നൽകിയിരുന്നു. അതേസമയം ദിവസം ഒരോന്ന് കഴിയുന്തോറും ജാസ്മിനുള്ള ഹേറ്റേഴ്സ് കൂടി വരികയാണ്. ഹൗസിന് അകത്തും പുറത്തും ഇതേ സ്ഥിതിയാണ്.

ഈ ആഴ്ചയിൽ ഏറ്റവും കൂടുതൽ നോമിനേഷൻ കിട്ടിയതും ജാസ്മിനാണ്. ബി​ഗ് ബോസ് സീസണുകളിൽ പ്രേക്ഷകരും മത്സരാർത്ഥികളും പേടിയോടെ നോക്കി കാണുന്ന പ്രക്രിയയാണ് നോമിനേഷൻ. ഓരോ ആഴ്ചയിലും നടക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ മത്സരാർത്ഥികളെയും നോമിനേഷനിൽ വിടുക. ആര് പുറത്ത് പോകണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്.

അത്തരത്തിൽ ഓപ്പൺ നോമിനേഷനാണ് ഇത്തവണ നടന്നത്. അർജുൻ, പവർ ടീം, ക്യാപ്റ്റനായ ജാൻമണി എന്നിവർ ഒഴികെ ഉള്ളവരെയാണ് നോമിനേറ്റ് ചെയ്തത്. അൻസിബ, റിഷി, നോറ, ശ്രീധു എന്നിവർക്ക് രണ്ട് വോട്ട്, യമുന- നാല് വോട്ട്, ​ഗബ്രി- അഞ്ച് വോട്ട്, ജാസ്മിൻ- ഒമ്പത് വോട്ട് എന്നിങ്ങനെയാണ് നോമിനേഷനുകളുടെ എണ്ണം. ഇവർക്ക് ഒപ്പം പവർ ടീമിന്റെ നേരിട്ടുള്ള വോട്ടിലൂടെ അപ്സരയും ഈ ആഴ്ച എവിക്ഷൻ നേരിടും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X