'ഉപദ്രവിച്ചിട്ടില്ല, ഞാനുമായി കുടുംബജീവിതം നയിക്കുമ്പോൾ തന്നെ ഇപ്പോഴത്തെ ഭർത്താവുമായി അഫെയറായിരുന്നു'

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ഏറ്റവും സ്ട്രോങ് മത്സരാർത്ഥികളിൽ ഒരാളാണ് സീരിയൽ താരം അപ്സര രത്നാകരൻ‌. കഴിഞ്ഞ ദിവസം ബി​ഗ് ബോസ് കുടുംബാം​ഗങ്ങളോട് തന്റെ ജീവിത കഥ അപ്സര വെളിപ്പെടുത്തിയിരുന്നു. അതിനിടയിൽ പരാജയപ്പെട്ട ആ​ദ്യ വിവാഹത്തെ കുറിച്ചും അപ്സര സംസാരിച്ചിരുന്നു. ക്രൂരമായ മർദ്ദനങ്ങൾ ആദ്യ ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നതുകൊണ്ടാണ് ആ ബന്ധം അവസാനിപ്പിച്ച് രണ്ടാമത് വിവാഹിതയായതെന്നാണ് അപ്സര പറഞ്ഞത്.

എന്നാൽ അതല്ല സത്യമെന്നും അപ്സര ഇപ്പോഴത്തെ ഭർത്താവുമായി താനുമായി കുടുംബജീവിതം നയിക്കുമ്പോൾ തൊട്ട് പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ആദ്യ ഭർത്താവ് കണ്ണൻ. കൊറിയോ​ഗ്രഫറായ കണ്ണൻ സ്വന്തം യുട്യൂബ് ചാനലിലാണ് തന്റെ ഭാ​ഗം വിശദീകരിച്ച് വീഡിയോ പങ്കിട്ടത്. അപ്സരയുടെ പേര് പറയാതെയാണ് കണ്ണൻ വീഡിയോയിൽ സംസാരിച്ചത്.

Apsara Rathnakaran

'ആളുകൾ എന്നെ ക്രൂരനായി കാണാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. ഈ വീഡിയോ ആരെയും വ്യക്തിഹത്യ ചെയ്യാനല്ല. എനിക്ക് സമാധാനത്തോടെ ഉറങ്ങാനും ഉണരാനുമാണ് ഈ വീ‍ഡിയോ ചെയ്യുന്നത്. നാളെ എനിക്ക് ഒരു ലൈഫ് വേണമെന്ന് തോന്നുമ്പോൾ ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് ഈ വീഡിയോ. ആളുകൾക്ക് ക്ലാരിറ്റി വരണമല്ലോ. എന്റെ ജീവിതം എനിക്ക് നോക്കിയേ പറ്റു. ആ മത്സരാർത്ഥി പറഞ്ഞതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയിക്കാൻ കൂടിയാണ് ഇത് ഇപ്പോൾ പറയുന്നത്.'

'എന്നെ അവൾക്ക് ഇഷ്ടമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആ​ഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ വിവാഹിതരായത്. ബി​ഗ് ബോസിൽ ആ മത്സരാർത്ഥി പറയുന്നുണ്ട് ഞങ്ങൾ കുടുംബജീവിതം നയിച്ചിരുന്ന സമയത്ത് ഷൂസിട്ട് ചവിട്ടി ബെൽറ്റ് വെച്ച് അടിച്ചു എന്നൊക്കെ. അതുകേട്ട് എനിക്ക് ശരിക്കും ദേഷ്യവും സങ്കടവും വന്നിരുന്നു.'

'മുമ്പും ഇവർ ഇതുപോലെ പറഞ്ഞിട്ടുണ്ട്. അവർ സൈബർ സെല്ലിൽ‌ കേസ് കൊടുത്ത് അന്ന് ഞാൻ വിശദീകരണം നൽ‌കി പങ്കിട്ട വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു. ആ മത്സരാർത്ഥിയുടെ അമ്മ ഞങ്ങളുടെ പ്രണയം അറിഞ്ഞ് 45 ദിവസം ആശുപത്രിയിലായിരുന്നുവെന്നത് സത്യമല്ല. അങ്ങനൊരു സംഭവം നടന്നിട്ടില്ല. ഷൂസിട്ട് ചവിട്ടി ബെൽറ്റ് വെച്ച് അടിച്ചു എന്നൊക്കെ പറയുന്നത് സത്യമല്ല. അങ്ങനൊരു സംഭവം നടന്നിട്ടില്ല.'

'ഞങ്ങൾ തമ്മിൽ പ്രശ്നം നടന്ന സമയത്ത് മറ്റുള്ളവരോട് ഇതെല്ലാം ഈ വ്യക്തി പറഞ്ഞ് നടന്നിട്ടുണ്ട്. നേരത്തെ കസേര മാറി മണ്ടയ്ക്ക് അടിച്ചുവെന്നും പറഞ്ഞ് നടന്നിട്ടുണ്ട് ഈ വ്യക്തി. പിന്നെ ഞാനുമായി ബന്ധത്തിലായിരിക്കുമ്പോൾ തന്നെ ഇപ്പോൾ വിവാഹം കഴിച്ച വ്യക്തിയുമായി അഫെയറായിരുന്നു.'

Apsara Rathnakaran

'അതുകൊണ്ട് തന്നെ ഈ വ്യക്തിക്ക് ഒരുപാട് മാറ്റങ്ങളുണ്ടായി. അന്നൊന്നും ഇവരുടെ ബന്ധം എനിക്ക് അറിയില്ല. ഈ വ്യക്തി ഇറങ്ങിപ്പോയതല്ല. എന്നെ വഴിയിൽ കളഞ്ഞിട്ട് പോയതാണ്. ഞങ്ങളുടെ വിവാഹ വാർഷിക സമയത്താണ് ഞാൻ ഈ വ്യക്തിയുടെ ഫോണിൽ അവർ ഇപ്പോൾ വിവാഹം ചെയ്തിരിക്കുന്ന വ്യക്തിയുമായുള്ള മെസേജ് കാണുന്നത്.'

'ഫോണൊക്കെ ലോക്കായിരുന്നു. വഴക്ക് കൂടുമ്പോൾ പറയാൻ പാടില്ലാത്തതൊക്കെ എന്നെ പറഞ്ഞിട്ടുണ്ട്. എന്റെ വിദ്യാഭ്യാസത്തിനെ കുറിച്ച് പറഞ്ഞ് ഈ വ്യക്തിയുടെ ഫാമിലിയുടെ മുന്നിലിട്ട് നാണം കെടുത്തി. വീട്ടിൽ നിന്നും അന്ന് ആ വ്യക്തി എന്നെയാണ് ഇറക്കി വിട്ടത്. അന്ന് ഞാൻ ബസ്റ്റാന്റിലാണ് സമയം ചിലവഴിച്ചത്.'

'മൂന്ന് ദിവസം കഴിഞ്ഞാണ് തിരികെ വന്നത്. പുള്ളിക്കാരിയുടെ ചേച്ചിവരെ വന്ന് എന്നോട് സംസാരിച്ചതോടെ ഞാൻ ഇറങ്ങിപ്പോയി. എന്റെ വീട്ടിൽ നിന്നും പോയപ്പോൾ ആ വ്യക്തിയുടെ കുടുംബം കൂട്ടാൻ വന്നിരുന്നു. അല്ലാതെ ഒറ്റയ്ക്കല്ല പോയത്', എന്നാണ് കണ്ണൻ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X