'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?

ബി​ഗ് ബോസ് ഹൗസിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വഴക്ക് നടക്കുന്നത് ജിന്റോയും നോറയും തമ്മിലാണ്. ആർക്ക് പണിഷ്മെന്റ് കൊടുത്തില്ലെങ്കിലും നോറയുടെ പുറകേ നടന്ന് തെറ്റും കുറ്റവും കണ്ടുപിടിച്ച് ശിക്ഷ വിധിക്കാറുണ്ട് ജിന്റോ. തന്നെ ടാർ‌​ഗെറ്റ് ചെയ്താണ് ജിന്റോ ഓരോ പ്രവൃത്തിയും ചെയ്യുന്നതെന്ന പരാതി നോറയ്ക്കുമുണ്ട്. മറ്റുള്ള ഹൗസ്മേറ്റ്സ് രോഷകുലരായി സംസാരിച്ചാൽ ജിന്റോ ശാന്തനായാണ് പ്രതികരിക്കുക. എന്നാൽ നോറയുടെ ​കാര്യത്തിലേക്ക് വരുമ്പോൾ ജിന്റോ അതിവേ​ഗത്തിൽ രോഷകുലനായി നോറയുടെ നേരെ പാഞ്ഞ് അടുക്കും.

ജിന്റോ തരുന്ന പണിഷ്മെന്റ് ചെയ്ത് ചെയ്ത് തന്റെ കയ്യിലെ തൊലി വരെ പൊളിഞ്ഞതായി നോറ കഴിഞ്ഞ ദിവസം ബി​ഗ് ബോസിനോട് പരാതിപ്പെട്ടിരുന്നു. എന്തിന്റെ പേരിലാണ് നോറയെ മാത്രം ടാർ​ഗെറ്റ് ചെയ്ത് പെരുമാറുന്നതെന്ന് കഴി‍ഞ്ഞ ദിവസം ജാസ്മിനും ജിന്റോയോട് ചോദിച്ചിരുന്നു. പല കാര്യങ്ങളിലും നോറ തന്റെ പിറകെ നടന്ന് ഇറിറ്റേറ്റ് ചെയ്യുകയാണെന്നാണ് അപ്പോൾ ജിന്റോ വിശദീകരണമായി പറഞ്ഞത്.

Jinto  Norah

എന്നാൽ ജിന്റോയും നോറയും പരിചയക്കാരാണെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർ‌ട്ട്. 2022ലെ നോറയുടെ പിറന്നാൾ ആഘോഷത്തിൽ ജിന്റോ പങ്കെടുത്തതിന്റെയും അതിനുശേഷം നോറയ്ക്ക് ബെർ‌ത്ത് ഡെ വിഷ് ചെയ്തുള്ള പോസ്റ്റ് പങ്കിട്ടതിന്റെയും സ്ക്രീൻഷോട്ടുകൾ ഇപ്പോൾ ബി​ഗ് ബോസ് ആരാധകരുടെ സോഷ്യൽ‌മീഡിയ ​ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. പരിചയക്കാരായിട്ടാണോ ഹൗസിൽ വന്ന് നാടകം കളിക്കുന്നതെന്ന സംശയമാണ് ഇപ്പോൾ പ്രേക്ഷകർക്ക്.

കാരണം അത്രത്തോളം സൗഹൃദമില്ലാതെ നോറയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ജിന്റോ പോവില്ലെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. ജിന്റോയും നോറയും 2022 ൽ. ഇവർക്ക് അപ്പോൾ നേരത്തെ അറിയാമായിരുന്നോ എന്നിട്ടാണോ രണ്ടും കൂടി ഒരു പരിചയം പോലും ഇല്ലാത്ത പോലെ അഭിനയിക്കുന്നത് എന്ന തലക്കെട്ടോടെയാണ് ഫോട്ടോ പ്രചരിക്കുന്നത്.

നിരവധി രസകരമായ കമന്റുകളാണ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് ലഭിക്കുന്നത്. അറിയുന്നത് കൊണ്ടല്ലേ അവിടെ രണ്ടാൾക്കും തമ്മിൽ കണ്ടുകൂടാത്തത്, ചിലപ്പോൾ ജിന്റോ സ്ക്രീൻ സ്പേസ് കൊടുക്കുന്നതായിരിക്കും, അയ്ശരി... നേരത്തെ പരിചയക്കാരാണ് എന്നിട്ടാണോ നാട്ടുകാരെ പറ്റിക്കാൻ നാടകം കളിക്കുന്നേ, വെറുതെയല്ല വഴക്കിനൊന്നും ഒരു ഒറിജിനാലിറ്റി ഇല്ലാത്തത്. ജിന്റോയുടെ ജിമ്മിൽ നോറയുടെ ഫീസ് എന്തെങ്കിലും പെന്റിങ് ആയിക്കാണും അതിന്റെ കലിപ്പാകും ജിന്റോ ഹൗസിൽ വെച്ച് തീർക്കുന്നത് എന്നെല്ലാമാണ് കമന്റുകൾ.

നോറയാണ് ജിന്റോയെ ഏറ്റവും നന്നായി ഹൗസിൽ മനസിലാക്കിയിരിക്കുന്ന മറ്റൊരാൾ. അയാൾ പണിഷ്മെന്റ് തരുമ്പോൾ അത് ചെയ്ത് ചെയ്ത് എന്റെ കയ്യിലെ തൊലി വരെ പോയി. പിന്നെ ഞാൻ പറയാത്ത സ്റ്റേറ്റ്മെന്റാണ് ആള് ഇന്ന് യമുന ചേച്ചിയോട് പോയി പറഞ്ഞത്.

Jinto  Norah

യമുന ചേച്ചിക്ക് പണിഷ്മെന്റ് കൊടുക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. പവർ റൂമിൽ ഒരു റൂൾ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ആ റൂൾ എല്ലാവർക്കും ബാധകമാകണം. അല്ലാതെ എനിക്ക് മാത്രമല്ല. അയാൾ (ജിന്റോ) പറഞ്ഞു എനിക്ക് കുറേ ചാൻസ് തന്നിട്ടുണ്ടെന്ന്. പക്ഷെ അയാൾ എനിക്ക് കുറേ ചാൻസ് തന്നിട്ടില്ല. ഇന്ന് ഒരുപാട് പേർ‌ ഇന്ററപ്റ്റ് ചെയ്തു അവർക്കെല്ലാം കുറേ ചാൻസ് കൊടുത്തിട്ടുമുണ്ട്. അവർക്ക് പണിഷ്മെന്റ് കൊടുക്കാത്തതിൽ അല്ല എനിക്ക് പ്രശ്നം.

എനിക്ക് എന്തുകൊണ്ട് പണിഷ്മെന്റ് തന്നുവെന്നതിലാണ്. അയാളോട് ആരാണോ സംസാരിക്കുന്നത് അവരോട് അയാൾക്ക് വ്യക്തി വൈരാ​ഗ്യവും അറ്റാക്കിങ് മനോഭവവുമുണ്ട്. അയാൾ ഭയങ്കര ക്രൂക്ക‍ഡാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആദ്യത്തെ വീക്കിലും രണ്ടാമത്തെ വീക്കിലും അയാൾ ഡിഫറന്റായിരുന്നു.

അന്യനെപ്പലെയാണ്. ചിലപ്പോൾ അമ്പിയാകും ചിലപ്പോൾ റെമോയാകും ചിലപ്പോൾ അന്യനായിരിക്കും. ഇങ്ങനെയാണ് അയാൾ സംസാരിക്കുന്നത് എന്നാണ് നോറ കഴിഞ്ഞ ദിവസം ബി​​ഗ് ബോസിനോട് ക്യാമറ നോക്കി സംസാരിക്കവെ പറഞ്ഞത്. ജിന്റോ ഫിറ്റ്നസ് ട്രെയിനറാണ്. നിരവധി സെലിബ്രിറ്റികളുടെ പേഴ്സൺ ട്രെയിനർ കൂടിയാണ് ജിന്റോ. നോറ ഒരു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X