ശ്രീതുവിനോട് പ്രണയം കാണിക്കണമെന്നുണ്ട്, ഇമേജിനെ പേടിച്ചിട്ടാണ്! അര്‍ജുന്‍-ശ്രീതു ലവ് കോംബോയെ പറ്റി ആരാധകര്‍
പേളി മാണിയെയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിനെയും പോലെ കിടിലനൊരു പ്രണയം കാണാന്‍ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകര്‍. ഒന്നാം സീസണില്‍ മത്സരിക്കാനെത്തി പ്രണയത്തിലായ താരങ്ങള്‍ നല്ലൊരു കുടുംബജീവിതം നയിക്കുകയാണിപ്പോള്‍. പിന്നീട് മലയാളത്തില്‍ വന്ന ഓരോ ബിഗ് ബോസുകളിലും പ്രണയ ജോഡികള്‍ ഉണ്ടോ എന്നാണ് പ്രേക്ഷകര്‍ നോക്കിയത്.
ഏറ്റവും ഒടുവില്‍ ഈ സീസണിലെ ഗബ്രിയും ജാസ്മിനും അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. നെഗറ്റീവ് വിമര്‍ശനങ്ങളാണെങ്കിലും താരങ്ങളുടെ സൗഹൃദം വലിയ രീതിയിലാണ് ചര്‍ച്ചയായത്. ഇപ്പോഴും ഗബ്രി-ജാസ്മിന്‍ എന്നീ പേരുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇവര്‍ക്കിടയിലൂടെ മറ്റൊരു സൗഹൃദം കൂടി ബിഗ് ബോസിനകത്ത് ശ്രദ്ധേയമായിരുന്നു.

അമ്മയറിയാതെ സീരിയല്‍ താരം ശ്രീതു കൃഷ്ണയും മോഡലായ അര്‍ജുന്‍ ശ്യാമും തമ്മിലുള്ള സൗഹൃദത്തെ പറ്റിയാണ് കഥകള്‍ പ്രചരിച്ചത്. ഇരുവരും ഒരു ലവ് ട്രാക്കിന് ശ്രമിക്കുന്നുണ്ടെന്നായിരുന്നു നിഗമനം. അത് ശരി വെക്കുന്ന തരത്തിലുള്ള പ്രകടനങ്ങളും ഇരുവരും കാഴ്ചവച്ചു. മാത്രമല്ല ആരെയും ബുദ്ധിമുട്ടിക്കുകയോ മറ്റുള്ളവര്‍ക്ക് വിമര്‍ശനത്തിനുള്ള കാരണമാവുകയോ ചെയ്യാതെയാണ് അര്‍ജുനും ശ്രീതുവും മുന്നോട്ടു പോകുന്നത്.
മത്സരത്തില്‍ അത്ര ആക്റ്റീവ് അല്ലാതിരുന്ന താരങ്ങള്‍ നേരത്തെ പുറത്താവേണ്ടതാണ്. എന്നാല്‍ ഇരുവരും തമ്മിലുള്ള കോമ്പോ ഹിറ്റ് ആയതാണ് ഇത്രയും ദിവസം വീടിനകത്ത് നില്‍ക്കാന്‍ ഉണ്ടായ കാരണമെന്നാണ് ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ വീണ്ടും അര്‍ജുനും ശ്രീതുവും ഒരുമിച്ചുള്ള ചില ഫോട്ടോസ് പ്രചരിക്കുകയാണ്. വളരെ ക്യൂട്ട് എന്ന് തോന്നുന്ന ചിത്രങ്ങള്‍ ബിഗ് ബോസ് പ്രേക്ഷകരുടെ ഗ്രൂപ്പുകളിലൂടെ വൈറലാവുകയാണ്.
ശ്രീതു മുന്നിലിരിക്കുമ്പോള്‍ പുറകില്‍ ഇരുന്ന് അര്‍ജുന്‍ നടിയെ നോക്കുന്നതാണ് ചിത്രത്തില്‍ ഉള്ളത്. 'എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍' എന്ന ക്യാപ്ഷനിലാണ് ഒരു ഒരു ആരാധകന്‍ ഈ ചിത്രം പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്.

അവതാരകനായ മോഹന്‍ലാലില്‍ നിന്നും വീട്ടുകാരുടെ ആശംസകളില്‍ നിന്നും പുറത്ത് രണ്ടാള്‍ക്കും നല്ല സപ്പോര്‍ട്ട് ആണെന്ന് അര്‍ജുനും ശ്രീതുവും മനസിലാക്കി. മാത്രമല്ല വൈല്‍ഡ് കാര്‍ഡായി വന്നവരടക്കം ഇവരെ പറ്റി നല്ലത് പറഞ്ഞിരുന്നു. ഇതോടെ ഈ കോമ്പോ കൊണ്ട് നടക്കാന്‍ കഷ്ടപ്പെടുകയാണ് രണ്ടാളുമെന്ന് പറയുകയാണ് ചിലര്‍.
ജാസ്മിനെയും ഗബ്രിയേയും പോലെ നടക്കണമെന്നും ഇരിക്കണമെന്നും രണ്ടാള്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ ഇമേജ് പോകുമോ എന്നുള്ള പേടി കാരണം അകലം പാലിക്കുകയാണ്. ബിഗ് ബോസ് കഴിയുന്നത് വരെ മാത്രം കാണാന്‍ കഴിയുന്നൊരു ബന്ധമേ ഇവര്‍ക്കുണ്ടാവു. ഇതെല്ലാം നാടകമാണ്.. എന്ന് തുടങ്ങി അര്‍ജുനയും ശ്രീതുവിനെയും വിമര്‍ശിക്കുന്നവരാണ് നിരവധി.
എന്നാല്‍ ഇവരുടെ ലവ് ട്രാക്ക് വളരെ പതിയെ തുടങ്ങിയത് കൊണ്ടും മാന്യത വിട്ടു പെരുമാറാത്തത് കൊണ്ടും കണ്ടിരിക്കാന്‍ രസമുണ്ട്. ശരിക്കും ഇവര്‍ക്കിടയില്‍ പ്രണയം ഉണ്ടെങ്കില്‍ മുന്നോട്ടു ഒരുമിച്ച് പോകണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം. ശരിക്കുള്ള റിലേഷന്‍ഷിപ്പുകള്‍ തുടങ്ങുന്നത് ഇങ്ങനെയാണെന്നും പറഞ്ഞ് താരങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നവരും നിരവധിയാണ്.


Click it and Unblock the Notifications











