അടിക്കുള്ള തിരികൊളുത്തി ജാസ്മിൻ, റോക്കിക്കെതിരെ വീട്ടുകാർ, മാരക ട്വിസ്റ്റിലൂടെ ആദ്യത്തെ ക്യാപ്റ്റനായി അർജുൻ!
പത്തൊമ്പത് മത്സരാർത്ഥികളുമായി ബിഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ച് കഴിഞ്ഞു. ഇത്തവണ വളരെ വ്യത്യസ്തതകൾ നിറഞ്ഞ വീടും വീട്ടുകാരുമാണ്. മത്സരിക്കാനെത്തിയ പത്തൊമ്പത് പേരും തീപാറും പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. കണ്ടന്റ് മഴയാണ് ലൈവിൽ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇത്തവണ നാല് മുറികളാണ് ബിഗ് ബോസ് വീട്ടിലുള്ളത്. അതിൽ മൂന്നെണ്ണം ഇടുങ്ങിയതും ഒരെണ്ണം വിശാലമായതുമാണ്.
ഇതുവരെ മൂന്ന് റൂമുകൾ മാത്രമാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് തുറന്ന് കൊടുത്തിരിക്കുന്നത്. പവർ റൂമെന്ന് അറിയപ്പെടുന്ന നാലാമത്തെ റൂം ഹൗസിലെ ഗെയിമിൽ പങ്കെടുത്ത് വിജയിച്ച് ക്യാപ്റ്റനാകുന്ന വ്യക്തിക്കും അയാൾ തിരഞ്ഞെടുക്കുന്നവർക്കും മാത്രമുള്ളതാണ്. പവർ ഹൗസ് പ്രവേശനം നേടുന്നതിന് വേണ്ടി ക്യാപ്റ്റൻസി ടാസ്ക്കാണ് ഒന്നാം ദിവസം മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയത്.

എല്ലാവരും ഇതുവരെയുള്ള സീസണുകൾ കണ്ട് മനസിലാക്കി സ്ട്രാറ്റജിക്കലായാണ് ഓരോ ചുവടും വെക്കുന്നത്. ചെളിയിൽ നിന്നും ബോൾ നിശ്ചിത സമയത്തിനുള്ളിൽ ശേഖരിക്കുക എന്നതായിരുന്നു ക്യാപ്റ്റൻസി ടാസ്ക്ക്. എങ്ങനെയും പവർ ഹൗസിൽ ഇടം പിടിക്കണമെന്ന ലക്ഷ്യത്തോടെ സിജോയും അസി റോക്കിയും ഗെയിമിൽ ഒത്തുകളി നടത്തി. അത് ജാസ്മിൻ ജാഫർ കണ്ടെത്തി മറ്റുള്ള മത്സരാർത്ഥികളെ അറിയിച്ചതോടെ എല്ലാവരും റോക്കിക്കും സിജോയ്ക്കും എതിരെ തിരിഞ്ഞു.
പക്ഷെ ബിഗ് ബോസ് നൽകിയ നിബന്ധനകൾ പാലിച്ച് ഗെയിം കളിച്ചത് അർജുനും ശ്രീരേഖയും അടക്കം ചുരുക്കം ചിലർ മാത്രമാണ്. രതീഷ്, ജിന്റോ, ജാസ്മിൻ അടക്കമുള്ള മത്സരാർത്ഥികൾ പുറത്തായി. സിജോയും റോക്കിയും ഒരുമിച്ച് നിന്നാണ് ക്യാപ്റ്റൻസി ടാസ്ക്ക് അവസാനം വരെ കളിച്ചത്.
അതിൽ പലർക്കും എതിർപ്പുണ്ടായിരുന്നതുകൊണ്ട് തന്നെ ഗെയിമിനിടയിൽ പലപ്പോഴായി വാഗ്വാദങ്ങളും ഉന്തും തള്ളുമുണ്ടായി. വഴക്കിനിടയിൽ ജാസ്മിൻ ജാഫറിനെതിരെ മോശം പരാമർശങ്ങളും പദപ്രയോഗങ്ങളും അസി റോക്കി നടത്തിയതിനാൽ വീട്ടുകാർ എല്ലാവരും ഒരു ഘട്ടത്തിൽ എത്തിയപ്പോൾ അസി റോക്കിക്ക് എതിരെ തിരിഞ്ഞു. അതുകൊണ്ട് തന്നെ അസി റോക്കി ക്യാപ്റ്റനാകരുതെന്ന് വീട്ടിലെ മറ്റ് അംഗങ്ങൾ ഉറപ്പിച്ചിരുന്നു.
അതിനാൽ അത്തരത്തിലാണ് മത്സരിച്ചതും. വീട്ടുകാർ അടക്കം ജിന്റോ ക്യാപ്നാകുമെന്ന് പ്രതീക്ഷിച്ചിരിന്നു. അതിനായി ജിന്റോയ്ക്ക് ബോൾ ശേഖരിച്ച് കൊടുക്കുയും ചെയ്തിരുന്നു. പക്ഷെ നടന്നത് നേരെ തിരിച്ചാണ് ഗെയിം നിയമങ്ങൾ പാലിക്കാതെയാണ് ജിന്റോ കളിച്ചതെന്നതുകൊണ്ട് തന്നെ മാരക ട്വിസ്റ്റ് നൽകി ബിഗ് ബോസ് അദ്ദേഹത്തെ പുറത്താക്കി.

അർജുനും ശ്രീരേഖയും അടക്കം വെറും നാലോ അഞ്ചോ പേർ മാത്രമാണ് അവസാന റൗണ്ടിൽ മത്സരിച്ചത്. മത്സരം അവസാനിക്കാറായപ്പോൾ തനിക്ക് ലഭിച്ച ബോളുകൾ മുഴുവൻ ശ്രീരേഖ അർജുന് നൽകിയതോടെ അർജുൻ ക്യാപ്റ്റനായി. മത്സരത്തിനിടെ മുഴുവൻ ഫെയർ ഗെയിം കളിച്ച രണ്ടുപേരാണ് അർജുനും ശ്രീരേഖയും. താൻ ഫെയർ ഗെയിം മാത്രമെ കളിക്കുവെന്ന് തുടക്കത്തിൽ അർജുൻ പറഞ്ഞിരുന്നു.
സീസൺ സിക്സിലെ ആദ്യത്തെ ക്യാപ്റ്റനായതോടെ പവർ ഹൗസിന്റെ ചുമതലയും അർജുനായി. ശ്രീരേഖയും പവർ ഹൗസിലേക്ക് അർജുൻ പ്രവേശിപ്പിച്ചേക്കും. മറ്റുള്ളവരിൽ നിന്നും ആരെയൊക്കെയാണ് അർജുൻ ഒപ്പം കൂട്ടാൻ പോകുന്നതെന്ന് കണ്ടറിയണം. സിജോയുടെ പ്ലാനാണ് മറ്റുള്ള മത്സരാർത്ഥികളെല്ലാം ഉപയോഗിച്ചത്.
രണ്ട് ചേരികളായി തിരിഞ്ഞ് ചർച്ചകളും പുത്തൻ പ്ലാനിങുകളും മത്സരാർത്ഥികൾ ആരംഭിച്ചിട്ടുണ്ട്. ഓവർ സത്യസന്ധത വിതറി ഗെയിം നശിപ്പിക്കരുതെന്ന അഭ്യർത്ഥനയാണ് പ്രേക്ഷകർ മുന്നോട്ട് വെയ്ക്കുന്നത്. മാത്രമല്ല ഒരാൾ പോലും ഉഴപ്പാതെ വളരെ മനോഹരമായി വാശിയോടെ ഗെയിം കളിക്കുന്നുവെന്നതും സീസൺ ആറിൽ പ്രതീക്ഷ വെക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications