'ഇവിടെ വന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാളെ കണ്ടുവെന്നതാണ്, അവരാണ് എന്റെ ക്രഷ്'

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായി മുന്നോട്ടുപോവുമ്പോള്‍ ഇതുവരെ അഞ്ച് പേരാണ് പുറത്തായത്. മൂന്ന് പേര്‍ വോട്ടിംഗിലൂടെ പുറത്തായപ്പോള്‍ ഒരാള്‍ ബിഗ് ബോസിന്‍റെ അച്ചടക്ക നടപടിയില്‍ പുറത്താക്കപ്പെടുകയായിരുന്നു. റോക്കിയാണ് അച്ചടക്ക നടപടിയുടെ പേരില്‍ പുറത്തായത്. റോക്കിയില്‍ നിന്നും മര്‍ദ്ദനമേറ്റ സിജോ ഒരു ശസ്ത്രക്രിയയ്ക്കുശേഷം ഹൗസിന് പുറത്ത് ആശുപത്രിയിൽ വിശ്രമത്തിലുമാണ്. അതിനാല്‍ 14 മത്സരാര്‍ഥികള്‍ മാത്രമാണ് മൂന്ന് ആഴ്ചയ്ക്കിപ്പുറം ഹൗസിലുള്ളത്.

നാലാം ആഴ്ചയിലും ആവേശകരമായ മത്സരമാണ് നടക്കുന്നത്. ഇതുവരെ സേഫ് ​ഗെയിം കളിച്ചിരുന്ന പലരും കളത്തിലിറങ്ങി കളിക്കാൻ തുടങ്ങി. അതുകൊണ്ട് തന്നെ മത്സരാർത്ഥികളെ കൃത്യമായി വിലയിരുത്താൻ പ്രേക്ഷകർക്കും സാധിക്കുന്നുണ്ട്. ഈ സീസണിൽ‌ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു മത്സരാർത്ഥിയാണ് അർ‌ജുൻ.

Arjun

എല്ലാ പ്രശ്നങ്ങളും കയറി ഇടപെടാനോ അനാവശ്യമായി വഴക്ക് കൂടാനോ അർജുൻ ശ്രമിക്കാറില്ല. എല്ലാം കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ സാഹചര്യങ്ങളിൽ അത് കൃത്യമായി പ്രയോ​ഗിക്കാറുമുണ്ട്. മോഡലായ അർജുൻ തന്റെ ക്രഷ് ആരാണെന്ന് നോറയോട് പറയുന്ന വീഡയോയാണ് ഇപ്പോൾ വൈറലാകുന്നത്.

രാത്രിയിൽ പതിവ് എക്സൈസ് ചെയ്യുന്നതിനിടെ കുശലം ചോദിക്കാൻ എത്തിയ നോറയോടാണ് അർ‌ജുൻ തന്റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്തിയത്. മോഡലായശേഷം പ്രപ്പോസൽസ് ഒന്നും വന്നിട്ടില്ലേയെന്ന് നോറ ചോദിച്ചപ്പോഴാണ് അർ‌ജുൻ മറുപടി നൽകിയത്. നടി സാമന്തയാണ് തന്റെ ക്രഷ് എന്നാണ് അർജുൻ പറഞ്ഞത്. എനിക്ക് ശരിക്കും വലിയ ഇഷ്ടമാണ് സാമന്തയെ.

ഇവിടെ വന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാളെ കണ്ടുവെന്നതാണ്. പവർ റൂമിലും സാമന്തയുടെ ഒരു പോസ്റ്ററുണ്ട്. അതിൽ പൊട്ട് കുത്തിയിട്ടുണ്ട്. എന്റെ കയ്യിൽ പൊട്ടുണ്ട്. അതുകൊണ്ട് വന്ന് ​ഗാർഡൻ ഏരിയയിലെ സാമന്തയുടെ ഫോട്ടോയിൽ കുത്തണം. എന്റെ ഹ്യൂമൺ ക്രഷാണ് സാമന്ത. എന്റെ ഏറ്റവും ഫേവറേറ്റ് ക്രഷാണ്.

സൗന്ദര്യം കൊണ്ട് മാത്രമല്ല ക്രഷ് തോന്നിയത്. സ്വഭാവം, കടന്നുവന്ന വഴികൾ, അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അതൊക്കെ ഭയങ്കര ഇൻസ്പെയറിങാണ്. ആദ്യം സോനാക്ഷി സിൻഹയോടാണ് ക്രഷ് തോന്നിയിരുന്നതെന്നും അർജുൻ പറയുന്നു. വീഡിയോ വൈറലായതോടെ നോറയ്ക്ക് അർജുനോട് ക്രഷുണ്ടോയെന്ന സംശയമാണ് ആരാധകർക്ക്. അർജുനേയും ശ്രീതുവിനേയും ഒരു കോമ്പോയായാണ് പ്രേക്ഷകർ കാണുന്നത്.

Arjun

ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. അർജുൻ-ശ്രീതു ആരാധകർ സൂക്ഷിക്കുക നോറ അർജുന് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട് എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീ‍ഡിയോയ്ക്ക് വരുന്നത്. അർജുനും സാമന്തയെപ്പോലെ ഒരു അസുഖവുമായി മല്ലിട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഹൗസിൽ‌ ജീവിത കഥ പറയവെ അത് അർജുൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ശരീരത്തിന്റെ വലതുഭാ​ഗം ശോഷിക്കുന്ന അവസ്ഥയാണ് അർജുന്. ഇതിന് ചികിത്സയൊന്നുമില്ലെന്നും അർജുൻ വെളിപ്പെടുത്തിയിരുന്നു.

ആറടി നാലിഞ്ചാണ് അർജുന്റെ പൊക്കം. ശരീര ഭാരം കുറച്ച് അതിശയിപ്പിക്കുന്ന ബോഡി ട്രാൻസ്ഫോർമേഷൻ നടത്തിയാണ് അർജുൻ മോഡലിങ് ചെയ്ത് തുടങ്ങിയത്. ബിഗ് ബോസ് ആരംഭിച്ച് നാലാഴ്ചയോട് അടുക്കുമ്പോൾ തന്നെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ അർജുന് സാധിച്ചിട്ടുണ്ട്. സൈലന്റായി നിന്ന് മൈന്റ് ​ഗെയിം കളിച്ച് ആരാധകരെ നേടാൻ അർജുന് സാധിക്കുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X