ശ്രീതുവിനെ ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം! ആളുകളുടെ പള്‍സ് അറിഞ്ഞ് കളിച്ചത് അര്‍ജുന്‍ മാത്രം; കുറിപ്പ് വൈറൽ
ബിഗ് ബോസ് അവസാനിക്കാന്‍ ഒരാഴ്ച കൂടി ബാക്കിയുള്ളപ്പോള്‍ വീട്ടില്‍ നിന്നും ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടി പുറത്തായിരിക്കുകയാണ്. തുടക്കത്തിലെ വിജയസാധ്യത ഏറെ ഉണ്ടായിരുന്ന മത്സരാര്‍ത്ഥിയായിരുന്നു സിജോ. ഈ സീസണില്‍ ഏറ്റവും അധികം ചര്‍ച്ചയാക്കപ്പെട്ട സംഭവമായിരുന്നു സിജോയ്ക്ക് ഇടി കിട്ടിയത്.
അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഒരു മാസത്തോളം സിജോയ്ക്ക് പുറത്തുപോകേണ്ടി വരികയും ചെയ്തിരുന്നു. പിന്നീട് മത്സരത്തിലേക്ക് തിരികെ എത്തിയ സിജോ മോശമില്ലാത്ത പ്രകടനം കാഴ്ചവക്കുകയും ചെയ്തു. ഫൈനല്‍ ഫൈവില്‍ എന്തായാലും ഉണ്ടാവുമെന്ന് കരുതിയെങ്കിലും എന്നാല്‍ ഫിനാലെ കാണാതെ താരത്തിന് പുറത്തു പോകേണ്ടി വന്നിരിക്കുകയാണ്.

ഇതിനിടയില്‍ സിജോ പോവുന്നതില്‍ വിഷമിച്ച് കരയുന്ന അര്‍ജുനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. ഇന്നലത്തെ എപ്പിസോഡില്‍ സിജോ പുറത്തേക്ക് പോകുമ്പോള്‍ കരഞ്ഞ് കൊണ്ട് ഓടി പോകുന്ന അര്‍ജുന്റെ വീഡിയോ വൈറലായിരുന്നു. സത്യത്തില്‍ അതൊരു നാടകമല്ലേ എന്നാണ് അര്‍ജുനോട് ആരാധകര്‍ ചോദിക്കുന്നത്.
'സിജോ ഔട്ട് ആയപ്പോള്‍ അര്‍ജുന്റെ കരച്ചില്‍ ഒരു അവലോകനം. ഉള്ളത് പറഞ്ഞാല്‍ ജാസ്മിന് ശേഷം എനിക്കിഷ്ടമുള്ള മത്സരാര്‍ത്ഥി ആയിരുന്നു അര്‍ജുന്‍. ഇന്നലെ ആ ഒരു കരച്ചിലിന് മുന്‍പ് വരെ ഒറിജിനലായി നില്‍ക്കുന്ന ആള്‍ എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. ഫൈനല്‍ പ്രതീക്ഷിച്ചിരുന്ന ആള്‍ പെട്ടെന്ന് ഔട്ട് ആവുമ്പോള്‍ എല്ലാവര്‍ക്കും ഒരു പരിധി വരെ സങ്കടം ഉണ്ടാകും, അത് സമ്മതിക്കാം.
ഇതിനെല്ലാം അപ്പുറം അവരെല്ലാം പരസ്പരം കപ്പിനു വേണ്ടി മത്സരിക്കുന്നവരാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ ഒരു പരിധിയില്‍ കൂടുതല്‍ ആര് ഔട്ടായാലും മറ്റൊരാള്‍ക്ക് ഇങ്ങനെ നിര്‍ത്താതെ കരയാനുള്ള സങ്കടം ഉണ്ടാവില്ല എന്ന് ഉറപ്പാണ്. ശ്രീതു പോയതിന് ശേഷം അര്‍ജുന്‍ ഇങ്ങനെ കരയുകയാണെങ്കില്‍ പോലും ആര്‍ക്കും ഇത്ര അതിശയം തോന്നില്ല.
സിജോയും അര്‍ജുനും തമ്മില്‍ അത്രയും വലിയൊരു ബോണ്ട് അവിടെയുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല. അടുത്തിരുന്നു അധികം സംസാരിക്കുന്നത് പോലും കണ്ടിട്ടില്ല. ഇനി വെറും ഏഴു ദിവസം കൂടെ കഴിഞ്ഞാല്‍ എല്ലാവരും അവരുടെതായ സ്ഥലങ്ങളിലേക്ക് പോകേണ്ട വരും കൂടെയാണ്. പിന്നെ റോക്കിയുടെ അടുത്തു നിന്ന് സിജോയ്ക്ക് ആക്രമണം നേരിട്ടപ്പോള്‍ അവിടെയുള്ള ആരും സിജോയെ ഓര്‍ത്ത് കരയുകയോ പോയപ്പോള്‍ സങ്കടപ്പെടുകയോ ചെയ്തിട്ടില്ല. അന്നേരം പോലും അര്‍ജുന്‍ റോക്കിയെ വിചാരിച്ചാണ് കരഞ്ഞത്.

പിന്നെ ശ്രീതുവിന്റെ കാര്യം പറഞ്ഞാല്‍, ഇന്നലെ അപ്പോള്‍ അവള്‍ ഔട്ട് ആകണം എന്നായിരുന്നു അര്‍ജുന്‍ ആഗ്രഹിച്ചിരുന്നത്. ശ്രീതുവും സിജോയും ഒരുപോലെ അത്ഭുതപ്പെടുന്നത് കണ്ടിരുന്നു. ശ്രീതു സേവായതിന്റെ ഒരു സന്തോഷവും അര്‍ജുന്‍ ഉണ്ടായിരുന്നില്ല.
എനിക്ക് തോന്നുന്നത് അവിടെ ഏറ്റവും കൂടുതല്‍ പുറത്തുള്ള ആളുകളുടെ പള്‍സറിഞ്ഞ് കളിച്ചത് അര്‍ജുന്‍ ആണെന്നാണ്. കോംബോയെ കറക്റ്റ് ആയി ഉപയോഗിച്ചു. ഈയൊരു സ്റ്റേജ് വരെ മതിയായിരുന്നു ശരിക്കും അര്‍ജുന് ശ്രീജു എന്ന കോംബോ. ഇനിയങ്ങോട്ട് ഫൈനലില്‍ വന്നാല്‍ ഈ കോംബോ കാരണം വോട്ട് സ്പ്ലിറ്റായി പോകുമെന്ന് കറക്റ്റ് ആയി അര്‍ജുന്‍ അറിയാം.
എനിക്ക് തോന്നുന്നത് ആ ഒരു കാര്യം കൂടി ഓര്‍ത്തിട്ടാകും അത്രമാത്രം അര്‍ജുന്‍ കരഞ്ഞത് എന്നാണ്. എന്തായാലും ഒറ്റ കരച്ചിലോട് കൂടി ഒരുവിധം ആള്‍ക്കാര്‍ക്കൊക്കെ അര്‍ജുന്റെ ഫേക്ക് ക്യാരക്ടര്‍ മനസ്സിലായെന്ന് വിചാരിക്കുന്നു...' എന്നും പറഞ്ഞാണ് പ്രേക്ഷകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications