അര്‍ജുന്‍ നല്ല ഫോമിലാണ്! ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് എല്ലാവരെയും ഞെട്ടിക്കുന്നത് ഇവനായിരിക്കും; കുറിപ്പ്
ബിഗ് ബോസ് ഷോ അവസാനിക്കാന്‍ ഇനി നാളുകള്‍ കൂടിയേയുള്ളു. അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കുന്ന ഷോ യില്‍ അവശേഷിക്കുന്ന മത്സരാര്‍ഥികളെ പറ്റി നിരവധി കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. നെഗറ്റീവ് പ്രതികരണങ്ങള്‍ വന്നിട്ടും ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ടുള്ള മത്സരാര്‍ഥി ജാസ്മിനാണ്. അതുപോലെ ജിന്റോയ്ക്കും വലിയ സ്വീകാര്യത കിട്ടി.
ഇവര്‍ രണ്ട് പേരും കഴിഞ്ഞിട്ടാണ് ബാക്കിയുള്ളവരെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കാറുള്ളത്. എന്നാല്‍ ഈ ദിവസങ്ങളിലെ അര്‍ജുന്റെ പ്രകടനം വിലയിരുത്തി കൊണ്ട് നിരവധി പേരാണ് താരത്തെ പ്രശംസിച്ച് എത്തുന്നത്. ശരിക്കും മറ്റ് മത്സരാര്‍ഥികളുടെ പിആറുകള്‍ അര്‍ജുനെ ഭയക്കുന്നുണ്ടെന്നാണ് ഒരാള്‍ ചൂണ്ടി കാണിക്കുന്നത്.

'ഇത്ര നാളും അര്‍ജുനെ പറ്റി ഈ ഗ്രൂപ്പില്‍ പോസ്റ്റുകളൊന്നും അങ്ങനെ വന്നിരുന്നില്ല. കാരണം പിആര്‍ രാജാക്കന്‍മാര്‍ കൊടികുത്തി വാഴുന്ന ഈ ഫേസ്ബുക്ക് ഗ്രൂപ്പില്‍ വാങ്ങുന്ന പൈസക്ക് ഓവര്‍ടൈം എടുക്കുന്ന ഇവര്‍ക്ക് ഇവരുടെ മത്സരാര്‍ഥിയെ വെളുപ്പിക്കാന്‍ തന്നെ സമയം തികഞ്ഞിരുന്നില്ല.
ഇപ്പോള്‍ ഒന്ന് രണ്ട് ആഴ്ച ആയി അര്‍ജുന്‍ നല്ല ഫോമിലാണ്. ഫിനാലെ അടുക്കും തോറും ചെക്കന് പണ്ടുള്ളതേക്കാള്‍ സപ്പോര്‍ട്ട് കൂടിയിട്ടുമുണ്ട്. സ്വാഭാവികമായും ഇവിടെ ഉള്ള പിആര്‍ രാജാക്കന്‍മാര്‍ക്കുള്ളില്‍ ഒരു ഭയം ജനിപ്പിച്ചിട്ടുണ്ട്. അത് തന്നെയാണ് ഇപ്പോള്‍ അര്‍ജുന് എതിരെ വരുന്ന നിരന്തരമായ അറ്റാക്കിന് കാരണം.
നിങ്ങള്‍ പിആര്‍ രാജാക്കന്മാര്‍ എത്ര കിണഞ്ഞ് ശ്രമിച്ചാലും ചെക്കന്റെ രോമത്തില്‍ തൊടാന്‍ കഴിയില്ല. ഇപ്പോള്‍ ഉള്ള ചെക്കന്റെ മാരക പെര്‍ഫോമന്‍സ് കണ്ട് മനസ്സൊന്നു പിടഞ്ഞ് നില്‍ക്കുമ്പോള്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ചെക്കന്‍ ആ കപ്പ് അങ്ങ് തൂക്കും. ഇത് രണ്ടു കുപ്പി കള്ളിന്റെ പുറത്ത് കൊച്ചിയിലെ ലോക്കല്‍ ഗുണ്ടകള്‍ പറയും പോലെ വെറും വാക്കല്ല. തൂക്കും ന്ന് പറഞ്ഞാ ചെക്കന്‍ തൂക്കിയിരിക്കും..' എന്നാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അതേ സമയം അര്‍ജുന്‍- ഇന്നത്തെ മിറര്‍ ടാസ്‌കില്‍ നിറകണ്ണുകളോടെ നിന്നതിനെ പറ്റി പറയുകയാണ് ആരാധകര്‍. 'നീ നിന്നോട് പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്‍ക്കും ഒരു ഇന്‍സ്പിറേഷന്‍ ആണ്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പയ്യന്‍ അവന്റെ മാതാപിതാക്കളെ സന്തോഷിപ്പിക്കാന്‍ അവന്റെ പരിമിതികളെ എല്ലാം തരണം ചെയ്തു ഉയര്‍ന്നു വന്ന കഥ.
നിന്നെ പോലെ ഒരാള്‍ തന്നെ ആണ് ഇതില്‍ വിജയിക്കണം എന്ന് ഒരുകൂട്ടം ജനത ആഗ്രഹിക്കുന്നുണ്ട്. പക്ഷെ പിആര്‍ കള്‍ മാത്രം വാഴുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റഫോമില്‍, രാവണന്‍മാര്‍ മാത്രമേ വിജയിക്കുകയുള്ളു. മനുഷ്യത്വം ഉള്ളവര്‍ക്ക് ഇവിടെ വില ഇല്ലെന്നാണ്', ആരാധകര്‍ പറയുന്നത്.
ഈ സീസണിലെ ബിഗ് ബോസിലെ ആദ്യ ക്യാപ്റ്റനായത് അര്‍ജുനായിരുന്നു. അവിടുന്നിങ്ങോട്ട് തന്റെ വ്യക്തിത്വം മറന്ന് പ്രവര്‍ത്തിക്കാന്‍ അര്‍ജുന്‍ ശ്രമിച്ചിട്ടില്ല. ആരോടും കുറ്റം പറഞ്ഞ് നടക്കാനോ മറ്റുള്ളവരെ ഉപദേശിക്കാന്‍ പോകാതെയും സ്വന്തം കാര്യം നോക്കിയാണ് ഇതുവരെ താരം വീടിനകത്ത് നിന്നത്.
എല്ലാ ടാസ്‌കുകളിലും ഗംഭീര പ്രകടനമാണ് അര്‍ജുന്‍ കാഴ്ച വെച്ചിട്ടുള്ളത്. ഏറ്റവുമൊടുവില്‍ ആള്‍മാറാട്ടം നടത്തിയ ടാസ്‌കിലും നോറയായി അര്‍ജുന്‍ തകര്‍ത്താടി. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ അര്‍ജുന് കൂടുതല്‍ പിന്തുണ ലഭിച്ച് തുടങ്ങിയത്.


Click it and Unblock the Notifications