'പുറത്തുള്ളവർ കാണുന്നതല്ല നമ്മൾ കാണുന്നത്, പിന്നിൽ നിന്ന് കുത്തിയെന്ന് പറയുന്നത് എന്തിനെന്ന് അറിയില്ല'

ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ ടോപ്പ് ഫൈവിൽ ഒരാളും റണ്ണറപ്പുമായിരുന്നു മോഡലായ അർജുൻ ശ്യാം ​ഗോപൻ. സിനിമാ സ്വപ്നവുമായി നടക്കുന്ന അര്‍ജുന്‍ ബിഗ് ബോസിലെ പെര്‍ഫോമര്‍ കൂടിയായിരുന്നു. വലിയ പ്ലാനിംഗ് ഒന്നുമില്ലാതെ നേരിട്ട് ഗെയിം കളിച്ച് താനായി നിന്നാണ് അര്‍ജുന്‍ അവസാന അഞ്ചിലേക്ക് എത്തിയത്. മാസ് ഹീറോ പരിവേഷമൊന്നും സൃഷ്ടിക്കാത്ത ഈ മത്സരാര്‍ഥി ടോപ്പ് ഫൈവിലേക്ക് എത്തിയതിനുശേഷം ജനപിന്തുണ വളരെ വലിയ തോതിൽ വർ‌ധിച്ചിരുന്നു.

ഒട്ടുമിക്ക പ്രേക്ഷകരും പ്രവചിച്ചിരുന്നത് പോലെ രണ്ടാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന ജാസ്മിനെ പിന്തള്ളി അർജുൻ വളരെ പെട്ടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തി ടോപ്പ് ടുവിൽ ഒരാളായത്. അതുപോലെ തന്നെ ഹൗസിൽ വലിയ വാ​ഗ്വാദങ്ങൾക്കൊന്നും നിൽക്കാത്ത മത്സരാർത്ഥി കൂടിയായിരുന്നു അർജുൻ.

Arjun Shyam gopan

സീരിയൽ താരം ശ്രീതുവുമായുള്ള ഫ്രണ്ട്ഷിപ്പ് കോമ്പോയും ഒരു പരിധി വരെ ഹൗസിൽ തുടരാൻ അർ‌‍ജുനെ സഹായിച്ചിട്ടുണ്ട്. ശ്രീതു പുറത്തായശേഷം അർജുന് ശ്രീതു ഫാൻസിന്റെ പിന്തുണയും ലഭിച്ചിരുന്നു. കാര്യമായി കണ്ടന്റൊന്നും കൊടുക്കാത്ത അർജുനേക്കാൾ ടോപ്പ് ടുവിൽ നിൽക്കാൻ തുടക്കം മുതൽ കണ്ടന്റുകൾ കൊടുത്ത മത്സരാർത്ഥിയായ ജാസ്മിന് അർഹതയുണ്ടായിരുന്നതായും ​ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു.

അതുപോലെ തുടക്കത്തിൽ അർജുന് ഏറ്റവും കൂടുതൽ സൗഹൃദമുണ്ടായിരുന്നത് അൻസിബ, റിഷി, അസി റോക്കി എന്നിവരുമായിട്ടായിരുന്നു. സിജോയെ മർദ്ദിച്ച് അസി റോക്കി പുറത്തായശേഷം അർജുൻ ആ ​ഗ്യാങിൽ നിന്നും മാറി ശ്രീതുവിനൊപ്പം ചേർന്നു. അതുകൊണ്ട് തന്നെ പിന്നീട് ഹൗസിൽ നോമിനേഷൻ വരുമ്പോൾ അർജുൻ അൻസിബയുടെ പേര് വരെ പറഞ്ഞ് തുടങ്ങി.

എന്നാൽ അർജുനിൽ അത്തരത്തിലുള്ള മാറ്റം ഉണ്ടായത് അൻസിബയെ വേദനിപ്പിച്ചു.‍ പുറത്തിറങ്ങിയശേഷമാണ് തന്നെ നോമിനേറ്റ് ചെയ്തവർ ആരൊക്കെയെന്ന് അൻസിബ മനസിലാക്കിയത്. അതുകൊണ്ട് തന്നെ അർജുൻ തന്നെ പിന്നിൽ നിന്നും കുത്തിയെന്ന തരത്തിലാണ് മത്സരത്തിനുശേഷമുള്ള അഭിമുഖങ്ങളിൽ അൻസിബ സംസാരിച്ചത്. അർജുനാണ് എന്നെ പിന്നില്‍ നിന്നും കുത്തിയത്. എന്നെ ഏറ്റവും കൂടുതല്‍ നോമിനേഷനില്‍ ഇട്ടത് അർജുനായിരുന്നുവെന്ന് പുറത്തിറങ്ങിയപ്പോഴാണ് മനസിലായത്.

അവന്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതിയ്യില്ല. നോമിനേഷനില്‍ വരുന്നതോ എവിക്ടാവുന്നതോ ഭയപ്പെടുന്ന വ്യക്തിയോ അല്ല ഞാന്‍. അത് ബിഗ് ബോസ് കണ്ട എല്ലാവർക്കും അറിയാം. അർജുന്‍ എന്നെ ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ചെയ്തതാണ് എനിക്ക് വിഷമമായത്. ഇറങ്ങാന്‍ നേരത്ത് നീ എന്തിന് അർജുനെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മ കൊടുത്തു? സഹോദരനെപ്പോലെ കണ്ടു?.

Arjun Shyam gopan

അവനാണ് നിന്നെ ഏറ്റവും കൂടുതല്‍ തവണ നോമിനേഷനിലിട്ടത് എന്ന് പുറത്ത് വന്നപ്പോള്‍ പലരും പറഞ്ഞു. അർജുന്‍ അവിടെ നിന്ന് എന്നെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു എന്നാണ് അൻസിബ പറഞ്ഞത്. ഇപ്പോഴിത അൻസിബയുടെ വിമ​ർശനത്തിന് അർജുൻ നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിഹൈൻവുഡ്സ് ഐസ് സംഘടിപ്പിച്ച ഫാൻസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അർജുൻ. പലരേയും ഞാൻ നോമിനേറ്റ് ചെയ്തിട്ടുണ്ട്.

ഗെയിം എന്ന നിലയിൽ മാത്രമാണ് ഞാൻ ഓരോരുത്തരേയും നോമിനേറ്റ് ചെയ്തത്. അവിടെ നിൽക്കാൻ താത്പര്യമില്ലെന്നൊക്കെ ഒരാൾ പറയുമ്പോൾ പിന്നെ അവരെ നോമിനേറ്റ് ചെയ്യാമല്ലോ. മറ്റൊരാളുടെ അവസരം കളയേണ്ടല്ലോ. അൻസിബയുമായിട്ടെന്നല്ല ആരുമായും എനിക്ക് അവിടെ പ്രശ്നമില്ല. അർജുൻ എന്നെ പിന്നിൽ നിന്ന് കുത്തി എന്നൊക്കെ പറയുന്നത് എന്തിനെന്ന് അറിയില്ല. ഗെയിമിനെ ഗെയിമായി കാണാം. അവിടെ നിന്നുള്ള കാര്യങ്ങൾ ഞാൻ തലയിൽ ഏറ്റാറില്ല.

അതുകൊണ്ടാണ് ഞാൻ അവിട ചിൽ ആയി നിന്നത്. ഞാൻ എന്താണെന്ന് എനിക്ക് അറിയാം. പുറത്തുള്ളവർ കാണുന്നതല്ല നമ്മൾ കാണുന്നത്. അവിടെ കാണുന്നത് വെച്ചാണ് നമ്മൾ ഓരോരുത്തരെ നോമിനേറ്റ് ചെയ്യുന്നത്. അതൊക്കെ വെറും ഗെയിം മാത്രമാണ് എന്നായിരുന്നു അർജുന്റെ മറുപടി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X