'നിനക്ക് പുതിയ ആളെ കിട്ടിയെന്ന് അറിയാം... കിട്ടട്ടെ... സന്തോഷമായി ഇരിക്കൂ'; അർജുനോട് പരിഭവം പറഞ്ഞ് ശ്രീതു!
ബിഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മാർച്ച് പത്തിനായിരുന്നു. പത്തൊമ്പത് മത്സരാർത്ഥികളുമായി എത്തിയ സീസണിൽ ആദ്യ ദിനം മുതൽ ശ്രദ്ധനേടിയ മത്സരാർത്ഥിയായിരുന്നു രതീഷ് കുമാർ. ലോഞ്ചിങ് ഡെ മുതൽ നിറഞ്ഞ് നിന്ന രതീഷ് പക്കാ എന്റർടെയ്നറായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ പതിയെ പതിയെ ഇതിൽ മാറ്റം വന്നു. രതീഷ് വെറുപ്പിക്കാൻ തുടങ്ങി എന്നാണ് പ്രേക്ഷകര്‍ ഏവരും പറഞ്ഞത്.
പിന്നാലെ ആദ്യ എവിക്ഷനിൽ വോട്ടിന്റെ അടിസ്ഥാനത്തിൽ രതീഷിന് പുറത്ത് പോകേണ്ടിയും വന്നു. എന്നാൽ രതീഷ് വീണ്ടും ബിഗ് ബോസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ. ആരുടെയെങ്കിലും തോളില്‍ ചാരി കരയാനോ സ്വന്തം വിഷമങ്ങള്‍ പറയാനോ താല്‍പര്യമുള്ളവർക്ക് ഇനി മുതൽ രതീഷിന്റെ സഹായം തേടാം.

കുറച്ച് ദിവസം രതീഷ് വീട്ടിലുണ്ടാകുമെന്നാണ് രതീഷിനെ ഹൗസിലേക്ക് തിരിച്ച് കൊണ്ടുവന്നതിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. രതീഷ് തിരികെ വീട്ടിലേക്ക് വന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ജിന്റോയായിരുന്നു. മാത്രമല്ല രതീഷിനെ കെട്ടിപിടിച്ച് കരയുകയും ചെയ്തു. അതിനുശേഷം അർജുനോടാണ് മോഹൻലാൽ സംസാരിച്ചത്.
അർജുന് ആരുടെയെങ്കിലും തോളിൽ ചാരി കരയാൻ തോന്നുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും തനിക്ക് തന്റെ തന്നെ തോളിൽ ചായാനാണ് ഇഷ്ടമെന്നുമാണ് അർജുൻ പറഞ്ഞത്. മറുപടി കേട്ടശേഷം ക്യാപ്റ്റൻ ശ്രീതുവിനെ കൊണ്ട് സ്റ്റോറൂമിൽ വന്നിട്ടുള്ള ഒരു സാധനമെടുത്ത് അർജുന് സമ്മാനിക്കാൻ പറഞ്ഞു മോഹൻലാൽ. ആരുടെയോ ചുണ്ടുകൾ പതിഞ്ഞ ഒരു വെളുത്ത തൂവാലയായിരുന്നു സമ്മാനം.
കീപ്പ് സ്മൈലിങ് എന്ന് ചുവന്ന നിറത്തിൽ എഴുതിയിട്ടുമുണ്ടായിരുന്നു. ഇത് ആര് അയച്ചതാണെന്ന് അർജുൻ ചോദിച്ചപ്പോൾ ഒരു പെൺകുട്ടി അയച്ചതാണെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് അർജുനും ശ്രീതുവും തമ്മിൽ നടന്നൊരു സംഭാഷണമാണ് വൈറലാകുന്നത്. ഹൗസിൽ അർജുന് ഏറ്റവും അടുപ്പം ശ്രീതുവിനോടാണ്.
പലപ്പോഴും അർജുൻ ശ്രീതുവിനോട് ഇൻഡയറക്ടായി പ്രണയം പറയുന്നതായി തോന്നിയിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. അഭിനയം... അമ്പത് ദിവസമായി. ഇപ്പോഴും എങ്ങനെയാണ് അർജുനെ ഇങ്ങനെ അഭിനയിച്ചുകൊണ്ടിരിക്കുന്നത്?. വേറെ ആർക്ക് മനസിലായിസല്ലെങ്കിലും എനിക്ക് മനസിലാകുന്നുണ്ട്. ദൈവമേ ഇവൻ അഭിനയിക്കുകയാണ്... നിനക്ക് ടവ്വലിൽ കിട്ടിയത് ഉമ്മയൊന്നുമല്ല... സീലാണ്.

ചുണ്ടുവെച്ച് ചുംബിച്ചതായിരുന്നെങ്കിലെന്ന് നിനക്ക് ആഗ്രഹമുണ്ടെന്ന് അറിയാം. കർച്ചീഫാണെന്ന് എനിക്ക് മനസിലായിരുന്നു. നിനക്ക് പുതിയ ആളെ കിട്ടിയെന്ന് എനിക്ക് അറിയാം... കിട്ടട്ടെ... സന്തോഷമായി ഇരിക്കൂ എന്നാണ് ശ്രീതു അർജുനോട് പറഞ്ഞത്. ശ്രീതുവിന്റെ സരസമായ സംഭാഷണം കേട്ട് അർജുൻ ചിരിക്കുന്നതും വൈറലാകുന്ന വീഡിയോയിൽ കാണാം. ഹൗസിലെ സേഫ് ഗെയിമറുടെ ലിസ്റ്റിലാണ് അർജുനെ പ്രേക്ഷകർ ഉൾപ്പെടുത്തിയിരിക്കുന്നത്.
കാര്യമായ പ്രകടനമൊന്നും ഇതുവരെയും അർജുന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതുപോലെ തന്നെ ഹൗസിലുള്ളവർ പലപ്പോഴും അർജുനും ഒരു മത്സരാർത്ഥിയാണെന്ന് മറന്നുപോകുന്നുണ്ടെന്ന് തോന്നുന്നു. കാരണം നോമിനേഷനിൽ പോലും വളരെ വിരളമായാണ് അർജുൻ വരാറുള്ളത്. അർജുൻ ഇപ്പോഴും ഹൗസിൽ തുടരുന്നുവെന്നത് പ്രേക്ഷകരിൽ ഭൂരിഭാഗവും അത്ഭുതത്തോടെയാണ് കാണുന്നത്.
ശ്രീതുവിന്റെയും സമാനമായ അവസ്ഥയാണ്. ക്യാപ്റ്റനായശേഷമാണ് ശ്രീതുവും ഹൗസിലുണ്ടെന്ന് പ്രേക്ഷകർ മനസിലാക്കിയത്. ക്യുട്ട്നെസ് ഉള്ളതുകൊണ്ട് മാത്രമാണ് ശ്രീതുവിന് വോട്ട് കിട്ടുന്നതെന്ന അഭിപ്രായവും പ്രേക്ഷകരിൽ ഒരു വിഭാഗത്തിനുണ്ട്.


Click it and Unblock the Notifications