'സത്യത്തിൽ സീസൺ 6 സെക്കന്റ് ഹാഫ് മുന്നോട്ട് കൊണ്ടുപോകുന്നത് അർജുൻ തന്നെ, മരിച്ചാലും സന്തോഷമായി മരിച്ചുപോകും'
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി വെറും ഒരാഴ്ചയും കുറച്ച് ദിവസങ്ങളും മാത്രമാണ് ബാക്കിയുള്ളത്. മണി ബോക്സുമായി സായ് കൃഷ്ണ പോയതിനാൽ ഇനി എട്ട് മത്സരാർത്ഥികളാണ് ഷോയിൽ ബാക്കിയുള്ളത്. ഇവരിൽ ആരൊക്കെയാകും വരും ദിവസങ്ങളിൽ പുറത്താകുകയെന്നും ആരാകും വിജയ കിരീടം ചൂടുക എന്നതും കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് അർജുൻ ശ്യാം ഗോപൻ എന്ന മോഡൽ.
അടുത്തകാലത്ത് പ്രേക്ഷ പ്രീയവും അരർജുന് വർധിച്ചിട്ടുണ്ട്. ടാസ്ക്ക് കളിച്ചാണ് അർജുൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. കഴിഞ്ഞ ദിവസം നടന്ന പരകായ പ്രവേശം ടാസ്ക്കിൽ പോലും വൈറലായത് അർജുന്റെ നോറയായുള്ള അഭിനയമായിരുന്നു. എല്ലാവരും തങ്ങളുടെ രീതിയില്‍ ശ്രമിച്ചപ്പോള്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചത് അര്‍ജുനായിരുന്നു.

നോറയെ കാരിക്കേച്ചര്‍ സ്വഭാവത്തില്‍ അവതരിപ്പിച്ച അര്‍ജുന്‍ പലപ്പോഴും സഹമത്സരാര്‍ഥികളെയും ചിരിപ്പിച്ചു. ബിഗ് ബോസിനോട് തന്നെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കാന്‍ ആവശ്യപ്പെട്ട നോറയായ അര്‍ജുന്‍റെ അപേക്ഷ ബിഗ് ബോസ് ചെവിക്കൊണ്ടതും കൗതുകമായിരുന്നു. കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ആത്മ പരിശോധനയ്ക്കും സ്വയം മനസ് തുറക്കാനും മത്സരാർത്ഥികൾക്ക് അവസരമൊരുക്കുന്ന ടാസ്കിൽ അർജുൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഇനി മരിച്ചുപോയാലും താൻ സന്തോഷത്തോടെ മരിക്കുമെന്നാണ് കണ്ണാടി നോക്കി സംസാരിക്കവെ അർജുൻ പറഞ്ഞത്. ഒരുപാട് ഹാർഡ് വർക്ക് ചെയ്ത് സ്വപ്നം കണ്ട പ്ലാറ്റ്ഫോമിലാണ് നീ നിൽക്കുന്നത്. എത്രത്തോളം വിഷമിച്ചു... എത്ര പ്രതിസന്ധികളിലൂടെ പോയിയെന്നത് നിനക്ക് മാത്രമെ അറിയു. അത് നീ നിന്റെ അച്ഛനോടും അമ്മയോടും പോലും പറഞ്ഞിട്ടില്ല. ആരോടും ഷെയർ ചെയ്തിട്ടില്ല.
ഈ നിമിഷം ഇവിടെ നിൽക്കുമ്പോൾ സ്വയം പ്രൗഡായി തോന്നുന്നുണ്ട്. കാരണം കൂടെ പഠിക്കുന്നവരെല്ലാം സെറ്റിലായപ്പോഴും എല്ലാവർക്കും ജോലിയായപ്പോഴും നീ ഒന്നും ആയില്ലെന്ന് എല്ലാവരും പറഞ്ഞപ്പോഴും ഒരു നാൾ നിന്റെ ടൈം വരുമെന്ന് നീ വിശ്വസിച്ചു. നിന്റെ ഡ്രീമിൽ തന്നെ ഫോക്കസ് ചെയ്തു. ഒരു ദിവസം ഡോക്ടർ പറഞ്ഞു നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന്. നിന്റെ ലൈഫ് നിന്നുപോകുന്ന അവസ്ഥയുണ്ടാകുമെന്ന് വരെ ഡോക്ടർ പറഞ്ഞു.
അവിടെ നിന്ന് ഇവിടെ വരെ എത്താമെങ്കിൽ ജീവിതത്തിൽ എന്ത് പറ്റിയാലും എന്ത് സിറ്റുവേഷൻ വന്നാലും ആർക്കും എവിടെയും എത്താമെന്ന് നീ തെളിയിച്ച് കൊടുത്തിരിക്കുന്നു. നിന്നെ ഓർത്ത് എനിക്ക് അഭിമാനം മാത്രമെയുള്ളു. നാളെ ബിഗ് ബോസ് വിട്ട് പോകേണ്ടിവന്നാലും സ്വപ്നം കണ്ട പ്ലാറ്റ്ഫോമിൽ എത്തിയതിൽ എന്നും ഞാൻ നിന്നിൽ അഭിമാനം കൊള്ളുന്നു.

ഇനി മരച്ച് പോയാലും സന്തോഷമായിട്ട് മരിച്ചുപോകും. കാരണം കുറേ വർഷത്തെ ഹാർഡ് വർക്കിന്റെ ഫലം നിനക്ക് കിട്ടി. നീ എനിക്ക് ശരിക്കും പോരാളി തന്നെയാണ്. ഏത് സിറ്റുവേഷനാണെങ്കിലും സ്വന്തം മനസിലാക്കി സ്വന്തമായി ഡിസിഷൻ എടുത്ത് ഇവിടെ വരെ എത്തിയത് തന്നെ വലിയ കാര്യമാണ്. നീ എന്നെങ്കിലും രക്ഷപ്പെടുമെന്ന് മാത്രം പ്രതീക്ഷിക്കുന്ന അപ്പനും അമ്മയും. നീ നീയായിട്ട് നിന്നു. നിന്റെ വ്യക്തിത്വമെന്താണെന്ന് തെളിയിച്ചു.
ഓരോ ടാസ്ക്കിലും ഇവന്റിലും ബെസ്റ്റ് കൊടുക്കാൻ നോക്കി. നൂറ് ദിവസം കഴിഞ്ഞാലും നീ നിന്റെ യാത്ര തുടരും. യു ആർ ദി ബെസ്റ്റ്. ഐ ലവ് യു എന്നാണ് അർജുൻ പറഞ്ഞത്. അർജുന്റെ വീഡിയോ വൈറലായതോടെ സത്യത്തിൽ സീസൺ 6 സെക്കന്റ് ഹാഫ് മുന്നോട്ട് കെണ്ടുപോകുന്നത് അർജുൻ തന്നെയാണെന്നണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
ടിക്കറ്റ് ടു ഫിനാലെ അടക്കം കഴിഞ്ഞതോടെ ബിഗ് ബോസില്‍ പോയിന്‍റ് ലഭിക്കുന്ന ടാസ്കുകളും ഗെയിമുകളുമൊക്കെ അവസാനിച്ച മട്ടാണ്. സായ് കൃഷ്ണ മണി ബോക്സ് ടാസ്കിനുശേഷം പുറത്തായതോടെ എട്ട് മത്സരാര്‍ഥികള്‍ മാത്രമാണ് ബിഗ് ബോസില്‍ അവശേഷിക്കുന്നത്. ഇതില്‍ ഫൈനല്‍ ഫൈവില്‍ ആരൊക്കെ എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഈ വാരാന്ത്യത്തില്‍ ആരൊക്കെ പുറത്താവും എന്നതും കൗതുകമാണ്.


Click it and Unblock the Notifications