അര്‍ജുന്‍ മറ്റൊരാളുമായി കോംബോയ്ക്ക് ശ്രമിച്ചു; അകല്‍ച്ചയ്ക്ക് കാരണം ഇതോ? വ്യക്തമാക്കി ശ്രീതു

ബിഗ് ബോസ് സീസണ്‍ എഴുപതോളം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വളരെ സംഭവ ബഹുലമായ കാര്യങ്ങളാണ് ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് അര്‍ജുനും ശ്രീതുവും തമ്മില്‍ ഉണ്ടായ അകല്‍ച്ചയാണ്. ശ്രീതു അകാരണമായി അര്‍ജുനെ ഒഴിവാക്കുന്നതായി അര്‍ജുന് തോന്നി തുടങ്ങുകയും ചെയ്തിരുന്നു.

ഇരുവരും തമ്മില്‍ പ്രണയമുണ്ടെന്ന് പറഞ്ഞിട്ടില്ല. പക്ഷെ അര്‍ജുന് ഇഷ്ടമാണെന്ന രീതിയിലുള്ള നോട്ടങ്ങളും സംസാരങ്ങളും ഉണ്ടായിട്ടുണ്ട്. ശ്രീതുവിനും അര്‍ജുനോട് പ്രത്യേകം അടുപ്പമുണ്ട്. ഇപ്പോഴിതാ ഇരുവരും തമ്മിലുണ്ടായ അകല്‍ച്ചയ്ക്ക് കാരണമെന്തണെന്ന് അര്‍ജുന്‍ തന്നെ ശ്രീതുവിനോട് ചോദിച്ചിരിക്കുകയാണ്. ശ്രീതു അതിന് മറുപടിയും പറയുന്നുണ്ട്.

sreethu

സത്യം പറഞ്ഞാല്‍ ദേഷ്യം തോന്നിയിട്ടുണ്ട്. റെസ്മിനെ ഇടയില്‍ വെച്ച് സംസാരിക്കാന്‍ എനിക്ക് താത്പര്യമൊന്നുമില്ല. ഞാനും നീയും തമ്മിലുള്ള സംഭവമാണ്. നമ്മള്‍ തന്നെ സംസാരിക്കണം എന്ന് പറഞ്ഞാണ് അര്‍ജുന്‍ ശ്രീതുവിനോട് സംസാരിക്കാന്‍ തുടങ്ങുന്നത്. നീ എന്നെ മൈന്‍ഡ് ചെയ്യുന്നുണ്ടായിരുന്നില്ലെന്നും ശ്രീതുവിനോട് അര്‍ജുന്‍ പറഞ്ഞു.

ഒരു ഫുള്‍ ഡേ നീ എന്നെ ഒഴിവാക്കുന്നു. കാര്യം എന്താണ് അറിയുകയുമില്ല. പിന്നെയും ഇഫേര്‍ട്ട് ഇട്ട് ഞാന്‍ തന്നെ വന്ന് മിണ്ടണം. ഇങ്ങനെ ഒരാളുടെ പിറകെ പോയി ഇഗ്നോറന്‍സ് കേള്‍ക്കേണ്ട കാര്യമില്ലെന്ന് അര്‍ജുന്‍ ശ്രതുവിനോട് പറയുന്നുണ്ട്.

എന്തെങ്കിലും ഉണ്ടെങ്കില്‍ നീ എന്നോട് ഓപണ്‍ ആയി പറയണം. ഞാന്‍ അത് ആക്‌സപ്റ്റ് ചെയ്യും. നിന്റെ തീരുമാനം റെസ്‌പെക്ട് ചെയ്യും. ഇനി മിണ്ടാന്‍ പറ്റില്ല എന്നാണെങ്കില്‍ അത് നിനക്ക് പറയാം. അങ്ങനെ ആണെങ്കില്‍ ഞാന്‍ അത് ഫോളോ ചെയ്‌തോളാം. അല്ലാതെ അറിയാത്ത കാര്യത്തിന് ഇതിനകത്തെ ഒരു ഫ്രണ്ടിനേയോ പുറത്തെ ഒരു ഫ്രണ്ടിനെയോ മിസ് ചെയ്യാന്‍ പറ്റില്ല എന്നും അര്‍ജുന്‍ ശ്രീതുവിനോട് പറയുന്നുണ്ട്.

എന്നാല്‍ ഇതിന് കാരണം ശ്രീതു തന്നെ വ്യക്തമാക്കുന്നുണ്ട്. അര്‍ജുന്‍ മറ്റൊരു ആളുമായി കോംബോ കളിക്കാന്‍ ശ്രമിക്കുന്നെന്ന് തോന്നിയപ്പോഴാണ് തനിക്ക് അര്‍ജുനില്‍ ഫേക്ക്‌നെസ് തോന്നിയതെന്നാണ് ശ്രീതു പറഞ്ഞത്. ആരാണ്് കോംബോ കളിക്കുന്നതായി ഉദ്ദേശിച്ചതെന്ന പേര് ശ്രീതു വ്യക്തമാക്കിയില്ലെങ്കിലും അത് ജാസ്മിന്‍ ആണെന്ന് അര്‍ജുന് മനസിലായി. ശ്രീതു എപ്പോഴും ഒഴിഞ്ഞു മാറുന്നതുകൊണ്ട് തന്നെ സ്വന്തം ടീമിലുള്ള ജാസ്മിനോട് സംസാരിച്ചു എന്നേയുള്ളു എന്നാണ് അര്‍ജുന്‍ പറഞ്ഞത്.

ശ്രീതുവിന്റെ ഫാമിലിയും തന്നെ ഇഗ്നോര്‍ ചെയ്യുന്നുവെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു. താന്‍ ജാസ്മിനോട് സംസാരിച്ചിരുന്നു. ജാസ്മിനോട് താന്‍ പറഞ്ഞതും തന്നെ ആരും മൈന്‍ഡ് ചെയ്യുന്നില്ല എന്നാണ്. ജാസ്മിനോടാണ് സംസാരിക്കുന്നത് എന്ന് കണ്ടപ്പോള്‍ തന്നെ സായി നോക്കി കളിയാക്കിയെന്നും അര്‍ജുന്‍ പറഞ്ഞു. ജാസ്മിന്‍ തന്നെ അടുത്തിരിക്കാന്‍ വിളിച്ചെങ്കിലും തനിക്ക് താത്പര്യമുണ്ടായിരുന്നില്ല എന്നും അര്‍ജുന്‍ ശ്രീതുവിനോട് വിശദീകരിക്കുന്നുണ്ട്.

sreethu

ഈ കോംബോ സംഭവം എന്താണെന്നൊന്നും എനിക്ക് അറിയില്ല. ഇതാണ് സംഭവം എന്നുമാണ് അര്‍ജുന്‍ പറഞ്ഞത്. എന്നാല്‍ താന്‍ അര്‍ജുനോട് കാണിച്ച അകല്‍ച്ചയില്‍ ഫാമിലി വീക്കിന്റെ ഇന്‍ഫ്‌ളുവന്‍സ് ഒന്നും ഉണ്ടായിരുന്നില്ല എന്നും ശ്രീതു പറഞ്ഞു. ശ്രീതുവിന്റെ അമ്മ ഫാമിലി വീക്കില്‍ എത്തിയപ്പോള്‍ അര്‍ജുനെ മൈന്‍ഡ് ചെയ്യാതിരുന്നതും ശ്രീതു അര്‍ജുന്റെ പേര് പറഞ്ഞപ്പോള്‍ അര്‍ജുന്റെ അമ്മയുടെ മുഖം മാറിയതുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അര്‍ജുന്റെ പേര് എടുത്ത് പറഞ്ഞില്ലെങ്കിലും ഗെയിം ഒറ്റയ്ക്ക് കളിക്കണമെന്നും 24 മണിക്കൂറും കണ്ട് കൊണ്ടിരിക്കുകയാണ് എല്ലാമെന്നുമാണ് ശ്രീതുവിന്റെ അമ്മ പറഞ്ഞത്. രാത്രി ആയാല്‍ ഉറങ്ങാന്‍ പോണം. സംസാരിച്ച് ഇരിക്കലല്ല എന്നും ശ്രീതുവിന്റെ അമ്മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമായും ശ്രീതു അകല്‍ച്ച കാണിച്ച് തുടങ്ങിയത്. ഇതാണ് അര്‍ജുന്‍ ശ്രീതുവിനോട് അകല്‍ച്ചയെക്കുറിച്ച് ചോദിക്കാനുണ്ടായ കാരണം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X