അർജുൻ ശ്രീതുവിനോട് ചോദിച്ചതാണ്; അവൾ നൽകിയ മറുപടി; ശ്രീതുവിന്റെ അമ്മയോട് പറയാനുള്ളത്; അശ്വിനി

ബി​ഗ് ബോസ് ആറാം സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടാക്കാൻ കഴിഞ്ഞ കോംബോയാണ് അർജുൻ-ശ്രീതു. ഇവരാെരുമിച്ചുള്ള സംഭാഷണങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അർജുനും ശ്രീതുവും പ്രണയത്തിലാകണമെന്നാണ് ആരാധകർ ​ആ​ഗ്രഹിക്കുന്നത്. ഇവർ തമ്മിൽ നല്ല ചേർച്ചയുണ്ടെന്ന് ഇവർ പറയുന്നു. അർജുനും ശ്രീതുവും തമ്മിലുള്ള അടുപ്പം കൂടി വരുമ്പോഴാണ് ഫാമിലി വീക്കിൽ ശ്രീതുവിന്റെ അമ്മയുടെ കടന്ന് വരവ്.

അർജുനിൽ നിന്നും അകലം പാലിക്കാൻ അമ്മ ശ്രീതുവിനോട് പരോക്ഷമായി ആവശ്യപ്പെട്ടു. അർജുനെ ശ്രീതുവിന്റെ അമ്മ അവ​ഗണിക്കുകയും ചെയ്തു. അമ്മ പോയതിന് ശേഷം ശ്രീതു അർജുനിൽ നിന്നും അകലം കാണിക്കാനും ശ്രമിച്ചു. അർജുനെ ഇക്കാര്യങ്ങൾ വിഷമിപ്പിച്ചി‌ട്ടുണ്ട്. അതേസമയം ഫാമിലി വീക്കിൽ അർജുന്റെ വീട്ടുകാർ ശ്രീതുവിനോട് നല്ല രീതിയിലാണ് പെരുമാറിയത്. അർജുൻ ശ്രീതുവിനെ അമ്മയ്ക്കും സഹോദരിക്കും പരിചയപ്പെടുത്തുകയും ചെയ്തു.

Arjun  Sreethu

ശ്രീതുവിന്റെ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് അർജുന്റെ സഹോദരി അശ്വിനി. അമ്മയോട് തങ്ങൾക്ക് ദേഷ്യമില്ലെന്ന് അശ്വിനി പറയുന്നു. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം. ഞങ്ങൾ വന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് ശ്രീതുവിന്റെ അമ്മയും വന്നത്. പ്രത്യേകിച്ചൊന്നും തോന്നിയില്ല. എനിക്കും കുടുംബത്തിനും തോന്നിയത് അവർ നല്ല സുഹൃത്തുക്കൾ ആണെന്നാണ്.

അവർ വീട്ടിനകത്ത് പറഞ്ഞിട്ടുമുണ്ട്. നിനക്ക് കംഫർട്ടബിളാണോ, പുറത്തിറങ്ങിയാൽ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് അർജുൻ ശ്രീതുവിനോട് ചോദിച്ചിട്ടുണ്ട്. അപ്പോഴും ശ്രീതു ഇല്ലെന്നാണ് പറഞ്ഞത്. നമ്മൾ നല്ല ഫ്രണ്ട്സ് ആണെന്ന് പറഞ്ഞിട്ടുണ്ട്.

Arjun  Sreethu

വളരെ ജെനുവിനായാണ് അർജുൻ അവിടെ നിൽക്കുന്നത്. ആരോടും വ്യക്തിപരമായ വൈരാ​ഗ്യം വെച്ച് സംസാരിക്കുന്നില്ല. ഞങ്ങൾക്ക് അറിയുന്ന അർജുൻ തന്നെയാണ് അതിനകത്തും ഉള്ളത്. അർജുൻ എന്നോട് ഒരു കാര്യം ചോദിച്ചിരുന്നു. എടീ എനിക്ക് വെളിയിൽ ഇറങ്ങിയാൽ നാട്ടിൽ ജീവിക്കാൻ പറ്റുമോ എന്ന്. ആദ്യം ഞാൻ കളിയാക്കി. പ്രൗഡ് ഓഫ് യു എന്ന് പറഞ്ഞാണ് താൻ ഇറങ്ങിയതെന്ന് ഇവർ പറയുന്നു.

ശ്രീതുവിന്റെ അമ്മയോട് തനിക്ക് ദേഷ്യമില്ലെന്നും അശ്വിനിയും ഭർത്താവും വ്യക്തമാക്കി, പറയുന്നു. ശ്രീതുവിന്റെ അമ്മ ഓവർ കെയർ കൊടുത്തതാകാം. അത്രയേ ഉള്ളൂ. അമ്മയെന്ന നിലയിൽ മകളോട് പറഞ്ഞ കാര്യങ്ങളാണതെന്നും ഇവർ അഭിപ്രായപ്പെട്ടു. ശ്രീതുവിന്റെ അമ്മയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ വന്നിരുന്നു.

കോംബോ പൊളിച്ചത് അമ്മയാണ്, ശ്രീതുവിന് ​ഇനി ഷോയിൽ അധിക നാൾ തുടരാനാകില്ല, അർജുനെ വിഷമിപ്പിച്ചു തുടങ്ങിയ കുറ്റപ്പെടുത്തലുകൾ ഇവർക്കെതിരെ വന്നു. ശ്രീതുവിന് അർജുനോടുള്ള അടുപ്പം കൂടി വരുമ്പോഴായിരുന്നു അമ്മയുടെ ഇടപെടൽ. ഒറ്റയ്ക്ക് നിന്നാൽ ശ്രീതുവിനോ അർജുനോ ഷോയിൽ തുടരാൻ പറ്റില്ലെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. രണ്ട് കോംബോകളാണ് ഇത്തവണത്തെ സീസണിൽ വന്നത്. ​ഗബ്രിയും ജാസ്മിനും, അർജുനും ശ്രീതുവും. ​ഗബ്രി-ജാസ്മിൻ കോംബോയ്ക്ക് നേരെ കടുത്ത വിമർശനങ്ങളാണ് വന്നത്. ​ഗബ്രി പുറത്തായത് പ്രേക്ഷകരിൽ വലിയാെരു വിഭാ​ഗവും ആഘോഷിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X