'നിന്റെ തന്തയുടെ വകയാണോടാ... നിന്റെ ചെവിക്കല്ല് ഞാൻ അടിച്ച് പൊട്ടിക്കും'; രതീഷിനെ പച്ചതെറി വിളിച്ച് റോക്കി!
ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്‍റെ ആദ്യ എപ്പിസോഡ് മുതല്‍ തന്നെ വളരെ ചൂടേറിയ മത്സരമാണ് ബിഗ് ബോസ് പ്രേമികള്‍ കാണുന്നത്. ഇക്കുറി ടിവി അവതാരകനും ഗായകനുമായ രതീഷ് കുമാറിനെ കേന്ദ്രീകരിച്ചാണ് എപ്പിസോഡുകള്‍ ഇതുവരെ മുന്നോട്ട് പോയത്. കഴിഞ്ഞ ദിവസം രതീഷ് ഷോ ക്വിറ്റ് ചെയ്ത് പോവുകയാണെന്ന് പറഞ്ഞ് ബാഗുമായി പ്രധാന വാതിലിന്റെ സമീപം മണിക്കൂറുകളോളം നിന്നതും പിന്നീട് ബിഗ് ബോസ് അടക്കം മൈന്റ് ചെയ്യാതെയായതോടെ തിരികെ വീട്ടിലേക്ക് കയറി വന്നതിന്റെ വീഡിയോയുമെല്ലാം വൈറലായിരുന്നു.
ബിഗ് ബോസ് ആറാം സീസണിലെ കോമാളി, ചൊറിയൻ എന്നൊക്കെയുള്ള വിശേഷണങ്ങൾ രതീഷ് കുമാറിന് ഇതിനോടകം വീണ് കഴിഞ്ഞു. ഹൗസിലെ മറ്റ് പതിനെട്ട് മത്സരാർത്ഥികളും ഇപ്പോൾ രതീഷിന് എതിരെ തിരിഞ്ഞിരിക്കുകയാണ്.

ജാൻമണി കെട്ടിപിടിച്ചുവെന്ന് പറഞ്ഞ് രതീഷ് ഹൗസിൽ സൃഷ്ടിച്ച പുകലിന്റെ പേരിൽ സോഷ്യൽമീഡിയയിൽ പ്രതിഷേധവും താരത്തിന് എതിരെ കുറിപ്പുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. രതീഷ് ഹൗസിലെ മറ്റ് 18 മത്സരാർത്ഥികളുമായും ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വഴക്കുണ്ടാക്കി കഴിഞ്ഞു. ഒരു ചർച്ച വരുമ്പോഴോ വാക്ക് തർക്കം നടക്കുമ്പോഴെ തങ്ങളെ ആരെയും സംസാരിക്കാനോ തങ്ങൾ പറയുന്നത് കേൾക്കാനോ രതീഷ് തയ്യാറാകുന്നില്ലെന്നതാണ് വീട്ടുകാർ ഉന്നയിക്കുന്ന മറ്റൊരു പ്രശ്നം.
ഒന്നാം ദിവസം മുതൽ സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്നതും സോഷ്യൽമീഡിയിയൽ ചർച്ചയാകുന്നതും രതീഷാണെങ്കിലും താരം സംസാരിക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും ഏറെയും അനാവശ്യ കാര്യത്തിനാണെന്നാണ് ബിഗ് ബോസ് പ്രേക്ഷകരുടെ പക്ഷം. മൂന്നാം ദിവസവും രതീഷ് തന്നെയാണ് ഹൗസിന് അകത്തും പുറത്തും ചർച്ചാ വിഷയം.
ജാൻമണിയുമായും അസി റോക്കിയുമായും രതീഷ് ഏറ്റുമുട്ടി. റോക്കിയുമായുള്ള വഴക്ക് കടുക്കുകയും നിയന്ത്രണം വിട്ട് അസി റോക്കി രതീഷിനെ പച്ചയ്ക്ക് തെറി വിളിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ ലൈവിൽ കാണാൻ സാധിക്കുന്നത്. രാവിലെ മുതൽ തന്നെ കണ്ടന്റിനായി രതീഷ് ഹൗസിൽ ഓടി നടക്കുകയായിരുന്നു. അതിന്റെ ഭാഗമായി ആദ്യം രതീഷ് ഉരസിയത് സിജോയുമായിട്ടാണ്. അത് ഇഷ്ടപ്പെടാതിരുന്ന സിജോ രതീഷുമായി വാക്ക് തർക്കത്തിലായി.
സിജോയുടെ കയ്യിൽ നിന്നും പ്രതീക്ഷിച്ചതിലും അപ്പുറമാണ് രതീഷിന് ലഭിച്ചത്. ഇരുവരുടെയും തർക്കം കൊഴുക്കുന്നതിനിടെയാണ് ഇതെല്ലാം കേട്ട് കൊണ്ട് നിന്ന അസി റോക്കി തൃശൂർ നിന്റെ തന്തയുടെ വകയാണോടാ എന്ന് ചോദിച്ച് രതീഷിന് നേരെ എത്തിയത്. അതോടെ രതീഷും ശക്തമായി പ്രതികരിക്കാൻ തുടങ്ങി.

പിന്നെ അത് വലിയ വഴക്കായി മാറിയപ്പോൾ റോക്കി നിയന്ത്രണം വിട്ട് രതീഷിനെ പച്ചയ്ക്ക് തെറി വിളിക്കുകയായിരുന്നു. നിന്റെ ചെവിക്കല്ല് അടിച്ച് ഞാൻ പൊട്ടിക്കുമെന്നുള്ള ഡയലോഗും രതീഷിനോട് റോക്കി പറയുന്നുണ്ട്. സംഭവം വലിയ വഴക്കായതോടെ രതീഷിന്റെ അടുത്ത് നിന്ന് സഹമത്സരാർത്ഥികൾ രതീഷിനെ പിടിച്ചുകൊണ്ട് പോവുകയായിരുന്നു.
റോക്കി പോയപ്പോൾ വീണ്ടും സിജോയും രതീഷും തമ്മിൽ വാക്ക് തർക്കമുണ്ടാകുന്നതും ലൈവിൽ കാണാമായിരുന്നു. ചീത്ത വിളികൾ ഭാവിയിൽ ഹൗസിലെ റോക്കിയുടെ നിലനിൽപ്പിനെ കാര്യമായി ബാധിക്കും. സംസാരരീതിയിൽ ഒട്ടും മയം കൊണ്ടുവരാത്ത മത്സരാർത്ഥിയാണ് അസി റോക്കി. മുമ്പ് ജാസ്മിനുമായി ഏറ്റുമുട്ടിയപ്പോഴും നിരവധി നാക്ക് പിഴകളും മോശം പദപ്രയോഗങ്ങളും റോക്കിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
തുടക്കം മുതൽ ആക്ടീവായി നിൽക്കുന്ന മത്സരാർത്ഥിയാണെങ്കിലും പലപ്പോഴും റോക്കിക്ക് വിനയാകുന്നത് നാക്ക് തന്നെയാണ്. ആദ്യ നോമിനേഷൻ പട്ടികയിൽ ഡയറക്ടായി റോക്കി എത്തിയതും ചില പദപ്രയോഗങ്ങളുടെ പേരിലും പെരുമാറ്റത്തിന്റെ പേരിലുമാണ്. അസി റോക്കിയും രതീഷും സിജോയുമെല്ലാം ഈ ആഴ്ചയിലെ നോമിനേഷനിലുണ്ട്.


Click it and Unblock the Notifications