'സിജോ ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു... ആദ്യം എനിക്ക് നിന്നോട് ദേഷ്യമുണ്ടായിരുന്നു, നീ എന്നോട് ക്ഷമിക്കണം'
ജനപ്രീതിയില്‍ മുന്നിലെത്തിയ സീസണാണ് ബിഗ് ബോസ് മലയാളം ആറാം സീസണ്‍. എന്നാല്‍ ഫിനാലെയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോള്‍ ആരാവും വിജയിയെന്ന് പ്രവചിക്കാന്‍ സാധിക്കുന്നില്ലെന്നത് ഈ സീസണിന്‍റെ പ്രത്യേകതയാണ്. മുന്‍ സീസണുകളില്‍ അങ്ങനെയായിരുന്നില്ല. ഷോ തുടങ്ങി ആദ്യ ആഴ്ചകള്‍ പിന്നിടുമ്പോള്‍ത്തന്നെ ഒരു മത്സരാര്‍ഥി മറ്റുള്ളവരില്‍ നിന്ന് ജനപ്രീതിയില്‍ ഏറെ മുന്നിലെത്തുമായിരുന്നു. ഒട്ടേറെ നാടകീയ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സീസണുമാണ് ഇത്. മാത്രമല്ല സീസണിനെ ആദ്യം വിവാദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.
കവിളിന് സാരമായി പരിക്കേറ്റ സിജോ സർജറിക്ക് വരെ വിധേയനായിരുന്നു. ഇപ്പോഴും അതിന്റെ ബുദ്ധിമുട്ടുകൾ സിജോ അനുഭവിക്കുന്നുണ്ട്. സിജോയെ മർദ്ദിച്ചതിനാൽ അടുത്ത നിമിഷം തന്നെ അസി റോക്കിയെ ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. ഷോയിൽ നിന്നും പുറത്ത് വന്നശേഷം ചെയ്ത മർദ്ദനത്തെ പോലും മാസാക്കി കാണിച്ചാണ് അസി റോക്കി സോഷ്യൽമീഡിയയിൽ എത്തിയത്.

സിജോയുടെ അവസ്ഥയെ കുറിച്ച് ഒരിക്കൽ പോലും വ്യാകുലപ്പെട്ടിട്ടുമില്ല. ഗ്രാന്റ് ഫിനാലെയ്ക്ക് ക്ഷണിക്കാത്ത പരിഭവവും പരാതിയും മാത്രമാണ് വീഡിയോകളിലൂടെ അസി റോക്കി പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ ഹൗസിൽ നിന്ന് ഇറങ്ങിയശേഷം ആദ്യമായി സിജോയോട് മാപ്പ് ചോദിച്ച് എത്തിയിരിക്കുകയാണ് അസി റോക്കി. സോഷ്യൽമീഡിയ പേജിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് അസി റോക്കി സിജോയോട് മാപ്പ് ചോദിച്ചത്.
ജിന്റോയാണ് നമ്മുടെ ബിഗ് ബോസ് സീസൺ ആറിന്റെ വിജയി. അർജുൻ സെക്കന്റാണ്. ജാസ്മിൻ തേർഡാണ് വന്നിരിക്കുന്നത്. എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. പിന്നെ ബിഗ് ബോസിന്റെ ഇതുവരെയുള്ള എല്ലാ സീസണുകളുമായും കംപയർ ചെയ്യുമ്പോൾ ഈ സീസൺ എല്ലാം കൊണ്ടും അടിപൊളി സീസണായിരുന്നു. സീസൺ ആറ് ഒഴികെ മറ്റെല്ലാ സീസണുകളും ഒരേ വേവ് ലെങ്ത്തിൽ പോയിട്ടുള്ള സീസണാണ്. ഈ സീസണിൽ എല്ലാം ഉണ്ടായിരുന്നു.
പഞ്ചിന് പഞ്ച്, മാസിന് മാസ്, അടിക്ക് അടി, ഫൈറ്റിന് ഫൈറ്റ്, ഡ്രാമ, ലവ് ട്രാക്ക്, തേപ്പ് ട്രാക്ക്, ട്രയാങ്കിൾ ട്രാക്ക് എല്ലാം ഉണ്ടായിരുന്നു. ഈ സീസണിൽ പങ്കെടുക്കാൻ പറ്റിയത് വലിയൊരു അച്ചീവ്മെന്റായി കാണുന്നു. കൂടാതെ എനിക്ക് ഒരു ഇംപാക്ട് ഉണ്ടാക്കാൻ പറ്റി. പതിനെട്ട് ദിവസം മാത്രം സീസണിൽ നിന്നിട്ടും കേരളത്തിലുള്ള ആളുകളെല്ലാം എന്നെ തിരിച്ചറിഞ്ഞു. ആൾക്കാരുടെ ഇടയിലേക്ക് വരാൻ പറ്റി. അതുപോലെ ഒരുപാട് വിമർശനങ്ങൾ ഞാൻ ഏറ്റുവാങ്ങി.
ആറ് വർഷത്തെ കാത്തിരിപ്പിനും ആറ് മാസത്തെ ട്രെയിനിങിനും ശേഷമാണ് ഞാൻ ഹൗസിലേക്ക് മത്സരിക്കാൻ വന്നത്. നിങ്ങൾ തന്നെ കണ്ടിട്ടുണ്ടാവും രാവിലെ മുതൽ വൈകിട്ട് ലൈഫ് ഓഫാക്കുന്നത് വരെയും ഞാൻ ആക്ടീവാണ്. എന്റെ ഭാഗം ഞാൻ നന്നായിട്ട് തന്നെ ചെയ്തു. പിന്നെ വിധി കാരണമാകാം അങ്ങനെയൊരു സമയത്ത് എന്നെ കൊണ്ട് ആ പ്രവൃത്തി ചെയ്യിപ്പിച്ചത്. അല്ലാതെ മനപൂർവം ഞാൻ ചെയ്തതല്ല.

ആ സിറ്റുവേഷനിൽ നടന്ന ആക്സിഡന്റ് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ഷോയിൽ വന്നതുകൊണ്ട് കൊച്ചുകുട്ടികളുടെയും അമ്മമാരുടെയുമെല്ലാം സ്നേഹം എനിക്ക് കിട്ടി. പിന്നെ ആ സംഭവത്തിനുശേഷം ഒരുപാട് ആളുകൾ എന്നെ ഉപദേശിച്ചു. ഹൗസിൽ ഞാനുണ്ടായിരുന്നുവെങ്കിൽ കപ്പും കൊണ്ടെ വരുമായിരുന്നുള്ളു. ജിന്റോയെ ഹൗസിൽ കണ്ടപ്പോൾ വഴി തെറ്റി വന്നയാളായിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ അർജുൻ വളരെ ഷാർപ്പാണ്.
ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു. പിന്നെ ഈ ഒരു അവസരത്തിൽ എനിക്ക് പറയാനുള്ളത് സിജോ എനിക്ക് നിന്നോട് ഒരു വൈരാഗ്യവുമില്ല. ഒരു ദേഷ്യവുമില്ല. കാരണം ഹൗസിൽ നീ എനിക്ക് നല്ല ഫ്രണ്ട് തന്നെയായിരുന്നു. ഒരുപാട് നല്ല നിമിഷങ്ങൾ അവിടെ വെച്ച് നമുക്ക് രണ്ടുപേർക്കും ഉണ്ടായിട്ടുണ്ട്. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. പിന്നെ ആദ്യം നിന്നോട് എനിക്ക് ദേഷ്യമുണ്ടായിരുന്നു.
കാരണം നീ മൂലം ഞാൻ പുറത്തായി. പിന്നെ നിനക്ക് ഞാൻ കാരണം പ്രശ്നങ്ങളുണ്ടായി. കൺഫെഷൻ റൂമിൽ വെച്ച് തന്നെ ഞാൻ ഒരുപാട് മാപ്പ് പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു... സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. സിജോയെ ഞാൻ ഇടിച്ചതിന്റെ പേരിൽ വിഷമിച്ച എല്ലാവരോടും എന്നോട് ദേഷ്യം തോന്നിയ എല്ലാവരും ക്ഷമിക്കണം.
ഈ സീസൺ ആറ് അറിയപ്പെടും. ഞാൻ വന്നതും പോയതും വാഴ്ത്തപ്പെടും. റോക്കിയെ എല്ലാവരും ഓർമിക്കും എന്നാണ് വീഡിയോയിൽ അസി റോക്കി പറഞ്ഞത്. എന്നാൽ മർദ്ദനവുമായി ബന്ധപ്പെട്ട് അസി റോക്കിയുമായി സംസാരിക്കാനോ സൗഹൃദവെക്കുന്നതിനെ കുറിച്ചോ ചിന്തിച്ചിട്ടില്ലെന്നാണ് സിജോ പറഞ്ഞത്.


Click it and Unblock the Notifications