'സിജോയെ ഇടിച്ചു...'; സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്ത് റോക്കി, ബി​ഗ് ബോസ് റോക്കിയെ ഹൗസിൽ നിന്നും പുറത്താക്കി?

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആവേശകരമായ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ചില അപ്രതീക്ഷിത സംഭവങ്ങൾ ഹൗസിൽ നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഹൗസിൽ അവശേഷിക്കുന്ന പതിനാറ് പേരിൽ ഏറ്റവും ശക്തനായ ​ഗെയിമർ അസി റോക്കി സഹമത്സരാർത്ഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ‌ പുറത്തായി എന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. വീക്കെന്റ് എപ്പിസോഡിന്റെ അവസാനം സംപ്രേഷണം ചെയ്ത പ്രമോയിലും അസി റോക്കിയും സിജോയും തമ്മിൽ വാക്കേറ്റമുണ്ടാകുന്നത് വ്യക്തമാണ്.

സീസൺ അഞ്ചിലെ മത്സരാർത്ഥിയായിരുന്ന നാദിറ മെഹ്റിനാണ് സഹമത്സരാർത്ഥിയെ കൈയ്യേറ്റം ചെയ്തിന് അസി റോക്കിയെ ഹൗസിൽ നിന്നും പുറത്താക്കി എന്നുള്ള വിവരം ആദ്യം തന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ഹൗസിലെ ഏറ്റവും നല്ല ​ഗെയിമേഴ്സിൽ ഒരാളാണ് അസി റോക്കി എങ്കിൽ കൂടിയും രോഷം നിയന്ത്രിക്കുന്ന കാര്യത്തിൽ അസി റോക്കി പിന്നിലാണ്.

Asi Rocky Ejected

നേരത്തെ ജാസ്മിൻ-​ഗബ്രി കോമ്പോയുമായുള്ള തർക്കത്തിനിടെ രോഷം മൂത്ത് റോക്കി ബി​ഗ് ബോസ് വീട്ടിലെ പ്രോപ്പർട്ടി ഇടിച്ച് നശിപ്പിച്ചിരുന്നു. അതിന്റെ പേരിൽ കഴിഞ്ഞ ദിവസം ശിക്ഷയും റോക്കിക്ക് ലഭിച്ചിരുന്നു. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്താൽ പിന്നെ ഹൗസിൽ നിലനിൽപ്പ് സാധ്യമല്ല. പുതിയ പ്രമോയിൽ റോക്കിയും സിജോയും ഹൗസിലെ ഹാളിൽ വെച്ച് വലിയ വാക്കേറ്റത്തിൽ ഏർപ്പെടുന്നതും പരസ്പരം വെല്ലുവിളിക്കുന്നതും കാണാം.

അതിനിടയിൽ റോക്കി സിജോയോട് ധൈര്യമുണ്ടെങ്കിൽ ദേഹത്ത് കൈ വെച്ച് നോക്കുവെന്ന് പറയുന്നതും അതുകേട്ട് കൈവെച്ചാൽ എന്ത് ചെയ്യുമെന്ന് ചോദിച്ച് സിജോ റോക്കിയുടെ തോളിൽ കൈ വെക്കുന്നതും കാണാം. ഉടൻ തന്നെ മർദ്ദിക്കാൻ റോക്കി കൈ പൊക്കുന്നതും പ്രമോയിൽ കാണാം.

മറ്റുള്ള മത്സരാർത്ഥികളെല്ലാം റോക്കിയുടെ പ്രവൃത്തികണ്ട് അന്തിളിച്ച് നിൽക്കുന്നതും പ്രമോയിൽ കാണാം. സിജോയും റോക്കിയും തമ്മിൽ തുടക്കത്തിൽ ഒരു ബോണ്ടിങ് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇരുവരും വഴി പിരിഞ്ഞു. ആദ്യത്തെ ബോൾ ടാസ്ക്ക് കഴിഞ്ഞപ്പോൾ‌ തന്നെ സിജോയും റോക്കിയും അകന്നിരുന്നു. മാത്രമല്ല ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിൽ സിജോയെ തനിക്ക് വിശ്വസമില്ലെന്ന് റോക്കി പരസ്യമായി പറയുകയും ചെയ്തിരുന്നു.

ഹൗസിൽ വന്ന ഒന്നാം ദിവസം മുതൽ ഏറ്റവും നന്നായി ​ഗെയിം കളിക്കുന്ന മത്സരാർത്ഥിയാണ് റോക്കി. പക്ഷെ തർക്കങ്ങളിൽ ഏർപ്പെടുമ്പോൾ നടത്തുന്ന പദപ്രയോ​ഗങ്ങളും വെല്ലുവിളികളും മോശമായ രീതിയിലാണ്. അത് പലപ്പോഴായി ആവർത്തിച്ചപ്പോൾ റോക്കി പുറത്താകുന്നെങ്കിൽ അത് ഫിസിക്കൽ അസാൾട്ടിന്റെ പേരിലായിരിക്കുമെന്ന് പ്രേക്ഷകരും പ്രവചിച്ചിരുന്നു.

Asi Rocky Ejected

ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് താൻ ബി​ഗ് ബോസിലേക്ക് വന്നതെന്ന് ആവർത്തിച്ച് പറയാറുള്ള റോക്കി സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്ത് മത്സരത്തിൽ നിന്നും പുറത്തായതിൽ ആരാധകരും നിരാശയിലാണ്. ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള ഒരു മത്സരാർത്ഥി കൂടിയായിരുന്നു അസി റോക്കി. ഇതിന് മുമ്പ് ഫിസിക്കൽ അസാൾട്ടിന്റെ പേരിൽ രജിത്ത് കുമാർ, റോബിൻ രാധാകൃഷ്ണൻ എന്നീ മത്സരാർത്ഥികളാണ് പുറത്തായിട്ടുള്ളത്.

സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് രജിത്ത് കുമാർ പുറത്തായത്. റിയാസ് സലീമിനെ തള്ളിയതിനാണ് റോബിൻ രാധാകൃഷ്ണൻ പുറത്തായത്. അസി റോക്കി രോഷം അടക്കിയിരുന്നുവെങ്കിൽ നൂറ് ദിവസം ഹൗസിൽ പൂർത്തിയാക്കി കപ്പ് നേടാനും സാധ്യതയുണ്ടായിരുന്ന മത്സരാർത്ഥിയാണ്.

ഹൗസിലെ മൂന്നാം ആഴ്ചയിലെ ക്യാപ്റ്റനാണ് സിജോ. അസി റോക്കിയും സിജോയും അൻസിബയുമായിരുന്നു ഈ ആഴ്ച ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. അതിൽ സിജോ വിജയം നേടുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് അസി റോക്കി. ബിസിനസുകാരനായ റോക്കി ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിലെ മാനേജിംഗ് ഡയറക്ടറാണ്.

കിക് ബോക്സിംഗ് ചാമ്പ്യാന്‍, റൈഡര്‍ എന്നീ നിലകളിലും അറിയപ്പെടുന്ന അസി പാചകം ചെയ്യാന്‍ ഇഷ്ടമുള്ള ആൾ കൂടിയാണ്. അസി സമീപകാലത്ത് വാർത്തകളിൽ ഇടംനേടിയത് മുൻ ബിഗ് ബോസ് താരവും നടിയുമായി അനു ജോസഫിലൂടെയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X