'റോക്കി കരഞ്ഞ് മെഴുകിയിട്ടൊന്നുമില്ല'; പൂമാലയും കിരീടവും പൂച്ചെണ്ടും, റോക്കിക്ക് എയർപോർട്ടിൽ ഗംഭീര വരവേൽപ്പ്!

രണ്ടാഴ്ചത്തെ ബി​ഗ് ബോസ് ജീവിതത്തിനുശേഷം അസി റോക്കി കേരളത്തിൽ തിരിച്ചെത്തി. സഹമത്സരാർത്ഥിയായ സിജോയെ മർദ്ദിച്ചതിനാണ് അസി റോക്കി മത്സരത്തിൽ നിന്നും പുറത്തായത്. ഇരുവരും തമ്മിലുള്ള വാക്ക് തർക്കം മൂത്ത് കയ്യാങ്കളിയായി മാറുകയായിരുന്നു. ഹൗസിൽ നിന്നും പുറത്തായ റോക്കി ഇന്ന് രാവിലെ പത്ത് മണിയോടെ തിരുവനന്തപുരത്ത് തിരികെ എത്തി. പ്രിയ മത്സാർത്ഥിയെ സ്വീകരിക്കാൻ റോക്കി ആരാധകരും സുഹൃകത്തുക്കളുമെല്ലാം എത്തി ചേർന്നിരുന്നു.

പുഷ്പ ​ഹാരവും കിരീടവും ധരിപ്പിച്ച് ജയ് വിളികളോടെയാണ് ആരാധകർ റോക്കിയെ വരവേറ്റത്. മാസായി തന്നെയാണ് ആരാധകർക്ക് മുന്നിലേക്കും റോക്കി എത്തിയത്. സ്വീകരണത്തിനുശേഷം റോക്കി ഫിൽമിബീറ്റ് മലയാളത്തോട് സംസാരിക്കുകയും ചെയ്തു. റോക്കി കരഞ്ഞ് മെഴുകിയിട്ടൊന്നുമില്ലെന്ന് പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്.

Asi Rocky

അസി റോക്കിയുടെ വാക്കുകളിലേക്ക്... 'അടിപൊളി ​ഗെയിമായിരുന്നു. പക്ഷെ ഞാൻ വലിയ ​ഗെയിമറൊന്നും അല്ല അതുകൊണ്ട് എനിക്ക് ​ഗെയിം കളിക്കാനൊന്നും പറ്റിയില്ല. പുറത്ത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് അകത്തും നിന്നത്. എനിക്ക് പേടിയൊന്നുമില്ല. പിന്നെ റോക്കി കരഞ്ഞ് മെഴുകി എന്നൊക്കെയുള്ള സംഭവങ്ങൾ കാണുന്നുണ്ട്.'

'രണ്ട് കാര്യങ്ങൾ കാരണമാണ് ഞാൻ കരഞ്ഞ്. ഒന്നാമത്തെ കാര്യം ഞാൻ ആറ് വർഷം കൊണ്ട് കാത്തിരുന്ന് എനിക്ക് കിട്ടിയ ഒരു അവസരം മിസ്സായി. ഒരാളുടെ ആക്ടുകൊണ്ടും ആക്ഷൻ കൊണ്ടും എന്റെ റിയാക്ഷൻ എവിടെയോ പോയി. അതോർത്ത് ഞാൻ കരഞ്ഞു. രണ്ടാമത്തെ കാര്യം ഒരു ദിവസമെങ്കിൽ ഒരു ദിവസം സിജോയെ ഞാൻ എന്റെ ഫ്രണ്ടായി കണ്ടു.'

'അങ്ങനൊരാളിന്റെ പുറത്ത് കൈവെക്കേണ്ടി വന്നതിൽ വിഷമമുണ്ട്. പിന്നെ അയാൾക്കും വീട്ടിൽ അമ്മയും അച്ഛനും കൂട്ടുകാരും സ്നേഹിക്കുന്ന ഒരുപാട് പേരുമുണ്ട്. അവരെ കുറിച്ച് ഓർത്തിട്ട് കൂടിയാണ് ഞാൻ കരഞ്ഞത്. അല്ലാതെ പേടിച്ച് കരഞ്ഞതല്ല റോക്കി. അന്നും ഇന്നും എന്നും എവിടേയും ഒറ്റയ്ക്ക് പോയി കളിച്ച് ജയിച്ച് വരാൻ പേടിയില്ല. റിയൽ റോക്കിക്ക് സ്റ്റാർട്ട് കാമറ ആക്ഷൻ ഒന്നും ആരും പറയണ്ട. ആൾ‌വെയ്സ് റോക്കി ​ഗോയിങ് ഓൺ ആക്ഷൻ', എന്നാണ് റോക്കി പറഞ്ഞത്.

കുറഞ്ഞ സമയം കൊണ്ട് ആരാധകരെ സമ്പാദിച്ച ചുരുക്കം ചില ബി​ഗ് ബോസ് മത്സരാർത്ഥികളിൽ ഒരാളാണ് റോക്കി. ഹൗസിൽ പിടിച്ച് നിന്നിരുന്നെങ്കിൽ റോക്കി ടോപ്പ് ഫൈവിൽ വരെ എത്തുമായിരുന്നു. ആരാധകർ റോക്കി മത്സരത്തിൽ നിന്നും പുറത്തായതിന്റെ നിരാശയിലാണ്.

Asi Rocky

നിങ്ങൾ ആയിരുന്നു ആ വീട്ടിലെ മാസ്. ഇനി ആ പ്രോ​ഗ്രാം കാണുന്നില്ല, കപ്പും കൊണ്ട് വരേണ്ടിയിരുന്ന മനുഷ്യനായിരുന്നു, ഒരു പൊടിക്ക് ക്ഷമ ഉണ്ടായിരുന്നെങ്കിൽ തീ ആവേണ്ടതായിരുന്നു, ഇത്തിരി ക്ഷമ കാണിക്കാമായിരുന്നു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ വരുന്നത്. റോക്കി അപ്സര എന്നിവർ പരസ്പരം വീട്ടുകാരെ വിളിച്ചതോടെയാണ് റോക്കി-സിജോ അടി തുടങ്ങിയത്. തർക്കം റോക്കിയും സിജോയും തമ്മിലായി.

ഒടുവിൽ പ്രവോക്ക്ഡായ റോക്കി സിജോയുടെ കവിളത്ത് ഇടിക്കുകയും ചെയ്തു. തന്നെ തൊട്ടതിനാണ് ഇടിച്ചതെന്നാണ് റോക്കി പറഞ്ഞത്. ശേഷം ബി​ഗ് ബോസ് റോക്കിയെ കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ കുറേ സമയം ബി​ഗ് ബോസ് ഒന്നും സംസാരിച്ചില്ല. ഇതിനിടയിൽ പൊട്ടിക്കരഞ്ഞ റോക്കിയെയാണ് ഷോയിൽ കാണാൻ സാധിച്ചത്.

ശേഷം മത്സരത്തിൽ പുറത്താക്കുകയാണെന്ന് ബി​ഗ് ബോസ് റോക്കിയെ അറിയിച്ചു. ഇതിനിടയിൽ തനിക്ക് പരാതി ഇല്ലെന്ന് സിജോ പറഞ്ഞെങ്കിലും ഫിസിക്കൽ അസോൾട്ട് ബി​ഗ് ബോസ് നിയമത്തിന്റെ ലംഘനമായതിനാൽ റോക്കിയെ പുറത്താക്കുകയായിരുന്നു. റോക്കി പോയ ശേഷം വളരെ ഇമോഷണലായാണ് പല മത്സരാർത്ഥികളും പ്രതികരിച്ചത്. സിജോയുടെ പരിക്ക് വലുതാണെന്നും സർജറി ആവശ്യമായി വരുമെന്നും റിപ്പോർട്ടുകളുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X