'കരഞ്ഞ് മെഴുകാതെ കാണിച്ചത് തോന്ന്യാസമാണെന്ന് ഇനിയെങ്കിലും മനസിലാക്കൂ'; റോക്കിക്ക് ​ഫിനാലെ കാണാൻ ക്ഷണമില്ല!

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈ ഞായറാഴ്ച അറിയാം ആരാണ് ഷോയിൽ കിരീടം ചൂടാൻ പോകുന്നതെന്ന്. ശ്രീതു കൂടി പുറത്തായതോടെ അ‍ഞ്ച് പേരാണ് ഫൈനൽ ഫൈവിലേക്ക് എത്തിയിരിക്കുന്നത്. അർജുൻ, ജിന്റോ, അഭിഷേക്, ജാസ്മിൻ, റിഷി എന്നിവരാണ് ഫൈനലിസ്റ്റുകൾ. ​ഗ്രാന്റ് ഫിനാലെ അടുത്തതിനാൽ ഇതുവരെ ഹൗസിൽ നിന്നും എവിക്ടായി പോയ മത്സരാർത്ഥികളെല്ലാം ഹൗസിലേക്ക് തിരികെ എത്തി തുടങ്ങി.

എന്നാൽ സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തിന്റെ പേരിൽ ഷോയിൽ നിന്നും പുറത്തായ അസി റോക്കിക്ക് മാത്രം ​ഗ്രാന്റ് ഫിനാലെ കാണാൻ ക്ഷണമില്ല. വാക്ക് തർക്കത്തിനിടെ സഹമത്സരാർത്ഥി സിജോയുടെ കവിളിൽ ഇടിക്കുകയാണ് റോക്കി ചെയ്തത്. ആ മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സിജോ സർജറിക്ക് വിധേയനായിരുന്നു. ബി​ഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമായാകും ഇത്രയും ക്രൂരമായ ഒരു ഫിസിക്കൽ അസാൾട്ട് നടക്കുന്നത്.

Bigg Boss Malayalam  Asi Rocky

ഇപ്പോഴിതാ ​ഗ്രാന്റ് ഫിനാലെ കാണാൻ തനിക്ക് ക്ഷണം ലഭിച്ചെന്ന് വെളിപ്പെടുത്തി അസി റോക്കി പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഷോയുമായി ബന്ധപ്പെട്ട് ഇതുവരെ പറയാതെ വെച്ചിരുന്ന പല കാര്യങ്ങളും താൻ ഇനി വരുന്ന അഭിമുഖങ്ങളിൽ വെളിപ്പെടുത്തുമെന്നും റോക്കി പുതിയ വീഡിയോയിൽ പറഞ്ഞു. അസി റോക്കിയുടെ വാക്കുകളിലേക്ക്... ഇങ്ങനൊരു വീഡിയോ ഇപ്പോൾ ചെയ്യുന്നതിന്റെ കാരണം ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ ​ഗ്രാന്റ് ഫിനാലെ നടക്കാൻ പോവുകയാണ്.

മൂന്ന്, നാല് ദിവസം കൂടി മാത്രമെ ബാക്കിയുള്ളു.‍ ഒരു കാര്യം ഉറപ്പായി എന്തായാലും... ഫിനാലെ കാണാൻ ഞാൻ ഇല്ല. ഞാൻ മാത്രമല്ല വേറെ ഏതോ ഒരു കണ്ടസ്റ്റന്റിനും കൂടി ക്ഷണമില്ല. എന്തായാലും ഞാൻ ഇല്ലെന്ന് എനിക്ക് ഉറപ്പാണ്. കാരണം ഇതുവരെയും കോളോ കാര്യങ്ങളോ ഒന്നും വന്നിട്ടില്ല.

ഞാൻ ഇങ്ങനെ ഇവിടെ വന്ന് പറയുമ്പോൾ റോക്കിയെ ബി​ഗ് ബോസിലേക്ക് വിളിക്കാത്തതുകൊണ്ട് റോക്കി ഇതാ വന്ന് കിടന്ന് കരയുന്നു എന്നൊക്കെ പലരും പറയും. എനിക്ക് ബി​ഗ് ബോസ് സംബന്ധപ്പെട്ട കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ഞാൻ ഒന്നും തന്നെ ഇതുവരെ സംസാരിച്ചിട്ടില്ല. വീഡിയോകൾ നോക്കി കഴിഞ്ഞാൽ‌ നിങ്ങൾക്ക് തന്നെ അറിയാൻ പറ്റും.

ഇതുവരെ ഒരു ഇന്റർവ്യു പോലും ഞാൻ കൊടുത്തിട്ടുമില്ല. എന്റെ കുറച്ച് കാര്യങ്ങൾ ഞാൻ പറഞ്ഞുവെന്ന് അല്ലാതെ. എനിക്ക് ഒരുപാട് പറയാനുണ്ട്. ഷോയെ പറ്റിയും അതിനെ കുറിച്ച് ആളുകൾക്കുള്ള തെറ്റിദ്ധാരണയെ പറ്റിയും ഷോയിൽ നടക്കുന്നത് എന്താണ് എന്തുകൊണ്ടാണ് റോക്കി പുറത്ത് പോയത് ഫൈനൽ ഫൈവിൽ എത്തുമെന്ന് കരുതിയ സിജോ പുറത്ത് പോയത് എന്തുകൊണ്ടാണ് എന്നിവയെ കുറിച്ചെല്ലാം കുറേ കാര്യങ്ങൾ എനിക്ക് നിങ്ങളോട് പറയാനുണ്ട്.

Bigg Boss Malayalam  Asi Rocky

സിബിന് എന്താണ് സംഭവിച്ചതെന്നും പറയാനുണ്ട്. സീക്രട്ട് ഏജന്റെന്ന സായ് എങ്ങനെ ഹൗസിൽ കയറിയെന്നതിനെ കുറിച്ചുമെല്ലാം പറയാനുണ്ട്. ഞാൻ അത് പറയാൻ പോവുകയാണ്. കുറച്ച് ഇന്റർവ്യൂസ് ഉടൻ വരും. എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. അത് ഞാൻ പറയുക തന്നെ ചെയ്യും എന്നാണ് റോക്കി പുതിയ വീഡിയോയിൽ പറഞ്ഞത്.

ഇതോടെ അസി റോക്കിയെ പരിഹസിച്ച് കമന്റുകൾ എത്താൻ തുടങ്ങി. കരഞ്ഞ് മെഴുകാതെ സിജോയോട് കാണിച്ചത് തോന്ന്യാസമാണെന്ന് ഇനിയെങ്കിലും മനസിലാക്കൂ, കണ്ണീര് പുറത്ത് കാണാതിരിക്കാൻ കൂളിംഗ് ഗ്ലാസ്‌ വെച്ചതാണോ?. ഇങ്ങനെ കരയാതെ റോക്കി... ഇതൊക്കെ ഒരു ഗെയിം സ്പിരിറ്റിൽ എടുക്ക്. ഒരുത്തന്റെ കാരണക്കുറ്റി ഇടിച്ച് പൊട്ടിച്ചാൽ പിന്നെ പൂമാല ഇട്ട് സ്വീകരിക്കുമോ?.

നിന്നെ വിളിച്ചാൽ റേറ്റിംഗ് കുറയും കാരണം നീ കാണിച്ചത് പക്കാ തോന്ന്യാസമാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. സിജോയെ ഇടിച്ചിട്ട് പുറത്തിറങ്ങിയ ശേഷവും ആ വീഡിയോകൾ മാസ് ബിജിഎം ഉൾപ്പെടുത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിന് വലിയ വിമർശനം നേരിട്ടയാളാണ് അസി റോക്കി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X