'പത്ത് ലക്ഷത്തിന് കുപ്പി വിൽക്കാൻ എനിക്ക് എന്താ അത്ര ബുദ്ധിയില്ലേ..?, എനിക്ക് ഒരുപാട് ഹാർഡ് കോർ ഫാൻസുണ്ട്'

ബി​ഗ് ബോസിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്ത തരം ഒരു ഫിസിക്കൽ അസാൾട്ടാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നടന്നത്. വാക്ക് തർക്കത്തിനിടെ മത്സരാർത്ഥിയായ അസി റോക്കി പ്രകോപിതനായി സിജോയുടെ മുഖത്ത് ഇടിച്ചു. ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവായ അസി റോക്കി മുഖത്തിടിച്ചതോടെ സിജോയുടെ താടിയെല്ലിന് അടക്കം പരിക്കേൽക്കുകയും സർജറി നടത്തേണ്ടി വരികയും ചെയ്തു. ഫിസിക്കൽ അസാൾട്ട് ഒരു തരത്തിലും അനുവദനീയമല്ലാത്ത ഷോയാണ് ബി​ഗ് ബോസ്.

അതുകൊണ്ട് തന്നെ സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി. ​ഗ്രാന്റ് ഫിനാലെയ്ക്കും അസി റോക്കിക്ക് ക്ഷണമുണ്ടായിരുന്നില്ല. റോക്കിയുടെ മർദ്ദനം മൂലം ഉണ്ടായ പരിക്കുകളുടെ ദുരിതം ഇപ്പോഴും സിജോ അനുഭവിക്കുന്നുണ്ട്. അതേസമയം ഹൗസിൽ വെള്ളം കുടിക്കാൻ ഉപയോ​ഗിച്ചിരുന്ന കുപ്പി അസി റോക്കി പുറത്തായപ്പോൾ ല​ഗേജിനൊപ്പം ലഭിച്ചിരുന്നു.

Asi Rocky bottle

ബി​ഗ് ബോസ് വീട്ടിൽ ഉപയോ​ഗിച്ച വാട്ടൽ ബോട്ടിൽ പുറത്തിറങ്ങിയശേഷം റോക്കി വിൽപ്പനയ്ക്ക് വെക്കുകയും ചെയ്തിരുന്നു. അതും പത്ത് ലക്ഷം രൂപയായിരുന്നു ബോട്ടിലിന് ഇട്ടിരുന്ന വില. ബോട്ടിലിനെ കുറിച്ചുള്ള വിശദമായ വിവരവും റോക്കി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വീഡിയോ അതിവേ​ഗത്തിൽ വൈറലാവുകയും കടുത്ത പരിഹാസം റോക്കി നേരെ ഉണ്ടാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പത്ത് ലക്ഷം രൂപ വിലയിട്ട് കുപ്പി വിൽപ്പനയ്ക്ക് വെക്കാനുണ്ടായ സാഹചര്യം അസി റോക്കി വെളിപ്പെടുത്തിയിരുന്നു. പത്ത് ലക്ഷത്തിന് കുപ്പി വിൽക്കാൻ മാത്രം അത്രയ്ക്ക് ബുദ്ധിയില്ലാത്തയാളാണോ താൻ എന്നാണ് ചോദ്യത്തിനുള്ള മറുപടി പറയവെ റോക്കി ചോദിച്ചത്.

'എന്റെ ഇൻസ്റ്റയിൽ ഒരു ദിവസം വരുന്ന പൊങ്കാലയ്ക്ക് കയ്യും കണക്കുമില്ല. ഞാൻ കമന്റ്സ് ഒന്നും നോക്കാറില്ല. എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും. കുപ്പിക്ക് പത്ത് ലക്ഷം രൂപ വിലയിട്ടതിന്റെ കാരണം എന്റെ സോഷ്യൽമീഡിയ പേജിൽ തന്നെ ഇട്ടിട്ടുണ്ട്. ഞാൻ ആറ് വർഷം കാത്തിരുന്നിട്ടാണ് ബി​ഗ് ബോസ് ഷോയിൽ പങ്കെടുക്കാൻ പോയത്. നൂറ് ശതമാനം ഡെഡിക്കേഷനോടെയാണ് ഞാൻ ആ ഷോയിൽ നിന്നത്.'

'ആ ദിവസത്തിനുള്ളിൽ എനിക്ക് അവിടെ നിന്ന് കിട്ടിയത് വഴികാട്ടി എന്നെഴുതി മൊമന്റോ പോലൊന്നും വെള്ളം കുടിക്കാനായി ഹൗസിൽ നിന്നും തന്ന കുപ്പിയുമാണ്. ആ ബോട്ടിൽ ബി​ഗ് ബോസ് ടീം പാക്ക് ചെയ്തപ്പോൾ അറിയാതെ അതിനുള്ളിൽ പെട്ടതാണ്. ബാക്കിയുള്ള ആർക്കും ബോട്ടിൽ കൊടുത്തില്ലെന്നാണ് ഞാൻ അറിഞ്ഞത്. പക്ഷെ എന്റെ ബോട്ടിൽ എന്റെ ബാ​ഗിൽപ്പെട്ടു.'

Asi Rocky bottle

'ആ ബോട്ടിലിൽ ഞാൻ നെവർ ​ഗിവ് അപ്പ്, റോക്കി എന്നൊക്കെ ഞാൻ ഹ്യൂമൺ ഫേസും മറ്റുമൊക്കെ ക്യൂട്ടക്സൊക്കെ വെച്ച് വരച്ചിട്ടുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് ബോട്ടിൽ ഹൗസിനുള്ളിലായിരുന്നപ്പോൾ എനിക്ക് ഒരു ഇൻസ്പിരേഷനായിരുന്നു. പിന്നെ ബോട്ടിൽ എന്റെ കയ്യിൽ തിരിച്ച് കിട്ടിയപ്പോൾ ഞാൻ പറഞ്ഞത് ഇത്രേയുള്ളു... ചില വേണ്ടപ്പെട്ടവരുടെയും മറ്റും ഓർമയ്ക്കായി സൂക്ഷിക്കുന്ന സാധനം എത്ര വില കിട്ടിയാലും നമ്മൾ കൊടുക്കില്ലല്ലോ.'

'അതുപോലെയാണ് ഞാൻ ബി​ഗ് ബോസിൽ നിന്നും കിട്ടിയ കുപ്പിയുടെ കഥയും പറഞ്ഞത്. പത്ത് ലക്ഷം രൂപ തന്നാലും കൊടുക്കില്ലെന്നാണ് പറഞ്ഞത്. ഒരു കോടി രൂപ തന്നാലും തരത്തില്ലെന്നുമാണ് പറഞ്ഞത്. ഞാൻ അത്ര വാല്യു അതിന് കൊടുക്കുന്നുണ്ട്. കംപാരിസൺ ചെയ്തതാണ്.'

'ഞാൻ എന്താണ് പറഞ്ഞതെന്ന് മുഴുവനായും കേൾക്കാതെ കട്ട് ചെയ്ത് റീൽസാക്കിയിട്ട് കാര്യമില്ല. റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?. എനിക്ക് ഒരുപാട് ഹാർഡ് കോർ ഫാൻസുണ്ട്', എന്നാണ് റോക്കി പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X