'​ഗെയിമറൊന്നും അല്ലെങ്കിലും ആളൊരു പാവമാണ്..., മുമ്പ് ഇഷ്ടമല്ലായിരുന്നു ബിബിയിൽ വന്നശേഷം ഇഷ്ടമായി തുടങ്ങി'

ബി​ഗ് ബോസ് മലയാളം സീസൺ ആറാണ് എങ്ങും ചർച്ചാ വിഷയം. പത്തൊമ്പത് മത്സരാർത്ഥികളുമായി ആരംഭിച്ച സീസൺ അമ്പത്തിയഞ്ച് ദിവസങ്ങൾ പിന്നിട്ടു. അപ്രതീക്ഷിതമായ പല കാര്യങ്ങളും സംഭവിച്ച സീസണാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഒരു മത്സരാർത്ഥി കൂടി ആരോ​ഗ്യപ്രശ്നങ്ങളാൽ ഹൗസിൽ നിന്നും ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. വൈൽഡ് കാർഡായി ഹൗസിലേക്ക് എത്തിയ സീക്രട്ട് ഏജന്റ് എന്ന പേരിൽ സോഷ്യൽമീഡിയയിൽ അറിയപ്പെടുന്ന സായ് കൃഷ്ണയെയായാണ് ബിബി ടീം ആരോ​ഗ്യരപ്രശ്നങ്ങളാൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

കഠിനമായ നടുവേദന മൂലമാണ് സായിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. നടുവേദനയും സഹിച്ച് ഹൗസിൽ തുടരാൻ സായ് ശ്രമിച്ചുവെങ്കിലും ദിവസങ്ങൾ കഴിയുന്തോറും വേദന വർധിച്ചതോടെയാണ് സായിയെ ബിബി ടീം ആശുപത്രിയിലേക്ക് മാറ്റിയത്.

Sai Krishnan

നേരത്തെ തന്നെ സായ് നടുവേദനയാണ് എന്ന പ്രശ്നം ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണ്ണ വിശ്രമം അനുവദിച്ചിരുന്നു. ടാസ്ക്കുകളിൽ നിന്ന് പോലും ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് വേ​ദന വർധിച്ച് നടക്കാനോ ഇരിക്കാനോ സായ്ക്ക് സാധിക്കാത്ത അവസ്ഥയായി.

അതോടെ സായ് തന്നെ കണ്‍ഫഷന്‍ റൂമില്‍ വന്ന് വേദന നല്ല രീതിയിലുണ്ടെന്നും അതിനാല്‍ ഇതിനൊരു പരിഹാരം വേണമെന്നും പറയുകയായിരുന്നു. ഗെയിം കളിക്കാനാണ് വന്നതെന്നും എന്നാൽ തനിക്ക് ടാസ്കില്‍ അടക്കം പങ്കെടുക്കാന്‍ പറ്റില്ലെന്നും സായി പറഞ്ഞു. ഇതോടെയാണ് നടുവേദനയിൽ പുളഞ്ഞ സായിയെ ബിബി ടീം ആശുപത്രിയിലേക്ക് മാറ്റിയത്. സീസൺ ആറ് തുടങ്ങിയശേഷം നിരവധി മത്സരാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

അതിൽ ​ഗുരുതരമായ ഡിസ്ക്ക് പ്രശ്നങ്ങൾ ഉള്ളതിനാൽ വൈൽഡ് കാർഡായി എത്തിയ പൂജ കൃഷ്ണ സ്വമേധയാ ഷോയിൽ നിന്നും പുറത്ത് പോയി. സിബിൻ ബെഞ്ചമിനും ഹൗസിൽ തുടരുന്നതിന് മാനസീക സമ്മർദ്ദം അനുവദിക്കുന്നില്ലെന്ന് കാട്ടിയാണ് പുറത്തുപോയത്. കൂടാതെ രസ്മിൻ, സിജോ തുടങ്ങിയവരും ആരോ​ഗ്യപ്രശ്നങ്ങൾ വന്നപ്പോൾ ആശുപത്രിയിൽ ചികിത്സ തേടി ഹൗസിലേക്ക് തിരികെ എത്തിയവരാണ്.

എന്നാൽ സായിക്ക് നടുവിനാണ് വേദനയും പ്രശ്നങ്ങളും എന്നതുകൊണ്ട് തന്നെ താരം ഹൗസിലേക്ക് മടങ്ങിയെത്തുമോയെന്ന ആശങ്ക പ്രേക്ഷകർക്കുണ്ട്. കാരണം മുന്നോട്ടുള്ള ദിവസങ്ങളിൽ ഫിസിക്കൽ ടാസ്ക്കുകളാകും കൂടുതലായി മത്സരാർത്ഥികൾക്ക് ചെയ്യാനുണ്ടാവുക. സായ് കൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയതോടെ നിരവധി പ്രേക്ഷകരാണ് കമന്റുകളുമായി എത്തിയത്.

Sai Krishnan

ബി​ഗ് ബോസിന് പറ്റിയ ​ഗെയിമർ അല്ലെങ്കിലും സായ് നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ഗെയിമറൊന്നും അല്ലെങ്കിലും ആളൊരു പാവമാണ്..., മുമ്പ് ഇഷ്ടമല്ലായിരുന്നു ബിബിയിൽ വന്നശേഷം ഇഷ്ടമായി തുടങ്ങി, എല്ലാവരേയും മനസിലാക്കാനും എല്ലാവരോടും നല്ലരീതിയിൽ പെരുമാറാനും സായിക്ക് അറിയാം, അനാവശ്യ വഴക്കുകൾ സൃഷ്ടിച്ച് കണ്ടന്റുണ്ടാക്കിയതായി തോന്നിയിട്ടില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ.

പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള വൈൽഡ് കാർഡുകളിൽ ഒരാളായിരുന്നു സായ് കൃഷ്ണ. ഹൗസിലേക്ക് കയറും മുമ്പ് വരെ ബി​ഗ് ബോസ് എപ്പിസോഡുകളുടെ റിവ്യു സായ് ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സായ് ഹൗസിൽ വന്നാൽ പലരുടെയും ​ഗെയിം തകരുമെന്ന് പ്രേക്ഷകർ‌ പ്രതീക്ഷിച്ചിരുന്നു.

പക്ഷെ ഹൗസിൽ കയറിയപ്പോൾ കാര്യമായ മൈന്റ് ​ഗെയിമൊന്നും കളിക്കാൻ സായിക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ വലിയ രീതിയിൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ട അവസ്ഥയുമുണ്ടായിരുന്നു. പവർ റൂം അം​ഗമായിരിക്കെയാണ് സായ് നടുവേദന മൂലം ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോയത്. താരം തിരികെ വരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും.

മലപ്പുറം സ്വ​ദേശിയായ സായ് കൃഷ്ണ യുട്യൂബ് റിയാക്ഷൻ വീഡിയോകളിലൂടെയാണ് ആരാധകരെ സമ്പാദിച്ചത്. എട്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സ് സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണയുടെ യുട്യൂബ് ചാനലിനുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X