'സുരേഷിന് കൾച്ചറുണ്ട്... നല്ല കുടുംബത്തിൽ നിന്ന് വരുന്നതാണ് അതുപോലെയാണോ റോക്കി?'; അൻസിബയെ കുറിച്ച് കുറിപ്പ്!
അങ്ങനെ വീണ്ടും ഒരാൾ കൂടി സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായിരിക്കുകയാണ്. അസി റോക്കിയാണ് സഹമത്സരാർത്ഥി സിജോയുടെ മുഖത്തിടിച്ചതിന്റെ പേരിൽ ഹൗസിൽ നിന്നും പുറത്തായിരിക്കുന്നത്. അസി റോക്കിക്ക് മുമ്പ് ഫിസിക്കൽ അസാൾട്ടിന്റെ പേരിൽ ഹൗസിൽ നിന്നും രജിത്ത് കുമാർ, റോബിൻ രാധാകൃഷ്ണൻ എന്നിവരാണ് പുറത്തായിട്ടുള്ളത്. പക്ഷെ ഇരുവരും ഇത്തരത്തിലുള്ള മർദ്ദനമായിരുന്നില്ല ചെയ്തിരുന്നത്. ആദ്യമായാണ് ഒരാൾ സഹമത്സരാർത്ഥിയുടെ മുഖത്ത് ഇടിയ്ക്കുന്നത്.
റോക്കി ഉപദ്രവിച്ചശേഷം സിജോയുടെ മുഖത്ത് നീരും വേദനയുമെല്ലാം ഉണ്ടായിട്ടുണ്ട്. ബുദ്ധിയും ശക്തിയും ഉപയോഗിച്ച് ഗെയിം കളിക്കുന്ന മത്സരാർത്ഥിയായിരുന്നു അസി റോക്കി. പക്ഷെ അഗ്രസീവായിട്ടുള്ള വ്യക്തി കൂടിയാണ്. ദേഷ്യം നിയന്ത്രിക്കുന്ന കാര്യത്തിൽ റോക്കി അമ്പേ പരാജയമായിരുന്നു. അതുകൊണ്ട് തന്നെയാണ് സിജോ പ്രവോക്ക് ചെയ്തപ്പോൾ ദേഷ്യം നിയന്ത്രിക്കാനാവാതെ റോക്കി മർദ്ദിച്ചതും.

ക്യാമറയിൽ കൃത്യമായി പതിഞ്ഞ കാര്യമായതിനാൽ സിജോ പരാതിയില്ലെന്ന് പറഞ്ഞിട്ടും ബിഗ് ബോസ് അതൊന്നും ചെവിക്കൊള്ളാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ റോക്കിയെ ബിഗ് ബോസ് മത്സരത്തിൽ നിന്നും പുറത്താക്കി. റോക്കി പുറത്തായി എന്നുള്ള പ്രഖ്യാപനം വന്നപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് റിഷിയും അൻസിബയും അർജുനുമാണ്. ഇവരായിരുന്നു ഹൗസിൽ റോക്കിയുടെ കട്ടകമ്പനി.
സിജോ പരാതിയില്ലെന്ന് പറഞ്ഞതിനാൽ റോക്കി ഹൗസിലേക്ക് വീണ്ടും വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ബിഗ് ബോസിന്റെ അറിയിപ്പ് വന്നതോടെ റിഷിയും അൻസിബയും അർജുനും സങ്കടം അടക്കാൻ കഴിയാതെ പൊട്ടിക്കരയുകയായിരുന്നു. ഏറ്റവും ശക്തനും സത്യസന്ധനുമായ മത്സരാർത്ഥിയാണ് റോക്കിയെന്ന് ഇടയ്ക്കിടെ മൂവരും പറയുന്നുണ്ടായിരുന്നു.
ഇപ്പോഴിതാ അൻസിബയുടെ കരച്ചിൽ കള്ളക്കരച്ചിലാണെന്ന് പറഞ്ഞ് ബിഗ് ബോസ് പ്രേക്ഷകരുടെ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലാകുന്നത്. അൻസിബ കുറച്ച് ദിവസം മുമ്പ് റോക്കിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'റോക്കി പോയപ്പോൾ കരച്ചിൽ അഭിനയിച്ച് തകർക്കുന്ന രണ്ടുപേരാണ് അൻസിബയും റിഷിയും.'
'നാല്, അഞ്ച് ദിവസം മുന്നേ അൻസിബ റിഷിയോട് പറഞ്ഞത് സുരേഷൊക്കെ കൾച്ചറുള്ളയാളാണ് നല്ല കുടുംബത്തിൽ നിന്ന് വരുന്നതാണ് അതുപോലെയാണോ റോക്കി എന്നായിരുന്നു. അങ്ങനെ പറഞ്ഞ ഒരാൾക്ക് ഇത്ര പെട്ടന്ന് റോക്കിയോട് സ്നേഹം വന്നത് എന്തിനായിരിക്കുമെന്ന് ബോധം ഉള്ളവർക്ക് മനസിലാക്കാവുന്നതേയുള്ളു. മുറിയിൽ കയറി ഇരുന്ന് പരദൂഷണം പറയുന്നതല്ലാതെ അൻസിബ അവിടെ ആരോടെങ്കിലും നേർക്ക് നേരെ നിന്ന് സംസാരിച്ചിട്ടുണ്ടോ..?'

'പുറത്ത് ഏറ്റവും നെഗറ്റീവുള്ള കണ്ടസ്റ്റന്റാണ് ജാസ്മിൻ. പക്ഷെ എന്തൊക്കെ പറഞ്ഞാലും താൻ എതിരാളിയായി കാണുന്ന ആളോട് നേർക്ക് നേരെ നിന്ന് സംസാരിക്കാനുള്ള ചങ്കൂറ്റം അവൾ ഇതുവരെ കാണിച്ചിട്ടുണ്ട്. അതൊരു നല്ല ക്വാളിറ്റിയാണ്. റോക്കിയുടെ ആഭാവത്തിൽ വീട്ടിലെ മെയിൻ കണ്ടന്റ് ക്രിയേറ്ററാകാൻ ജാസ്മിന് സാധിക്കും. പക്ഷെ ഗബ്രിയെ പരിഗണിക്കാതെ ഗെയിം കളിക്കണമെന്ന് മാത്രം', എന്നാണ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്.
ആർക്കും തന്റെ പേഴ്സണൽ സ്പേസിലേക്ക് അധികം സ്വാതന്ത്ര്യം കൊടുക്കാതെ നല്ലൊരു കേൾവിക്കാരിയായി നിന്ന് എല്ലാ കാര്യങ്ങളും പഠിച്ചും മനസിലാക്കിയുമാണ് അൻസിബ മുന്നോട്ട് പോകുന്നത്. രതീഷിനെ തന്ത്രപരമായി മറ്റ് മത്സരാർത്ഥികൾക്ക് മുമ്പിൽ ഇട്ടുകൊടുത്ത് പുറത്താക്കിയപ്പോൾ മുതൽ അൻസിബയുടെ മൈന്റ് ഗെയിം പ്രേക്ഷകർ ശ്രദ്ധിക്കുന്നുണ്ട്.
റോക്കി പുറത്തായെന്ന് അറിഞ്ഞപ്പോൾ മുതൽ ജാൻമണിയെ കെട്ടിപിടിച്ച് ഏറെ നേരെ അൻസിബ പൊട്ടിക്കരഞ്ഞു. സിജോയെ തല്ലിയത് അബദ്ധമായിയെന്ന് റോക്കി തിരിച്ചറിഞ്ഞശേഷം കൺഫഷൻ റൂമിലിരുന്ന് ഏറെ നേരെ അലറി കരഞ്ഞു. ആറ് വർഷത്തെ തന്റെ അധ്വാനവും സ്വപ്നവും പൊലിഞ്ഞുവെന്ന് പറഞ്ഞാണ് റോക്കി കരഞ്ഞത്.


Click it and Unblock the Notifications