'സിജോ പോകുമ്പോഴുള്ള അർജുന്റെ കരച്ചിൽ ഓവറായിരുന്നു... സിജോ പോലും അന്തം വിട്ടു, ഇങ്ങനൊരു ഫ്രണ്ട്ഷിപ്പോ?'

അങ്ങനെ ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഫിനാലെ വീക്കിലേക്ക് കടന്നിരിക്കുന്നു. മാത്രമല്ല ഞായറാഴ്ച നടന്ന വീക്കെന്റ് എപ്പിസോഡിൽ ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്ത് പോയിരിക്കുകയാണ്. അത് മറ്റാരുമല്ല സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ സിജോ ജോണാണ് പ്രേക്ഷക വിധി പ്രകാരം പുറത്തായിരിക്കുന്നത്. നോറയുടെയും സിജോയുടെയും എവിക്ഷൻ അൺഫെയറാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കാരണം ഹൗസിൽ ഇപ്പോൾ ടോപ്പ് സിക്സായി അവശേഷിക്കുന്നവരിൽ പലരേയും കാൾ യോ​ഗ്യത ഹൗസിൽ നിൽക്കാൻ നോറയ്ക്കും സിജോയ്ക്കുമാണെന്നായിരുന്നു കമന്റുകൾ ഏറെയും.

ശ്രീതുവിനെപ്പോലുള്ള സേഫ് ​ഗെയിമേഴ്സ് ഹൗസിൽ തുടരുന്നതിനോടും പ്രേക്ഷകർക്ക് എതിർപ്പുണ്ട്. ഏഴ് പേരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. അര്‍ജുന്‍, ജിന്‍റോ, ശ്രീതു, സിജോ, ജാസ്മിന്‍, റിഷി, നോറ എന്നിവരായിരുന്നു അത്.

sijo eviction

ഇതില്‍ നോറയുടെ എവിക്ഷന്‍ ശനിയാഴ്ചത്തെ എപ്പിസോഡില്‍ പ്രഖ്യാപിച്ചിരുന്നു. അര്‍ജുന്‍, ജിന്‍റോ എന്നിവര്‍ സേവ്ഡാണെന്നും മോഹന്‍ലാല്‍ ശനിയാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ശ്രീതു, സിജോ, ജാസ്മിന്‍, റിഷി എന്നിവരുടെ ഫലമാണ് പെന്‍ഡ‍ിങായിരുന്നത്. വ്യത്യസ്തമായ രീതിയില്‍ ബിഗ് ബോസ് തന്നെയാണ് ഞായറാഴ്ച നടന്ന എവിക്ഷന്‍ പ്രഖ്യാപിച്ചത്. എല്ലാവരെയും ഗാര്‍ഡന്‍ ഏരിയയിലേക്ക് ബിഗ് ബോസ് വിളിച്ചു. ഒരു ത്രാസും കുറേ ബാഗുകളും അവിടെ തയ്യാറായിരുന്നു.

ഈ രണ്ട് പേര്‍ വീതം വന്ന് സ്വന്തം പേരിലുള്ള ബാഗുകള്‍ ത്രാസിലേക്ക് വെക്കുകയാണ് വേണ്ടിയിരുന്നത്. ആരുടെ ത്രാസ് ആണോ താഴ്ന്ന് ഇരിക്കുന്നത് അവര്‍ സേവ്ഡ് ആകുമായിരുന്നു. ഇതുപ്രകാരം ആദ്യം റിഷിയും പിന്നീട് ജാസ്മിനും സേവ്ഡായി. അവശേഷിച്ചിരുന്നത് സിജോയും ശ്രീതുവുമായിരുന്നു. ശ്രീതു പുറത്താവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

ശ്രീതു ഉള്‍പ്പെടെ അങ്ങനൊരു ചിന്തയോടെയാണ് എവിക്ഷനിൽ പങ്കെടുത്തത്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ശ്രീതുവിന്‍റെ ത്രാസ് താഴ്ന്നിരുന്നു. തുടര്‍ന്ന് ബിഗ് ബോസിന്‍റെ പ്രഖ്യാപനവും എത്തി ശ്രീതു സേവ്ഡാണെന്നും സിജോ എവിക്ടാണെന്നും. സിജോ ഈ പ്രഖ്യാപനത്തെ ആത്മസംയമനത്തോടെ നേരിട്ടപ്പോള്‍ സഹമത്സരാര്‍ഥികള്‍ ഇത് അവിശ്വസനീയതയോടെയാണ് കേട്ടത്. കണ്ണീര്‍ പൊഴിക്കുന്ന അര്‍ജുനെയും കാണാമായിരുന്നു.

സിജോയുടെ എവിക്ഷൻ ബി​ഗ് ബോസ് പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ കരഞ്ഞത് അർജുനായിരുന്നു. ഇരുവരും കെട്ടിപിടിച്ച് നിന്ന് കരഞ്ഞു. പക്ഷെ എല്ലാവരേയും അത്ഭുതപ്പെടുത്തിയത് അർജുന്റെ കരച്ചിലാണ്. കാരണം സിജോയും അർജുനും തമ്മിൽ ഇത്തരത്തിൽ ഒരു സൗഹൃദമുള്ളതായി പ്രേക്ഷകരിൽ ആർക്കും തന്നെ ഇതുവരെയും തോന്നിയിരുന്നില്ല.

sijo eviction

അതുകൊണ്ട് തന്നെ അർജുനെ വിമർശിച്ചാണ് ഏറെയും കമന്റുകൾ. സിജോയുടെ വോട്ട് പിടിക്കാനുള്ള തന്ത്രമായിരുന്നു പെട്ടന്നുള്ള സൗഹൃദവും കരച്ചിലുമെന്നാണ് അർജുനെ കുറ്റപ്പെടുത്തി വന്ന കമന്റുകൾ. അർജുൻ കരഞ്ഞത് കുറച്ച് ഓവറായില്ലേ..? സിജോയും അർജുനും തമ്മിൽ യാതൊരു അടുപ്പവുമുള്ളതായി തോന്നിയിരുന്നില്ല, സിജോ പോകുമ്പോഴുള്ള അർജുന്റെ കരച്ചിൽ... സിജോ പോലും അന്തം വിട്ടു. ഇവന്റെയൊക്കെ ഫേക്ക് ഫെയ്സ് ഇപ്പോഴാണ് മനസിലാകുന്നത് എന്നിങ്ങനെയായിരുന്നു അർജുനെ വിമർശിച്ച് വന്ന കമന്റുകൾ.

അതേസമയം ചിലർ അർജുനെ അനുകൂലിച്ചും എത്തി. അർജുന്റെ കരച്ചിൽ സഹാനുഭൂതിയുടെ ഭാ​ഗമായിരുന്നു. സിജോ ഞായാറാഴ്ച ലാലേട്ടനോട് പറഞ്ഞത് കേട്ടിരുന്നോ... പിറന്നാളായിട്ട് തന്നെ സേവ് ആകണമെന്ന് കരുതി ഇരുന്നുവെന്ന്. അത്രയും കോൺഫിഡന്റായ ഒരാളുടെ സ്വപ്നം പൊലിഞ്ഞ് പോകുമ്പോൾ ഹൃദയമുള്ള ആർക്കും വിഷമം തോന്നും.

പണ്ട് നന്ദന അവളുടെ ലെറ്റർ വായിച്ചപ്പോൾ ജാസ്മിൻ ഇരുന്നു കരഞ്ഞത് ഓർമയുണ്ടോ അതുപോലെയാണ് അർജുൻ കരഞ്ഞതും വിമർശിക്കാൻ ഒന്നുമില്ല എന്നിങ്ങനെയായിരുന്നു അനുകൂലിച്ച് വന്ന കമന്റുകൾ. പരകായപ്രവേശനം ടാസ്ക്കിനുശേഷം വോട്ടിങിൽ അർജുൻ കുതിച്ച് കയറുന്നുണ്ട്. ടോപ്പ് ടുവിൽ വരെ അർജുൻ വരാൻ സാധ്യതയുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X