'റോക്കി നീ സിജോയുടെ അമ്മയുടെ കരച്ചിൽ കണ്ടിരുന്നോ?, മാസ് വീഡിയോയിട്ട് കോമാളിയാകാതെ നല്ല മനുഷ്യനായി ജീവിക്കടോ'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് എഴുപതാം ദിവസത്തിലേക്ക് അടുക്കാൻ ഒരുങ്ങുകയാണ്. മുപ്പത് ദിവസങ്ങൾ കൂടി കഴിയുമ്പോൾ സീസൺ ആറിന്റെ വിജയി ആരാണെന്ന് അറിയാം. ഓരോ ദിവസം കഴിയുന്തോറും മത്സരം മുറുകുകയാണ്. കഴിഞ്ഞ സീസണിലൊക്കെ അമ്പത് ദിവസം പിന്നിട്ടപ്പോഴേക്കും ആരാണ് വിജയിയാകാൻ പോകുന്നത് എന്നത് വ്യക്തമായിരുന്നു. എന്നാൽ സീസൺ ആറിൽ അത് ഒട്ടും സാധ്യമല്ല.

കാരണം ഭൂരിഭാ​ഗം മത്സരാർത്ഥികൾക്കും ഒരു ഫേവറേറ്റ് മത്സരാർത്ഥി ഇല്ലെന്നത് തന്നെയാണ് കാരണം. പതിമൂന്ന് പേരാണ് ഇപ്പോൾ ഹൗസിൽ ടൈറ്റിലായി മത്സരിക്കുന്നത്. അതിൽ മൂന്ന് പേർ വൈൽഡ് കാർഡ് എൻട്രികളാണ്.‍ അതേസമയം ഇപ്പോൾ ഹൗസിൽ ഫാമിലി വീക്കാണ് നടക്കുന്നത്. ഇന്ന് ജാസ്മിന്റെയും രസ്മിന്റെയും മാതപിതാക്കളാണ് ഹൗസിലേക്ക് എത്തിയത്.

Asi Rocky

പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്നത് ജാസ്മിന്റെ മാതാപിതാക്കൾ ഹൗസിൽ വരുന്നതിനും അവരുടെ പ്രതികരണങ്ങൾ അറിയുന്നതിനും വേണ്ടിയായിരുന്നു. സീസൺ ആറിൽ ഏറ്റവും കൂടുതൽ വിവാദങ്ങളുണ്ടായത് ജാസ്മിന്റെ പേരിലാണ്. രാവിലെ മുതൽ ലൈവ് കാണാനായി നിരവധി പ്രേക്ഷകർ ഹോട്ട്സ്റ്റാറിലുണ്ട്. വളരെ ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു സീസണാണ് ഇപ്പോൾ പുരോ​ഗമിക്കുന്നത്.

ഈ സീസൺ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത് ഷോ തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോൾ സഹമത്സരാർത്ഥി സിജോ ജോണിനെ അസി റോക്കി കയ്യേറ്റം ചെയ്തപ്പോൾ മുതലാണ്. വാക്കുതർക്കത്തിനിടെ അസി റോക്കി പ്രകോപിതനായി സിജോയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ആ ഇടിയിൽ സിജോയ്ക്ക് താടിയെല്ലിന് അടക്കം സാരമായി പരിക്കേറ്റു.

ശേഷം സിജോയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ദിവസങ്ങളോളം വിശ്രമത്തിന് അയച്ചതിനും ശേഷമാണ് ഹൗസിലേക്ക് വീണ്ടും കയറ്റിയത്. സിജോയെ അടിച്ചതിന് പിന്നാലെ ഷോയിൽ നിന്നും അസി റോക്കിയെ ബി​ഗ് ബോസ് പുറത്താക്കിയിരുന്നു. ഇപ്പോൾ റോക്കി ഇടിച്ച് പരിക്കേറ്റതിന്റെ ബുദ്ധിമുട്ടുകൾ സിജോ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. അതേസമയം ഷോയിൽ നിന്നും പുറത്താക്കിയിട്ടും താനാണ് സീസൺ ആറിലെ രാജാവ് എന്നുള്ള രീതിയുള്ള പെരുമാറ്റമാണ് അസി റോക്കിയുടേത്.

സ്വയം ഒരു ഹീറോയായി അവരോധിച്ച് നിരന്തരം വീഡിയോകളും സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട് അസി റോക്കി. അത്തരത്തിൽ അസി റോക്കി പങ്കിട്ട ഏറ്റവും പുതിയ വീഡിയോ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. 16 ദിവസം ഞാൻ ബിഗ്‌ ബോസ് വീട്ടിൽ കണ്ട കാഴ്ച്ചകളും പറയാൻ ബാക്കിവെച്ചതും...

Asi Rocky

ഈ സീസൺ റോക്കയിലൂടെ അറിയപ്പെടും. റോക്കിക് മുമ്പും റോക്കിക് ശേഷവും... എന്ന് അടിക്കുറുപ്പ് നൽകിയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. കൂടാതെ പറഞ്ഞ് ചിട്ടപ്പെടുത്തിയ പുത്തൻ റാപ്പ് സോങിനൊപ്പം ബി​ഗ് ബോസ് വീട്ടിലുണ്ടായിരുന്ന സമയത്തെ നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയും റോക്കി പങ്കിട്ടു. ഒരാളുടെ മുഖം ഇടിച്ച് പൊളിച്ചിട്ട് എങ്ങനെ മാസ് വീഡിയോ പങ്കിട്ട് സന്തോഷിക്കാൻ കഴിയുന്നുവെന്നാണ് വീഡിയോ വൈറലായതോടെ അസി റോക്കിയോട് ബി​ഗ് ബോസ് പ്രേക്ഷകർ ചോദിക്കുന്നത്.

റോക്കി നീ സിജോയുടെ അമ്മയുടെ കരച്ചിൽ കണ്ടിരുന്നോ?. മാസ് വീഡിയോയിട്ട് കോമാളിയാകാതെ നല്ല മനുഷ്യനായി ജീവിക്കടോ, അന്ന് റോക്കി പുറത്തായപ്പോൾ വിഷമം തോന്നിയിരുന്നു. ഇന്ന് മനസിലായി നിന്നെ അന്നേ ഓടിച്ചത് നന്നായിയെന്ന്, സിജോയുടെ അമ്മ വന്നപ്പോൾ എങ്ങനെയാണ് കരഞ്ഞതെന്ന് കണ്ടിരുന്നോ..? ഒരാളോട് എത്ര ദേഷ്യം തോന്നിയാലും ദേഹത്ത് കൈവെക്കരുത്... എന്നിങ്ങനെ നീളുന്നു കമന്റുകൾ.

മുഖത്ത് പരിക്കേറ്റശേഷം സിജോയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയപ്പോഴൊന്നും കുടുംബാം​ഗങ്ങൾക്ക് കാണാൻ അവസരം ലഭിച്ചിരുന്നില്ല. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായപ്പോഴും കാണാൻ കഴിയാതെ വന്നതിനാൽ സിജോയെ ആദ്യമായി കണ്ടപ്പോൾ‌ അമ്മ കെട്ടിപിടിച്ച് പൊട്ടിക്കരയുകയായിരുന്നു. റോക്കി ഉപദ്രവിച്ചിട്ടും സിജോ പരാതിപ്പെടാതെ ക്ഷമിക്കുകയാണ് ചെയ്തത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X