ഐസ്ക്രീമിനെ അണ്ടർവെയറുമായി താരതമ്യം ചെയ്ത് ഗബ്രി, ജാൻമണിയും ഗബ്രിയും തമ്മിൽ അടി, ഹൗസിൽ കൂട്ടക്കരച്ചിൽ!
ചെറിയ പ്രശ്നങ്ങളാണ് എപ്പോഴും ബിഗ് ബോസ് ഹൗസിൽ വലിയ വഴക്കുകളിലേക്ക് വഴിവെക്കുന്നത്. അത്തരമൊരു വഴക്കായിരുന്നു ഇന്ന് പവർ റൂമിൽ കയറുന്നതിനുള്ള ടാസ്ക്കിന്റെ ഭാഗമായി ബിഗ് ബോസ് ഹൗസിൽ നടന്നത്. കുട്ടിക്കാര് മണികെട്ടും എന്നായിരുന്നു ടാസ്ക്കിന്റെ പേര്. പവർ റൂമിലെ അംഗങ്ങൾ കുട്ടികളായി മാറുകയും മറ്റുള്ള അംഗങ്ങൾ അവരെ കൃത്യമായി പരിപാലിച്ച് ശാന്തരാക്കി അടക്കി നിർത്തുക എന്നതുമായിരുന്നു ടാസ്ക്ക്.
ടാസ്ക്കിനടയിലെ വിശ്രമ വേളയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന വാനില ഐസ്ക്രീന്റെ രണ്ട് സ്കൂപ്പ് കഴിക്കാനായി ജാൻമണി പ്ലേറ്റിലാക്കി എടുത്തു. ജാൻമണി ആവശ്യപ്പെട്ടപ്പോൾ അപ്സരയാണ് ഐസ്ക്രീം എടുത്ത് നൽകിയത്. യഥാർത്ഥത്തിൽ ആ ഐസ്ക്രീമിന്റെ ഉടമ ഗബ്രിയായിരുന്നു. തന്നോട് അനുവാദം ചോദിക്കാതെ ജാൻമണി ഐസ്ക്രീം എടുത്തത് ഗബ്രിക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഐസ്ക്രീം ജാൻമണി വായിൽ വെക്കാൻ തുടങ്ങിയപ്പോഴേക്കും ഗബ്രി എത്തി.

എടുക്കുന്നതിന് മുമ്പ് ഉടമടയായ തന്നോട് അനുവാദം ചോദിക്കാനുള്ള മര്യാദ കാണിക്കണമായിരുന്നുവെന്നാണ് ഗബ്രി ജാൻമണിയോട് പറഞ്ഞത്. അത് ജാൻമണിക്ക് വലിയ വിഷമമായി. മാത്രമല്ല ഗബ്രി പറഞ്ഞ രീതിയും വിഷമിപ്പിക്കുന്ന തരത്തിലായിരുന്നു. ഇതോടെ അപ്സര അടക്കമുള്ളവർ ഗബ്രിയുടെ തെറ്റ് പറഞ്ഞ് കൊടുത്തു.
അത് മനസിലാക്കാതെ ഗബ്രി വീണ്ടും സംസാരിച്ചുകൊണ്ട് സ്വന്തം ഭാഗം ന്യായീകരിച്ചുകൊണ്ടിരുന്നു. ജാൻമണി സങ്കടപ്പെടാനും ദേഷ്യപ്പെടാനും തുടങ്ങിയതോടെ രസ്മിൻ, ജാസ്മിൻ, യമുന തുടങ്ങിയവരെല്ലാം ഗബ്രിയോട് ചെയ്തത് തെറ്റാണെന്ന് വീണ്ടും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അതോടെ താൻ ഒറ്റപ്പെട്ടുവെന്ന് മനസിലായ ഗബ്രി ജാസ്മിനോട് അടക്കം അകലം പാലിക്കാനും ദേഷ്യപ്പെടാനും തുടങ്ങി.
ഗബ്രി പിണങ്ങിയെന്ന് മനസിലായതോടെ ജാസ്മിൻ ഗബ്രിക്ക് വേണ്ടി അപ്സരയോട് സംസാരിച്ചു. പക്ഷെ അതിനുമുമ്പ് തന്നെ ഗബ്രിയുമായി അപ്സരയ്ക്ക് കയർക്കേണ്ടി വന്നതിനാൽ അതൊന്നും ചെവിക്കൊള്ളാൻ അപ്സര തയ്യാറായിരുന്നില്ല. ജാസ്മിൻ മാത്രമാണ് കുറച്ച് സമയത്തിനുശേഷം ഗബ്രിയെ ന്യായീകരിച്ച് സംസാരിച്ചത്.
മറ്റുള്ളവരെല്ലാം ഗബ്രി ചെയ്തത് തെറ്റാണെന്ന് നിരന്തരം പറയുന്നുണ്ടായിരുന്നു. രസ്മിൻ അടക്കമുള്ളവർ വിമർശിച്ചതോടെ ഗബ്രി കരയാനും ആരംഭിച്ചിരുന്നു. പൊതുവെ ഹൗസിലുള്ള ഭക്ഷണം എല്ലാവരും പങ്കിട്ട് കഴിക്കുകയാണ് ചെയ്യാറുള്ളത്. കഴിഞ്ഞ ദിവസം ഗബ്രിയും ജാസ്മിനും മറ്റുള്ളവരുടെ ഐസ്ക്രീമിൽ നിന്നും പങ്കുപറ്റിയാണ് കഴിച്ചത്.
അതുകൊണ്ട് തന്നെ ജാൻമണി രണ്ട് ടേബിൾ സ്പൂൺ ഐസ്ക്രീം എടുത്തതിന് ഇത്രത്തോളം പറയേണ്ട ആവശ്യമുണ്ടായിരുന്നുവോ എന്നാണ് സിജോയും അർജുനും ഗബ്രിയോട് ചോദിച്ചത്.

അതിന് ഗബ്രി നൽകിയ മറുപടിയാണ് ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. എന്റെ അണ്ടർവെയർ നീ എടുത്ത് ഇടാൻ തുടങ്ങിയാൽ ഞാൻ പറയണ്ടേ..? ഇട്ട് കഴിഞ്ഞ് പറഞ്ഞാൽ മതിയോ എന്നാണ് ഗബ്രി സിജോയോട് ചോദിച്ചത്. ഗബ്രിയുടെ ഈ ഒരു ന്യായീകരണം ബിഗ് ബോസ് പ്രേക്ഷകർക്കും അത്ര ബോധിച്ചിട്ടില്ല. ഐസ്ക്രീമും അണ്ടർവെയറും എങ്ങനെയാണ് താരതമ്യപ്പെടുത്തുന്നതെന്നായിരുന്നു ഭൂരിഭാഗം പേരും ഗബ്രിയെ വിമർശിച്ച് കുറിച്ചത്.
ആരെങ്കിലും ഒരാൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പറയുന്നത് ന്യായമായ ഒന്നല്ല... കോമൺസെൻസ് ഉപയോഗിച്ചൂടെ എന്നൊക്കെയാണ് ഗബ്രിയെ വിമർശിച്ച് വരുന്ന കമന്റുകൾ. കഴിഞ്ഞ ആഴ്ച നോറ ഭക്ഷണം കഴിക്കുമ്പോൾ ഗബ്രി വിലക്കിയതും വലിയ രീതിയിൽ ലാലേട്ടൻ അടക്കം വിമർശിച്ചിരുന്നു.
ഐസ്ക്രീം വിഷയവും വലിയ ചർച്ചയായതോടെ തന്നെ എല്ലാവരും ഭക്ഷണം കൊടുക്കാത്തവനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് ഗബ്രി ജാസ്മിന് മുമ്പിൽ കരയുകയും ചെയ്തു. ഗബ്രി കരയാൻ തുടങ്ങിയതോടെ ജാസ്മിനും കരച്ചിലായി. പവർ ടീം അംഗങ്ങളാണ് ഇപ്പോൾ ജാസ്മിനും ഗബ്രിയും. ജാസ്മിൻ പവർ ടീമിൽ കയറിയതോടെ വീട്ടിൽ പ്രശ്നങ്ങൾ ഗുരുതരമായികൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications