'ലാലേട്ടൻ എന്ത് ചോദിച്ചാലും കൃത്യമായി മറുപടി പറയാതെയുള്ള ജിന്റോയുടെ ഉരുണ്ടുകളിയും നന്മമരം ചമയലും ബോറാണ്'

ബിഗ് ബോസ് ആറാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഇന്നും എവിക്ഷൻ ഉണ്ടാകുമെന്നാണ് പ്രമോ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. മത്സരം വാശിയേറിയ ഒരു അവസ്ഥയിലെത്തിയിരിക്കുന്നു. അതിനാല്‍ ഇന്നത്തെ എവിക്ഷൻ ഷോയുടെ പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നലെ നോറയാണ് പുറത്തായത്. കഴിഞ്ഞയാഴ്‍ച നോറ പുറത്തായെന്ന് തോന്നലുണ്ടാക്കിയെങ്കിലും ഷോയില്‍ തിരിച്ചെത്തിയിരുന്നു. സീക്രട്ട് മുറിയില്‍ ചെലവഴിച്ച നോറ ഷോയില്‍ ട്വിസ്റ്റായി മടങ്ങിയെത്തുകയായിരുന്നു.

ഒടുവില്‍ നോറയ്‍ക്ക് എന്നന്നേയ്‍ക്കുമായി പുറത്തുപോകേണ്ടി വന്നതും അമ്പരപ്പിക്കുന്നതായി. ആരോടും അടുത്ത സൗഹൃദമുണ്ടാക്കാത്ത മത്സരാര്‍ഥിയായിരുന്നു ഷോയില്‍ നോറ. രസ്‍മിനോട് മാത്രമായിരുന്നു ചെറിയൊരു സൗഹൃദം. അതിനാല്‍ വീട്ടിലുള്ള മത്സരാര്‍ഥികളെ നോറ ഷോയില്‍ നിന്ന് പുറത്താകുന്നത് ബാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് ഏഴ് മത്സരാർത്ഥികളാണ്.

jinto bigg boss

ഇവരിൽ നിന്നും ഒരാൾ കൂടി പുറത്താകുന്നതോടെ മത്സരാർത്ഥികൾ ടോപ്പ് സിക്സായി ചുരുങ്ങും.‍ മിഡ് വീക്ക് എവിക്ഷനുണ്ടാകും എന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. അതേസമയം ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്ന മത്സരാർത്ഥികളിൽ ജനപിന്തുണയുടെ അടിസ്ഥാനത്തിൽ കപ്പുയർത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മത്സരാർത്ഥി ജിന്റോയാണ്.

ടൈറ്റിൽ വിന്നറാകണമെന്ന ലക്ഷ്യത്തോടെയാണ് താൻ ഹൗസിൽ എത്തിയതെന്ന് ഈ തൊണ്ണൂറ് ദിവസത്തിനിടെ പലതവണ ജിന്റോ ആവർത്തിച്ചിട്ടുണ്ട്. തുടക്കത്തിൽ സഹമത്സരാർത്ഥികളും പ്രേക്ഷകരും വരെ മണ്ടൻ എന്ന ടാ​ഗ് നൽകിയ മത്സരാർത്ഥിയാണ് ജിന്റോ. കാരണം അത്തരത്തിലുള്ള പ്രവൃത്തികളായിരുന്നു ജിന്റോയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരുന്നത്.

പിന്നീട് ഓരോ ആഴ്ച കഴിയുന്തോറും ജിന്റോ ​തന്റെ ​ഗെയിം മാറ്റി സ്ട്രാങ് പ്ലയറായി ഹൗസിൽ നിന്ന് ആരാധകരെ സമ്പാദിച്ചു. അതേസമയം ഫിനാലെ വീക്കിന് തൊട്ടടുത്തെത്തിയതിനാൽ സമാധാനത്തിന്റെയും നന്മയുടെയും പാതയിലാണ് ജിന്റോ. ഇനിയുള്ള ഓരോ ദിവസവും വളരെ സൂക്ഷ്മതയോടെ പെരുമാറണമെന്ന് സഹമത്സരാർത്ഥികളെ പോലും ജിന്റോ ഉപദേശിച്ച് കഴിഞ്ഞു.

എന്നാൽ ജിന്റോയുടെ ആ രീതിയോട് ബിബി പ്രേക്ഷകർക്ക് എതിർപ്പാണ്. കഴിഞ്ഞ ദിവസത്തെ വീക്കെന്റ് എപ്പിസോഡിൽ ജിന്റോ ലാലേട്ടന്റെ ഒരു ചോദ്യത്തിന് നൽകിയ മറുപടിയും പ്രേക്ഷകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

നോറയായിരിക്കുമോ ശ്രീതുവായിരിക്കുമോ ഹൗസിൽ തുടരുക എന്ന മോഹൻലാലിന്റെ ചോദ്യത്തിന് മറുപടി ജിന്റോ പറഞ്ഞത് ഇങ്ങനെയാണ്... എനിക്ക് രണ്ടുപേരുടെയും പേര് അതിൽ പറയാൻ അറിയില്ല. മനസുകൊണ്ട് അങ്ങനെ പറയാൻ പറ്റുന്നില്ല.

jinto bigg boss

കഴിഞ്ഞ ആഴ്ചയിൽ നോറയെ എവിക്ട് ചെയ്തിട്ട് വീണ്ടും അകത്തേക്ക് കയറ്റിയത് ഇന്ന് എലിമിനേറ്റ് ചെയ്യാനാണോയെന്ന ഡൗട്ടുണ്ട്. ഞങ്ങൾ‌ അത് ചർച്ചയും ചെയ്തിരുന്നു. അതുപോലെ ശ്രീതു പോകാനും ചാൻസുണ്ട്. ആര് നിൽ​ക്കണമെന്നാണ് ആ​ഗ്രഹം എന്നത് പറയാൻ പറ്റില്ല ലാലേട്ടാ... അത് എന്നോട് ചോദിക്കരുത്. ആര് പുറത്ത് പോയാലും എനിക്ക് വിഷമമാണ് എന്നാണ് ജിന്റോ മറുപടി പറഞ്ഞത്. തൊട്ടും തൊടാതെയുമുള്ള ജിന്റോയുടെ മറുപടി മോഹൻലാലിലും അതൃപ്തിയുണ്ടാക്കി.

വീഡിയോ വൈറലായതോടെ ലാലേട്ടൻ എന്ത് ചോദിച്ചാലും കൃത്യമായി മറുപടി പറയാതെയുള്ള ജിന്റോയുടെ ഉരുണ്ടുകളിയും നന്മമരം ചമയലും ബോറാണെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ജിന്റോയെപ്പോലെ ഒരു ഫെയ്ക്ക് ജയിക്കണമെന്ന് പറഞ്ഞ് നടക്കുന്നവരാണ് ഇവനേക്കാൾ വലിയ തോൽവികൾ.

ജിന്റോയാണ് വിജയിയെങ്കിൽ ഇത്രയും മോശം സീസൺ വേറെ കാണില്ല. എന്ത് കണ്ടിട്ടാണ് ജിന്റോയ്ക്ക് ഫാൻസെന്ന് മനസിലാകുന്നില്ല. എറ്റവും കൂടുതൽ നെഗറ്റീവ് എനർജിയുള്ളതും ദുശീലമുള്ളതും ജിന്റോയ്ക്കാണ്.

ഇനി വല്ലതും തുറന്ന് പറഞ്ഞാൽ ഫൈനലിൽ കപ്പ് കിട്ടില്ല എന്നൊരു പേടിയുള്ളത് പോലെയാണ് ഇപ്പോൾ ജിന്റോയുടെ സംസാരം, ഒരു ചോദ്യത്തിനുള്ള ഉത്തരം പറയാൻ പോലും ജിന്റോയ്ക്ക് പറ്റുന്നില്ല. ആരും പുറത്ത് പോകേണ്ടെങ്കിൽ പിന്നെ മത്സരിക്കേണ്ടതില്ലല്ലോ എന്നിങ്ങനെ എല്ലാമാണ് ജിന്റോയെ വിമർശിച്ച് വരുന്ന കമന്റുകൾ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X