'കാറിലിരുന്ന് സംസാരിക്കാനെ കൊള്ളാവു... തുടക്കം പാളിയല്ലോ, ഗബ്രിയെന്ന വാഴയ്ക്ക് വെള്ളം ഒഴിക്കാൻ വന്നതാണോ?'
ബിഗ് ബോസ് മലയാളം സീസൺ ആറിലേക്ക് പുതിയ പ്രതീക്ഷകളുമായി ആറ് വൈൽഡ് കാർഡുകൾ എത്തി കഴിഞ്ഞു. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തുന്ന പുതിയ മത്സരാര്‍ഥികളെ ഷോയുടെ അവതാരകൻ മോഹൻലാല്‍ അവതരിപ്പിച്ചു. അഭിഷേക് ശ്രീകുമാർ, അഭിഷേക് ജയദീപ്, സായ് കൃഷ്ണ, ഡിജെ സിബിൻ ബെഞ്ചമിൻ, പൂജ കൃഷ്ണ, നന്ദന എന്നിവരാണ് ഹൗസിലേക്ക് എത്തിയ പുതിയ വൈൽഡ് കാർഡുകൾ. ആറാം സീസൺ തുടങ്ങി നാലാം ആഴ്ച പിന്നിട്ടിട്ടും കാര്യമായ പ്രകടനം ഒന്നും തന്നെ കാഴ്ചവെക്കാൻ ഹൗസിൽ നിലവിലുള്ള മത്സരാർത്ഥികൾക്ക് കഴിഞ്ഞിട്ടില്ല.
അതുകൊണ്ട് തന്നെ വൈൽഡ് കാർഡുകളെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ആറുപേർ ഒരുമിച്ച് ഹൗസിലേക്ക് കയറിയതോടെ ഇനി സീസൺ ആറിൽ അടിമുടി ഒരു മാറ്റം പ്രതീക്ഷിക്കാമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. വൈൽഡ് കാർഡുകളിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രതീക്ഷയുള്ള മത്സരാർത്ഥിയാണ് യുട്യൂബറായ സീക്രട്ട് ഏജന്റ് എന്നപേരിൽ അറിയപ്പെടുന്ന സായ് കൃഷ്ണൻ.

യുട്യൂബിൽ റിയാക്ഷൻ വീഡിയോകൾ ചെയ്താണ് സായ് കൃഷ്ണൻ മലയാളികൾക്ക് സുപരിചിതനാകുന്നത്. മാളികപ്പുറം സിനിമയുടെ റിവ്യു ചെയ്തതും അതിന്റെ പേരിൽ നടൻ ഉണ്ണി മുകുന്ദനുമായി വാക്കുതർക്കം ഉണ്ടാവുകയും ചെയ്തതോടെ സായ് കൃഷ്ണൻ എന്ന സീക്രട്ട് ഏജന്റ് സിനിമാപ്രേമികൾക്കും സുപരിചിതനായി. യാത്രകൾക്കിടയിൽ കാറിലിരുന്നാണ് സായ് കൃഷ്ണൻ ഏറെയും വീഡിയോകൾ ചെയ്യാറുള്ളത്.
അതുകൊണ്ട് തന്നെ കാറിൽ നിന്നുള്ള റിയാക്ഷൻ വീഡിയോകൾ ചെയ്യുന്നത് നിർത്തി ഹൗസിലേക്ക് സായ് എത്തുമ്പോൾ എന്തൊക്കെ മാറ്റമുണ്ടാകുമെന്ന് അറിയാനും പ്രേക്ഷകർക്ക് ആകാംഷയുണ്ട്. രൂപത്തിലും ഭാവത്തിലും അടിമുടി മാറിയാണ് സായ് കൃഷ്ണ എത്തിയത്. പ്രഡിക്ഷൻ ലിസ്റ്റിൽ സായിയുടെ പേര് കണ്ടപ്പോൾ മുതൽ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്.
പക്ഷെ മോഹൻലാലിനൊപ്പമുള്ള ഇൻട്രൊഡക്ഷൻ എപ്പിസോഡിലെ സായിയുടെ പ്രകടനം നിരാശപ്പെടുത്തി കളഞ്ഞുവെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും കുറിക്കുന്നത്. ബിഗ് ബോസ് മലയാളത്തില്‍ നിലവില്‍ ആരെയാണ് ഇഷ്‍ടമെന്നും ഇഷ്‍ടമില്ലാത്തതെന്നും സായ് കൃഷ്‍ണൻ പറഞ്ഞപ്പോൾ മുതലാണ് പ്രേക്ഷകർ സായ് കൃഷ്ണയെ വിമർശിച്ച് തുടങ്ങിയത്. ഇഷ്‍ടം ഗബ്രിയെയാണ്.
സ്വന്തം വീടായി എവിടെ ചെന്നാലും താരത്തിന് പെരുമാറാനാകുന്നുവെന്നും സായ് കൃഷ്‍ണ ഗബ്രിയോടുള്ള തന്റെ ഇഷ്‍ടം വെളിപ്പെടുത്തി ചൂണ്ടിക്കാട്ടി. അതിനാല്‍ സ്‍ട്രോംഗ് പ്ലെയറാണ് ഗബ്രി. അക്കാരണത്താല്‍ ടാര്‍ജറ്റും ഗബ്രി തന്നെയായിരിക്കും. അപ്‍സരയും സ്‍ട്രോംഗ് പ്ലെയറാണെന്ന് മോഹൻലാലിനോട് പറഞ്ഞ സായ് ഒരു വിഷനും തന്ത്രവും തനിക്കുണ്ടെന്നും ചൂണ്ടിക്കാട്ടി.

തുടക്കത്തില്‍ എല്ലാവരോടും കോമണറായി ഇടപെട്ട താരമായ റെസ്‍മിൻ നിലവില്‍ മാനുപ്പുലേറ്റ് ചെയ്യുകയാണെന്നും സായ് പറഞ്ഞു. ഗബ്രിയാണ് തന്റെ ഇഷ്ട മത്സരാർത്ഥിയെന്ന് സായ് പറഞ്ഞത് പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള പോസ്റ്റുകളും കുറിപ്പുകളും കമന്റുകളുമാണ് സായിയെ പരിഹസിച്ച് വരുന്നത്.
കാറിലിരുന്ന് സംസാരിക്കാനെ കൊള്ളാവു... തുടക്കം തന്നെ പാളിയല്ലോ..., ഗബ്രിയെന്ന വാഴയ്ക്ക് വെള്ളം ഒഴിക്കാൻ വന്നതാണോ?, സായ് ജാസ്മിൻ്റെ രക്ഷകനായിട്ടാണ് പോയതെന്ന് തോന്നുന്നു... ഗബ്രിയെ ഔട്ടാക്കാൻ, വൈൽഡ് കാർഡായി വന്ന ആറ് പേരിൽ ഏറ്റവും കോൺഫിഡൻസ് കുറഞ്ഞതായി തോന്നിയത് സായ് കൃഷ്ണക്കാണ്.
കാറിനകത്തിരുന്നത് ഗ്ലാസ് എല്ലാം പൂട്ടി എസിയിട്ട് തന്റെ കംഫർട് സോണിൽ ഇരുന്ന് സംസാരിക്കുന്നത് പോലെയല്ല പുറം ലോകമെന്നതിന്റെ തെളിവാണ് ലാലേട്ടനെ കണ്ടപ്പോൾ സായ്ക്കുണ്ടായ പതർച്ച എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
അതുപോലെ ചിലർ സായ് വന്നതുകൊണ്ട് മാത്രം ഇനിയുള്ള ബിഗ് ബോസ് എപ്പിസോഡുകൾ കാണുമെന്നും കുറിക്കുന്നുണ്ട്. ഹൗസിലിപ്പോൾ പതിമൂന്ന് പേരാണ് ഉണ്ടായിരുന്നത്. പുതിയ ആറ് വൈൽഡ് കാർഡുകൾ കൂടി വന്നതോടെ ഗ്രൂപ്പിസവും ലവ് ട്രാക്കുമെല്ലാം തകർന്നടിയാൻ ചാൻസുണ്ട്.


Click it and Unblock the Notifications