'രതീഷിൻ്റെ പുറത്താക്കൽ മുതൽ മുടിയൻ-ജാസ്മിൻ ഫൈറ്റ് വരെ ഈ മൊതലിൻ്റെ തലയിലുദിച്ച മൈൻ്റ് ഗെയിം'

പ്രേക്ഷകര്‍ക്ക് എപ്പോഴും സർപ്രൈസുകൾ നിരവധി കാത്തുവെക്കാറുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതുകൊണ്ടാണ് വന്ന ഭാഷകളിലെല്ലാം അത് ജനപ്രീതിയുടെ ഉയരങ്ങളില്‍ നില്‍ക്കുന്നത്. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനില്‍ ആരംഭിച്ചിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും ഞായറാഴ്ച നല്‍കിയത് ഒരു ഷോക്കിങ് സര്‍പ്രൈസായിരുന്നു. ആദ്യ വാരം ഹൗസിനുള്ളില്‍ ഏറ്റവും മുഴങ്ങിക്കേട്ട ശബ്ദത്തിന്‍റെ ഉടമ രതീഷ് ആദ്യ എവിക്ഷനിലൂടെ പുറത്ത്.

ബിഗ് ബോസിന്‍റെ ആദ്യ വാര കണ്ടന്‍റില്‍ ഒരു നല്ല ശതമാനവും രതീഷ് കുമാറിന്‍റേതായിരുന്നു. രതീഷ് പുറത്തായതോടെ ഒരു നല്ല ശതമാനം പ്രേക്ഷകരും നിരാശയിലായിരുന്നു. ഇനി ആര് കണ്ടന്റണ്ടുക്കും, വീട് ഉറങ്ങിപ്പോവില്ലേ എന്നൊക്കെയുള്ള സംശയമായിരുന്നു ബി​ഗ് ബോസ് പ്രേക്ഷകർക്ക്. എന്നാൽ പ്രേക്ഷകരുടെ എല്ലാ മുൻ ധാരണകളും തിരുത്തി ​ഗ്രൂപ്പ് തിരിഞ്ഞ് വമ്പൻ അടിയാണിപ്പോൾ നടക്കുന്നത്.

Ansiba Hassan

അതിൽ തിങ്കളാഴ്ചത്തെ എപ്പിസോഡിലെ ഏറ്റവും വലിയ അടി നടന്നത് ജാസ്മിനും മുടിയനെന്ന് അറിയപ്പെടുന്ന റിഷിയും തമ്മിലാണ്. മുന്നിൽ‌ വന്ന് ചിരിച്ച് കാണിച്ചും സൗഹൃദം നടിച്ചും നടന്ന് ​​ഗബ്രിയും ജാസ്മിനും തന്നെ പിന്നിൽ നിന്ന് കുത്തിയെന്ന് ആരോപിച്ചാണ് റിഷി പ്രശ്നം സൃഷ്ടിച്ചത്. റിഷി-ജാസ്മിൻ വിഷയം വലിയ ചർച്ചയായതോടെ എല്ലാത്തിനും തിരികൊളുത്തിയത് അൻസിബയാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.

മാത്രമല്ല അൻസിബ നല്ലൊരു കേൾവിക്കാരിയായി നിന്ന് എല്ലാ പോയിന്റുകളും പിടിച്ചെടുത്ത് കൃത്യസമയത്ത് പ്രയോ​ഗിക്കുന്നതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ അൻസിബയുടെ മൈന്റ് ​ഗെയിമുമായി ബന്ധപ്പെട്ട് ബി​ഗ് ബോസ് ആരാധകരുടെ ​​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

രതീഷിൻ്റെ പുറത്താകൽ മുതൽ മുടിയൻ-ജാസ്മിൻ ഫൈറ്റ് വരെ അൻസിബയുടെ തലയിലുദിച്ച മൈൻ്റ് ഗെയിമാണെന്നാണ് കുറിപ്പിൽ പറയുന്നത്. 'അൻസിബ എന്താണ് ഇതുവരെ ചെയ്തത് എന്നാണ് പലരുടേയും സംശയം... ഈ സീസണിലെ രതീഷ് കുമാറിൻ്റെ പുറത്താകൽ മുതൽ ഇന്ന് നടന്ന മുടിയൻ ജാസ്മിൻ ഫൈറ്റ് വരെ ഈ മൊതലിൻ്റെ തലയിലുദിച്ച മൈൻ്റ് ഗെയിം മാത്രമാണ്.'

'ബിബിയിൽ ആരും നല്ല പിള്ള പട്ടം വാങ്ങാനല്ലല്ലോ വന്നത്. തല വർക്ക് ചെയ്ത് വ്യക്തമായി എല്ലാവരേയും പഠിച്ച് പതിയെ പതിയെ ഗെയിം മുന്നോട്ട് കൊണ്ടുപോവുക. അതാണ് അൻസിബയുടെ ഇതുവരെയുള്ള ഒരു രീതി. ചുമ്മ അടിയും ബഹളവും കണ്ട് ആസ്വദിക്കുന്നിതിനിടയിൽ അൻസിബ എന്ന ലിസണറെ നിങ്ങൾ ഒന്ന് നിരീക്ഷിക്കുക.'

Ansiba Hassan

'അപ്പോൾ കാണാം... ഒരൊന്നൊന്നര മൈൻ്റ് ഗെയ്മറെ', എന്നാണ് കുറിപ്പിൽ പറയുന്നത്. നിരവധി പേർ കുറിപ്പിനെ അനുകൂലിച്ച് എത്തിയിട്ടുണ്ട്. റിഷി ജാസ്മിനുമായി ഏറ്റുമുട്ടും മുമ്പ് റിഷിക്ക് പോയിന്റുകൾ ഇട്ട് കൊടുത്തതും അൻസിബയാണ്. അവർക്ക് തന്നെ നന്നായിട്ട് അറിയാം ഏറ്റവും കൂടുതൽ നോമിനേഷന് വരാൻ പോകുന്നത് തങ്ങളാണെന്ന്. ജാസ്മിനായിരിക്കും ഏറ്റവും കൂടുതൽ നോമിനേഷൻ കിട്ടുകയെന്ന്.

ആദ്യം ​ഗബ്രി ഡയലോ​ഗ് അടിച്ചു അവൻ പവർ ടീമിൽ നിന്നും പിന്മാറുകയാണെന്ന്. പക്ഷെ അവൻ പവർ ടീമിൽ നിന്ന് ഇറങ്ങിയില്ല നിഷാനയെ ഇറക്കി. കാരണം അവന് അറിയാം ഹൗസിനുള്ളിൽ നിന്നും താൻ നോമിനേഷനിൽ വരുമെന്നും നാട്ടുകാരുടെ വോട്ട് കിട്ടില്ലെന്നും. നോമിനേഷനിൽ വന്നാൽ പിന്നെ ​ഗബ്രി പുറത്താണ്.

പിന്നെ അവന്റെ പേക്കൂത്ത് കണ്ടുകൊണ്ടിരിക്കുകയല്ലേ നാട്ടുകാര് എന്നാണ് ​ഗബ്രിയെ കുറിച്ച് സംസാരിക്കവെ അൻസിബ റിഷിയോടും കൂട്ടുകാരോടും പറഞ്ഞത്. അൻസിബ ​ഗെയിം കളിക്കുന്നില്ല ഹൗസിൽ ടൂർ വന്നിരിക്കുകയാണ് എന്നൊക്കെ നിരവധി അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്നും വന്നിരുന്നു. ഇപ്പോൾ അതെല്ലാം പതിയെ മാറി വരികയാണ്. അൻസിബ നല്ല ​ഗെയിമറാണെന്ന കാര്യം പ്രേക്ഷകർ അം​ഗീകരിച്ച് തുടങ്ങി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X